Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹംസക്കോയ സന്തോഷ് ട്രോഫി ഫുട്‌ബോളിൽ പ്രതിരോധ നിരയിലെ മിന്നും താരം; ഗോൾമുഖത്തേക്ക് പാഞ്ഞെത്തുന്ന എതിരാളികളെ തടുത്തു നിർത്തിയ കോയക്ക് കോവിഡിനെ പ്രതിരോധിക്കാനായില്ല; ഐസൊലേഷനിൽ കഴിയുന്ന കടുംബാംഗങ്ങൾ മൃതദേഹം കണ്ടത് വീഡിയോ കോളിലൂടെ

ഹംസക്കോയ സന്തോഷ് ട്രോഫി ഫുട്‌ബോളിൽ പ്രതിരോധ നിരയിലെ മിന്നും താരം; ഗോൾമുഖത്തേക്ക് പാഞ്ഞെത്തുന്ന എതിരാളികളെ തടുത്തു നിർത്തിയ കോയക്ക് കോവിഡിനെ പ്രതിരോധിക്കാനായില്ല; ഐസൊലേഷനിൽ കഴിയുന്ന കടുംബാംഗങ്ങൾ മൃതദേഹം കണ്ടത് വീഡിയോ കോളിലൂടെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഫുട്ബോളിലെ പ്രതിരോധ നിരയിലെ മിന്നും താരത്തിന് കോവിഡിനെ പ്രതിരോധിക്കാനായില്ല. ഹംസക്കോയ പ്രതിരോധനിരയിലെ മിന്നും താരവും എതിരാളികളുടെ ചങ്കിടിപ്പുമായിരുന്ന ഫുട്ബോൾ താരം. കോവിഡ് ബാധിച്ച് മലപ്പുറത്ത് മരിച്ച ഫുട്ബോൾതരം ഹംസക്കോയ ഒരുകാലത്തെ പ്രതിരോധ നിരയിലെ എതിരാളികളുടെ പേടി സ്വപ്നംതന്നെയായിരുന്നു. ഒന്നര പതിറ്റാണ്ടിലധികം മഹാരാഷ്ട്ര ടീമിലെ മലയാളി സാന്നിധ്യമായിരുന്ന ഹംസക്കോയക്ക് അവസാനം കോവിഡിനുമുന്നിൽ ഈപ്രതിരോധം തീർക്കാൻ കഴിഞ്ഞില്ല.

ഇന്ത്യൻ ഫുട്ബാളിലെ മികച്ച താരങ്ങളിലെരാളായി അക്കാലത്ത് അടയാളപ്പെടുത്തിയ ഹംസക്കോയ സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്ക് വേണ്ടി പലതവണ ജഴ്സിയണിഞ്ഞിട്ടുണ്ട്. 1973 മുതൽ തുടർച്ചയായ നാലുവർഷം പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌ക്കൂളിനെ പ്രതിനിധാനം ചെയ്ത് സംസ്ഥാന തലത്തിൽ ഫുട്ബാളിൽ മികച്ച താരമായിരുന്നു. ഈ സമയത്തു തന്നെ ലോങ്ജംപിലും മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെച്ചിരുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്നതിനിടയിലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിൽ ഇടംനേടിയ്. 1978 മുതൽ മൂന്നു വർഷം വെസ്റ്റേൺ റെയിൽവെക്ക് വേണ്ടി ബൂട്ടണിഞ്ഞു.

ആർ.സി.എഫ് മുംബൈ, ടാറ്റ, ഓർകേ മിൽസ് എന്നിവയ്ക്കും ബൂട്ടുകെട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് ടീം അംഗം, സന്തോഷ് ട്രോഫി താരം, നെഹ്റു കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാമ്പംഗം തുടങ്ങിയ വിശേഷണങ്ങളിലേക്ക്? പന്തടിച്ചുയകറി. മഹാരാഷ്ട്രയിലേക്ക് താമസം മാറിയെങ്കിലും ഇടക്കിടെ നാട്ടിലെത്തുമ്പോൾ കളിച്ചു പഠിച്ചു വളർന്ന പരപ്പനങ്ങാടിയിലെ ബി.ഇ.എം ഹൈസ്‌ക്കൂൾ മൈതാനത്തെത്തി പരപ്പനങ്ങാടിയിലെ റെഡ് വേവ്സ് കായിക കൂട്ടായ്മയിലെ പഴയകാല സുഹൃത്തുക്കളോടപ്പം പന്തുതട്ടാൻ സമയം കണ്ടെത്താറുണ്ടായിരുന്നു.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30 ന് മരിച്ചത്. മെയ് 30ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ച് ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്റർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു. തുടർന്ന് നടത്തിയ ഇ.സി.ജി പരിശോധനയിൽ ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി സ്ഥിരീകരിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം, കടുത്ത ന്യുമോണിയ ബാധ എന്നിവയും കണ്ടെത്തി. ആരോഗ്യനില മോശമായതിനെ തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ജൂൺ അഞ്ചിന് പ്ലാസ്മ തെറാപ്പി ചികിത്സയും ലഭ്യമാക്കിയിരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

മെയ് 21 നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മുംബൈയിൽ നിന്ന് റോഡ് മാർഗം വീട്ടിൽ എത്തിയത്. മെയ് 26 ന് രോഗ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം മുംബൈയിൽ നിന്നെത്തിയ കുടുംബാംഗങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്. ഇവർ വീഡിയോ സംവിധാനത്തിലൂടെ മൃതദേഹം കണ്ടു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം പരപ്പനങ്ങാടി ജുമാമസ്ജിദിൽ മൃതദേഹം സംസ്‌കരിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP