Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി എന്തുചെയ്തു എന്ന് എന്റെ കറുത്ത മകൾ ചോദിക്കുമ്പോൾ എനിക്കുത്തരം പറയണം; റെഡിറ്റ് സ്ഥാപകനും സറീന വില്യംസിന്റെ ഭർത്താവുമായ അലെക്‌സിസ് സ്ഥാനം ഒഴിഞ്ഞത് പകരം കറുത്ത വർഗ്ഗക്കാരനെ നിയമിക്കാൻ; ജോർജിന്റെ കൊലപാതകത്തിൽ അമേരിക്ക ഇളകി മറിയുമ്പോഴും ചില അപൂർവ്വ മാതൃകകൾ

കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി എന്തുചെയ്തു എന്ന് എന്റെ കറുത്ത മകൾ ചോദിക്കുമ്പോൾ എനിക്കുത്തരം പറയണം; റെഡിറ്റ് സ്ഥാപകനും സറീന വില്യംസിന്റെ ഭർത്താവുമായ അലെക്‌സിസ് സ്ഥാനം ഒഴിഞ്ഞത് പകരം കറുത്ത വർഗ്ഗക്കാരനെ നിയമിക്കാൻ; ജോർജിന്റെ കൊലപാതകത്തിൽ അമേരിക്ക ഇളകി മറിയുമ്പോഴും ചില അപൂർവ്വ മാതൃകകൾ

മറുനാടൻ ഡെസ്‌ക്‌

സെറീനാ വില്യംസിന്റെ ഭർത്താവും റെഡിറ്റിന്റെ സഹസ്ഥാപകനുമായ അലെക്സിസ് ഒഹാനിയൻ കമ്പനിയുടെ ബോർഡ് അംഗത്വം രാജിവച്ചു. തന്റെ കറുത്ത മകൾ, അച്ഛൻ കറുത്തവർഗ്ഗക്കാർക്ക് വേണ്ടി എന്തുചെയ്തു എന്ന് ചോദിക്കുമ്പോൾ അതിന് ഉത്തരം പറയാനാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രണ്ട് വയസ്സുള്ള അലെക്സിസ് ഒളിമ്പിയ ഒഹാനിയൻ ജൂനിയർ ആണ് ഇവരുടെ മകൾ.

തനിക്ക് വേണ്ടി, തന്റെ കുടുംബത്തിനു വേണ്ടി, തന്റെ രാജ്യത്തിനു വേണ്ടിയാണ് താൻ സ്ഥാനം ഒഴിയുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം പകരം ആ സ്ഥാനത്ത് ഒരു കറുത്ത വർഗ്ഗക്കാരനെ നിയമിക്കുമെന്നും പറഞ്ഞു. വംശീയ വിദ്വേഷത്തിന് തന്റെ രീതിയിൽ ഒരു മറുപടി നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിനെ കുറിച്ച് ജീവനക്കാർക്ക് തുറന്ന കത്തെഴുതി കമ്പനി തിരിച്ചടി നേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ജനങ്ങൾക്ക് ഒരു കമ്മ്യുണിറ്റി കണ്ടുപിടിക്കാൻ ഉതകുന്ന വിധത്തിലാണ് ഇത് സ്ഥാപിച്ചത് എന്നോർമ്മിപ്പിച്ച ഓഹാനിയൻ ഇതാണ് സമൂഹത്തിന് സംഭാവനകൾ നൽകേണ്ട ശരിയായ സമയമെന്നും വീഡിയോയിൽ പറഞ്ഞു. തന്റെ സ്ഥാനത്തേക്ക് കറുത്തവർഗ്ഗക്കാരനായ ഒരാളെ കമ്പനി നിയമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തനിക്ക് ഭാവിയിൽ റെഡിറ്റിൽ നിന്നു ലഭിക്കുന്ന വരുമാനം കറുത്തവർഗ്ഗക്കാരുടെ സേവനത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായ കോളിൻ കീപെർനിക്ക്സ് നോ യുവർ റൈറ്റ്സ് എന്ന പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പോസ്റ്റ് തന്റെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച സെറീന തന്റെ ഭർത്താവിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നെഴുതി. മകളും അവളുടെ അച്ഛനെ കുറിച്ച് അഭിമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വെള്ളക്കാരുടെ മേധാവിത്വം വളർത്തുകയും അത് ഉപയോഗിച്ച് പണം സമ്പാദിക്കുകയും ഇപ്പോൾ അവരെ വെറുക്കുകയും ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം റെഡിറ്റിന്റെ മുൻ സി ഇ ഒ എല്ലെൻ പാവൊ തുറന്നടിച്ചിരുന്നു. പ്രക്ഷോഭത്തെ അനുകൂലിച്ച് കമ്പനി അതിന്റെ ജീവനക്കാർക്ക് എഴുതിയ കത്തിനെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടയിൽ ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയാകെ കത്തിപ്പടരുന്ന പ്രക്ഷോഭണം പുതിയ തലത്തിലേക്ക് കടക്കുകയാണ്. വൈറ്റ്ഹൗസിന് സമീപമുള്ള റോഡിന് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസ എന്ന് വാഷിങ്ടൺ ഡി സി മേയർ നാമകരണം ചെയ്തു. 1600 പെനിസിൽവാനിയ അവന്യൂവിലേക്ക് നീളുന്ന റോഡിൽ ഈ മുദ്രാവാക്യം എഴുതിവയ്ക്കുകയും ചെയ്തു. ഇതിൽ കോപാകുലനായ ട്രംപ് കഴിവുകെട്ട സ്ത്രീ എന്നാണ് മേയറെ വിശേഷിപ്പിച്ചത്. മാത്രമല്ല ഉട്ടാവ നാഷണൽ ഗാർഡിലെ 1200 സൈനികരെ ഡി സി ഹോട്ടലുകളിൽ നിന്നും ശനിയാഴ്‌ച്ച ഒഴിപ്പിക്കുമെന്നും അവർ അറിയിച്ചു.

അതിനിടയിൽ ഏകദേശം ഒരു ദശലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രകടനം ഈ വാരാന്ത്യത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ മുന്നോടിയായി വൈറ്റ്ഹൗസിന് മുന്നിലെ സുരക്ഷ കൂടുതൽ ശക്തമാക്കി. ഒമ്പത് അടി ഉയരമുള്ള കറുത്ത വേലികൾ ഉയർത്തിയിട്ടുണ്ട്. ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും തയ്യാറായി നിൽക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP