Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലാസ്റ്റിക് കൊണ്ടുവരുന്നത് തടയാൻ വാഗമണ്ണിൽ അഞ്ച് ഹരിത ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നു; ആദ്യത്തെ ചെക്ക്‌പോസ്റ്റിന്റെ ഉദ്ഘാടനം ഏലപ്പാറയിൽ നടന്നു

പ്ലാസ്റ്റിക് കൊണ്ടുവരുന്നത് തടയാൻ വാഗമണ്ണിൽ അഞ്ച് ഹരിത ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നു; ആദ്യത്തെ ചെക്ക്‌പോസ്റ്റിന്റെ ഉദ്ഘാടനം ഏലപ്പാറയിൽ നടന്നു

സ്വന്തം ലേഖകൻ

ഏലപ്പാറ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് പ്ലാസ്റ്റിക് കൊണ്ടു വരുന്നത് തടയാൻ ഇവിടേക്കുള്ള വഴികളിൽ അഞ്ച് ഹരിത ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നു. പഞ്ചായത്തും ഹരിത കേരളം മിഷനും ചേർന്നാണ് ഹരിത ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത്. ആദ്യത്തെ ചെക്ക്‌പോസ്റ്റിന്റെ ഉദ്ഘാടനം ഏലപ്പാറയിൽ നടന്നു. വട്ടപ്പതാൽ, പുള്ളിക്കാനം, വഴിക്കടവ്, ചെമ്മണ്ൺ എന്നിവിടങ്ങളിലാണ് മറ്റ് ചെക്ക് പോസ്റ്റുകൾ.

വഴികാട്ടാൻ വാഗമൺ എന്ന കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി. ചെക്‌പോസ്റ്റുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. ഏലപ്പാറ പഞ്ചായത്തിലെ ഹരിത കർമ്മസേനയ്ക്കാണ് നടത്തിപ്പ് ചുമതല. ചെക്ക്‌പോസ്റ്റ് കടന്നുപോകുന്ന വാഹനങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ സേനയ്ക്ക് അധികാരം നൽകിയിട്ടുണ്ട്. കണ്ടെത്തുന്ന പ്ലാസ്റ്റിക് സാമഗ്രികൾ ഇവർ ഏറ്റെടുക്കും. ഇതിന് നിശ്ചിത ഫീസും ഈടാക്കും.

ഏലപ്പാറ-വാഗമൺ റോഡിലെ ചെക്ക്‌പോസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിജുകുമാർ അധ്യക്ഷത വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP