Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ, രാവിലെ 9.30 മുതൽ 1.30 വരെ; പാസ് ദിവസം 600 പേർക്ക്; ശബരിമല ക്ഷേത്രത്തിൽ ഈ മാസം 14 മുതൽ ഭക്തർക്കു പ്രവേശനം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം അൻപതു പേർക്കു ദർശനം നടത്താൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രവേശനം വിർച്യൽ ക്യൂ വഴി മാത്രം

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ, രാവിലെ 9.30 മുതൽ 1.30 വരെ; പാസ് ദിവസം 600 പേർക്ക്; ശബരിമല ക്ഷേത്രത്തിൽ ഈ മാസം 14 മുതൽ ഭക്തർക്കു പ്രവേശനം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം അൻപതു പേർക്കു ദർശനം നടത്താൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രവേശനം വിർച്യൽ ക്യൂ വഴി മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങൾ തുറക്കുകയാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഒരു ദിവസം 600 പേർക്കാണ് ദർശനത്തിന് അവസരം ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശനം. ദിവസം അറുന്നൂറു പേർക്ക് ദർശനം നടത്താൻ അവസരം ലഭിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ കോവിഡ് ഇല്ലെന്നു സാക്ഷ്യപത്രം നൽകണം. വിഐപി ദർശനം ഉണ്ടാവില്ല. ഒരു ദിവസം 60 വിവാഹങ്ങൾ ക്ഷേത്രത്തിൽ നടത്തും. വധൂവരന്മാർ അടക്കം പത്തു പേർക്കായിരിക്കും പങ്കെടുക്കാൻ അനുമതി. ഒരു വിവാഹത്തിന് പത്തു മിനിറ്റാണ് സമയം. നിശ്ചിത സമയത്തിന് അര മണിക്കൂർ മുമ്പേ വിവാഹ സംഘം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ എത്തണം.

രണ്ടു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ശബരിമല ക്ഷേത്രത്തിൽ ഈ മാസം 14 മുതൽ ഭക്തർക്കു പ്രവേശനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം അൻപതു പേർക്കു ദർശനം നടത്താനാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഈ മാസം 14 മുതൽ 28 വരെയാണ് ശബരിമല നട തുറക്കുക. വിർച്വൽ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മണിക്കൂറിൽ ഇരുന്നൂറു പേർക്കു ദർശനത്തിന് അനുമതി നൽകും.പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനറുകൾ ഉപയോഗിച്ച് പരിശോധന നടത്തും. വണ്ടിപ്പെരിയാർ വഴി ഭക്തരെ കടത്തിവിടില്ല. പമ്പ വരെ കെഎസ്ആർടിസി സർവീസ് നടത്തും. പമ്പാ സ്നാനം അനുവദിക്കില്ല

മാസപൂജയും ഉത്സവും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു തന്നെ നടത്താനാവും. അപ്പവും അരവണയും കൗണ്ടർ വഴി നൽകില്ല. ക്തർക്കു താമസ സൗകര്യം ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്ഷേത്രങ്ങളിൽ പോവുന്നതിനുള്ള പ്രായപരിധി പൂജാരിമാർക്കു ബാധകമല്ലെന്ന് മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP