Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേട്ടുകേൾവി ഇല്ലാത്ത കൊലപാതകങ്ങളിൽ ആറാടി തീർക്കുകയാണ് കേരളം ഇപ്പോൾ; ഭാര്യയെ വിശ്വാസമില്ലാത്ത ഭർത്താവും ഭർത്താവിനെ കൊല്ലുന്ന ഭാര്യയും തമ്മിൽ തല്ലി ചാകുന്ന കുടുംബങ്ങളും നിറഞ്ഞ് കവിഞ്ഞു ഈ നാട്ടിൽ; കൊന്നും ശയിച്ചും രസിച്ച് ജീവിക്കുന്ന മലയാളിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

അപ്രതീക്ഷിതമായിട്ട് നമ്മുടെ ജീവിതം മാറിയിട്ട് മൂന്ന് മാസമാകുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ നമ്മുടെ കുട്ടികളോട് വീട്ടിലേക്ക് പൊയ്‌ക്കൊള്ളു. പരീക്ഷയൊന്നും ഇക്കുറി ഇല്ലയെന്ന് പറയുമ്പോൾ ഇത്രയധികം ദിവസം നമ്മൾ വീട്ടിലിരിക്കേണ്ടി വരുമെന്ന് ആരും കരുതിയില്ല.അപ്രതീക്ഷിതമാി നമ്മൾ ലോക്ക് ഡൗൺ എന്ന് പേരിട്ടുകൊണ്ട് മൂന്ന് മാസത്തോളം വീട്ടിലിരുന്ന് കഴിഞ്ഞപ്പോൾ നമുക്ക് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു.

നമ്മുടെ നാടിനെ തേടിയെത്തിയ രോഗം അതേപടി തുടരുമ്പോൾ തന്നെ നമ്മൾ പുറം ലോകത്തേക്ക് ഇറങ്ങി നമ്മുടെ ജീവിതത്തേലേക്ക് മടങ്ങുന്നു. രണ്ട് ദിവസത്തിനകം ആരാധനാലയങ്ങളും മാളുകളും തുറക്കുന്നതോട് കൂടി നമ്മുടെ ജീവിതത്തിൽ ഇനി ബാക്കിയാകുന്നത് തുറക്കാത്ത സ്‌കൂളുകളും തീയറ്ററുകളും മാത്രമാണ്. ഏതാനം ആഴ്ചകൾക്കകം അവ രണ്ടും തുറക്കുകയും അതേസമയം, രോഗം ഒരുവശത്ത് കൂടി തുടരുകയും ചെയ്യുന്ന കാഴ്ചയാകും ഉണ്ടാകുക. ഇതിനിടയിൽ നമുക്ക് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്.

പ്രത്യക്ഷത്തിൽ നമ്മൾ സാമൂഹിക അകലം പാലിക്കാൻ പോലും പഠിച്ചിട്ടില്ല എന്നാതാണ് വാസ്തവം. സർക്കാരിനേയും പൊലീസിനേയും പേടിച്ച് മാസ്‌ക് ധരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ ഉത്തരവാദിത്തം ചുരുങ്ങുകയാണ്. രോഗം വരികയും നമ്മളിൽ ഒരാൾ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ മാത്രമാണ് നമുക്ക് ഗുരുതരാവസ്ഥ മനസിലാകാൻ പോകുന്നത് എന്നത്. നിർഭാഗ്യകരമായ സാഹചര്യമാണ്.

എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് ഇതിന് മുൻപില്ലാത്ത വലിയ മാറ്റം സംഭവിച്ചു. പണ്ട് വല്ലപ്പോഴും ആയിരുന്നു കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും എങ്കിൽ ഈ ലോക്ക് ഡൗൺ കാലത്ത് അതൊരു സ്ഥിരം കലാപാരിപാടിയായി മാറി.മാത്രമല്ല നമ്മൾ ഇതുവരെ കേട്ട് പരിചയമില്ലാത്ത ക്രൂരമാ കൊലപാതകങ്ങളും പീഡനങ്ങളും ഭയാനകമായ മരണങ്ങളും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP