Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് സൗദി അറേബ്യയിലും കുവൈറ്റിലും ദുബായിലും മലയാളി മരണം; ഇന്നലെ ഗൾഫിൽ മരിച്ചത് അഞ്ച് മലയാളികൾ: കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 180 ആയി

കോവിഡ് ബാധിച്ച് സൗദി അറേബ്യയിലും കുവൈറ്റിലും ദുബായിലും മലയാളി മരണം; ഇന്നലെ ഗൾഫിൽ മരിച്ചത് അഞ്ച് മലയാളികൾ: കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 180 ആയി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് സൗദി അറേബ്യയിലും കുവൈറ്റിലും ദുബായിലും മലയാളി മരണം. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്നലെ അഞ്ച് മലയാളികൾ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 180 ആയി.

തൊടുപുഴ ആലക്കോട് നടുക്കുടിയിൽ മുരളീധരൻ (61), മലപ്പുറം വാറങ്കോട് കപ്പുകുത്ത് സെയ്തലവിയുടെ മകൻ റഷീദ് (47), കണ്ണൂർ പടിഞ്ഞാറെക്കര സമീറയിൽ ടി.മുസ്തഫ (54) എന്നിവർ സൗദി അറേബ്യയിലും തൃശൂർ ചാവക്കാട് കടപ്പുറം മുനക്കക്കടവ് പോക്കാക്കില്ലത്ത് ജലാലുദ്ദീൻ (43) കുവൈത്തിലും കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് കളത്തിൽ ശ്യാംദാസ് (37) ദുബായിലുമാണു മരിച്ചത്. മലയാളികൾ കൂടി മരിച്ചു 30 വർഷമായി സൗദിയിലാണു മുരളീധരൻ. ഭാര്യ: പുഷ്പ, മക്കൾ: മനീഷ, കൃഷ്ണകുമാർ. (എല്ലാവരും സൗദി) എന്നിവരാണ് ഇന്നലെ മരിച്ചത്.

വ്യാഴാഴ്ച രണ്ട് മലയാളികൾ ഗൾഫിൽ മരിച്ചിരുന്നു. വർക്കല രാത്തിക്കൽ ചരുവിള വീട്ടിൽ ആഷിർ ഖാൻ (45) ആണ് ഗൾഫിൽ മരിച്ചവരിൽ ഒരാൾ. കുവൈത്തിൽ ആണ് ഇയാൾ മരിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP