Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് പോരാട്ടത്തിന് ആദരവായി സോഹൻ റോയിക്ക് ഭാരത് സിനി റൈറ്റേഴ്‌സിന്റെ ''കൊറോണ വാരിയർ'' പദവി

കോവിഡ് പോരാട്ടത്തിന് ആദരവായി സോഹൻ റോയിക്ക് ഭാരത് സിനി റൈറ്റേഴ്‌സിന്റെ ''കൊറോണ വാരിയർ'' പദവി

സ്വന്തം ലേഖകൻ

കോവിഡ് -19 മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് നൽകിയ സമഗ്ര സംഭാവനകളെ ആദരിച്ചുകൊണ്ട് സോഹൻ റോയിക്ക് ' സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷനും ', ' കൊറോണ വാരിയർ ' പദവിയും നൽകി ഭാരത് സിനി & ടിവി റൈറ്റേഴ്‌സ് അസോസിയേഷൻ.

യുഎഇ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാനും സിഇഒയുമാണ് അദ്ദേഹം. ലോക്ക്ഡൗൺ കാലയളവിൽ ഏരീസ് ഗ്രൂപ്പ് നടത്തിയ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെയും സേവന പ്രവർത്തനങ്ങളെയും അംഗീകരിച്ചാണ് ഈ അംഗീകാരങ്ങൾ നൽകിയതെന്ന് അസോസിയേഷൻ അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ലോക്ക് ഡൗൺ കാലയളവിൽ നിരവധി സേവന പദ്ധതികളാണ് ഏരീസ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കേരളത്തിലെ വിവിധ ജില്ലകൾക്കായി വെന്റിലേറ്ററുകൾ, ഒട്ടനവധി സാമൂഹിക അടുക്കളകൾക്കായി പലവ്യഞ്ജനങ്ങൾ, രണ്ടായിരത്തോളം കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റുകൾ, പൊലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുകയുണ്ടായി.

ദിവസവേതനക്കാർക്കാരുടെ കുടുംബങ്ങളിലെ പട്ടിണി, ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം എന്നിങ്ങനെ കേരളം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞാണ് വിവിധ സഹായ പദ്ധതികൾക്ക് ഗ്രൂപ്പ് രൂപം നൽകിയത്.

ലോക്ക് ഡൗൺ ആദ്യമായി പ്രഖ്യാപിച്ച ദിവസം തന്നെ കേരളത്തിലെ രണ്ടായിരത്തിലധികം വരുന്ന കുടുംബങ്ങൾക്ക് തന്റെ ജീവനക്കാരിലൂടെ സഹായം എത്തിക്കുകയും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വെന്റിലേറ്ററുകൾ എത്തിച്ചു നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസത്തെ ജന്മദിനാഘോഷ വേളയിൽ തൃശ്ശൂർ ജില്ലയിലെ ദേശമംഗലത്ത് സ്ഥിതിചെയ്യുന്ന സ്വന്തം വീട് ഐസൊലേഷൻ വാർഡിനായി വിട്ടു നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


ആലപ്പുഴ ജില്ലയ്ക്കായി നൽകിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ബഹു കായംകുളം എംഎൽഎ യു. പ്രതിഭ എന്നിവർ ചേർന്ന് ഏറ്റു വാങ്ങുകയുണ്ടായി.
ഇതോടൊപ്പം ബഹുമാനപ്പെട്ട ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ സാന്നിധ്യത്തിൽ, ആയിരത്തി എണ്ണൂറോളം നിർദ്ധന കുടുംബങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ സാമൂഹിക അടുക്കളകൾക്ക് അരിയും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തു.

നിർദ്ധന ക്യടുംബങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം കേരളാ പൊലീസ് സേനാംഗങ്ങളെക്കൂടി ഏരീസ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുവാനും ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചു . ഇതിന്റെ ആദ്യ പടിയായി കെ എ പി ഒന്നാം ബറ്റാലിയൻ സേനാംഗങ്ങൾക്ക് ആവശ്യമായ മാസ്‌കുകൾ ഏരീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പിൽ നിന്നും ബഹു അസിസ്റ്റന്റ് കമാണ്ടന്റ്‌റ് ജോസ് വി ജോർജ് ഏറ്റു വാങ്ങി. 1000 മാസ്‌കുകൾ കൈമാറിയതിന് പുറമേ ബറ്റാലിയൻ സ്വന്തമായി നിർമ്മിക്കുന്ന മാസ്‌കുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഗ്രൂപ്പ് വാഗ്ദാനം ചെയ്തു. കൊച്ചി സിറ്റി പൊലീസ്, ആലപ്പുഴ ടൂറിസം പൊലീസ് എന്നിവർക്ക് മാസ്‌കുകളും കൈമാറി.

ഇതിനു മുൻപും, അയൽരാജ്യങ്ങളിലുൾപ്പെടെയുള്ള ദുരന്തമുഖങ്ങളിലൊക്കെത്തന്നെ കൃത്യമായ സാമൂഹ്യ സേവന പദ്ധതികൾ ഏരീസ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിപ്പതിനഞ്ചിലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ് മുൻകൈ എടുത്തിരുന്നു. കേരളത്തിൽ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ വ്യാപകപ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഒട്ടനവധി വീടുകളും ഏരീസ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP