Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്ട്സ്ആപ്പിലുടെ അപവാദ പ്രചരണം: ലീഗ് പ്രാദേശിക നേതാവ് മാണിക്കോത്ത് മുല്ലക്കോയാ തങ്ങൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

വാട്ട്സ്ആപ്പിലുടെ അപവാദ പ്രചരണം: ലീഗ് പ്രാദേശിക നേതാവ് മാണിക്കോത്ത് മുല്ലക്കോയാ തങ്ങൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ

കാസർഗോഡ് : ഷാർജ ഐഎംസിസി സെക്രട്ടറി യും പ്രവാസി ബിസിനസുകാരനുമായ ഹനീഫ് തുരുത്തിയെ നവമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന രൂപത്തിൽ അപവാദ പ്രചരണം നടത്തിയതിനും കലാപത്തിന് കോപ്പ് കൂട്ടുന്ന രൂപത്തിൽ ശബ്ദ സന്ദേശം വീഡിയോ രൂപത്തിലാക്കി പ്രചരിപ്പിച്ചതിനും പ്രാദേശിക ലീഗ് നേതാവും ഓൺലൈൻ മാധ്യമങ്ങളിലെ മുസ്ലിം ലീഗിന്റെ സൈബർ പോരാളി യുമായ മുല്ലക്കോയാ തങ്ങൾ മാണിക്കോത്തിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി അപവാദം പറഞ്ഞ് പരത്തിയതിന് കേരള പൊലീസ് ആക്ട് 120 (ഓ), ഇരു കൂട്ടരും തമ്മിൽ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തിയതിന് ഐപിസി 153 എന്നീ വകുപ്പുകളുമാണ് മുല്ലക്കോയക്കെതിരെ ഷാർജ ഐഎംസിസി സെക്രട്ടറി ഹനീഫ് തുരുത്തിയുടെ പരാതിയിൽ കാസൻഗോഡ് ടൗൺ പൊലീസ് ചുമത്തിയിട്ടുള്ളത്.

ഷാർജയിലായിരുന്ന ഹനീഫ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തുകയും ക്വോറന്റൈൻ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളെ പ്രകീർത്തിച്ച് പറഞ്ഞതുമാണ് മുല്ലക്കോയയെ ഹനീഫ തുരുത്തിക്കെതിരെ അപവാദം പ്രചരണം നടത്താൻ പ്രകോപിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP