Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും ഏറ്റെടുത്ത് ഈ പരിസ്ഥിതി ദിനത്തെ വരവേൽക്കാം: മിഴി ഗ്രന്ഥശാല

ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും ഏറ്റെടുത്ത് ഈ പരിസ്ഥിതി ദിനത്തെ വരവേൽക്കാം: മിഴി ഗ്രന്ഥശാല

സ്വന്തം ലേഖകൻ

പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത ഉയർത്തി പിടിച്ച് പ്രകൃതി സംരക്ഷണം ജീവിത ശൈലിയാക്കണമെന്ന പ്രഖ്യാപനവുമായിട്ടാണ് മിഴി ഗ്രന്ഥശാല ചക്കുവള്ളി ഈ പരിസ്ഥിതി ദിനത്തെ വരവേറ്റത്.

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ്.

1972 ജൂൺ 5 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടഹക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഒരോ പരിസ്ഥിതി ദിനാചരണത്തിന്റെയും ലക്ഷ്യം.

2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം.

കഴിഞ്ഞ തലമുറ ഈ പ്രകൃതി എങ്ങനെ നമുക്ക് വേണ്ടി സംരക്ഷിച്ചു പോന്നു സഹജീവികളൊട്, പ്രകൃതിയോട് എങ്ങിനെ സമീപിച്ചു ഇവയൊക്കെ പഠിക്കേണ്ടതും, പുതു തലമുറയെ പഠിപ്പിക്കേണ്ടതും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയിൽ മനുഷ്യനിൽ വിവേകവും നന്മയും ഇല്ലാതാകാതെ ലോക പരിസ്ഥിതി നേരിടുന്ന വെല്ല് വിളി ഗൗരവ പൂർണ്ണമായാ ചിന്തയിലൂടെ പരിശോധിച്ച് സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ ഈ പരിസ്ഥിതി ദിനത്തിൽ എല്ലാ ഗ്രന്ഥശാല അംഗങ്ങളുടെയും വീടുകൾ കേന്ദ്രികരിച്ച് വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനത്തെ വരവേറ്റത്.മുൻ വർഷങ്ങളിൽ ഗ്രന്ഥശാല പ്രവർത്തകർ പൊതുസ്ഥലങ്ങളിൽ വലിയ ജനപങ്കാളിത്വത്തോടെ വ്യക്ഷ തൈകൾ നട്ട് പിടിപ്പിക്കുകയും അത് പരിപാലിച്ച് വരുകയും ചെയ്തിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് വീടുകളിൽ ആൾക്കൂട്ടം ഒഴിവാക്കി വിവിധ ഇനം വൃക്ഷതൈകൾ നട്ട് സംരക്ഷണമടക്കമുള്ള കാര്യങ്ങൾ നടത്തുന്നത്. മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, പ്രസിഡന്റ് അനിൽ പി തോമസ്, ' ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായ അക്കരയിൽ ഹുസൈൻ, ഗ്രാമ പഞ്ചായത്തംഗം ലത്തീഫ് പെരുംകുളം, ഗ്രന്ഥശാല ഭാരവാഹികളായ നിസാം കാക്കാ, വിനുകുമാർ പാലമൂട്ടിൽ, റജീവ് പ്ലാമൂട്ടിൽ, സുമേഷ് ഇടവനാട്ട് അർത്തിയിൽ അൻസാരി മറ്റ് ഗ്രന്ഥശാല ഭരണസമിതി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ഇതിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP