Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചവറ് കളയാൻ ഇറങ്ങിയ രാജ്യാന്തര കുറ്റവാളി ദുബായിൽ അറസ്റ്റിൽ; വർഷങ്ങളായി യൂറോപ്പ് പൊലീസിനെ കബളിപ്പിച്ച് നടന്ന ആമിർ മൈക്കിയെ അറസ്റ്റ് ചെയ്തത് വീടിന് വെളിയിൽ ഇറങ്ങിയ ഇയാളുടെ ചിത്രം റഡാറിൽ പതിഞ്ഞതോടെ: രാജ്യാന്തര കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി ദുബായ്

ചവറ് കളയാൻ ഇറങ്ങിയ രാജ്യാന്തര കുറ്റവാളി ദുബായിൽ അറസ്റ്റിൽ; വർഷങ്ങളായി യൂറോപ്പ് പൊലീസിനെ കബളിപ്പിച്ച് നടന്ന ആമിർ മൈക്കിയെ അറസ്റ്റ് ചെയ്തത് വീടിന് വെളിയിൽ ഇറങ്ങിയ ഇയാളുടെ ചിത്രം റഡാറിൽ പതിഞ്ഞതോടെ: രാജ്യാന്തര കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി ദുബായ്

സ്വന്തം ലേഖകൻ

ദുബായ്: ചവറ് കളയാൻ ഇറങ്ങിയ രാജ്യാന്തര കുറ്റവാളി ദുബായിൽ അറസ്റ്റിൽ. ഡൗനിഷ് പൗരനും കുപ്രസിദ്ധ രാജ്യാന്തര കുറ്റവാളിയുമായ ആമിർ മെക്കി(22)യാണ് ദുബായിൽ അറസ്റ്റിലായത്. ദുബായ് സുരക്ഷാ സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വർഷങ്ങളായി യൂറോപ്പിലെ പൊലീസിന് പിടികൊടുക്കാതെ നടന്നിരുന്ന ആമിർ മെക്കി ഒട്ടേറെ കൊലപാതകങ്ങളിലും ലഹരിമരുന്ന് കടത്ത്, പണം ഇരട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിലും പ്രതിയാണ്. ഡാനിഷ് പൗരനായ ഇയാൾ ഏറ്റവും അപകടകാരിയായ രാജ്യാന്തര സംഘത്തലവൻ ആയാണ് അറിയപ്പെടുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തിൽ പ്രതിയായ ഇയാളെ ഇന്റർപോൾ അന്വേഷിച്ചുവരികയായിരുന്നു. യൂറോപ്പിൽ പൊലീസ് കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത ദൗത്യമാണ് ദുബായ് സുരക്ഷാ സംഘം നിറവേറ്റിയത്.

ദുബായ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. 2018 നവംബറിലാണ് സ്പാനിഷ് പൊലീസിനെ വെട്ടിച്ച് ഇയാൾ ദുബായിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പലതരത്തിൽ ദുബായിൽ കറങ്ങിനടന്ന ആമിർ മെക്കിയുടെ വിഡിയോ ദുബായ് മീഡിയാ ഓഫീസ് പുറത്തുവിട്ടു. ചപ്പുചവറുകൾ കളയാൻ വീട്ടിൽ നിന്നിറങ്ങിയ ഒരാളുടെ ചിത്രം റഡാറിൽ പതിയുകയും ആമിർ മെക്കിയാണെന്ന് പൊലീസ് പരിശോധനയിലൂടെ തിരിച്ചറിയുകയുമായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇയാളെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ദുബായിൽ നിയന്ത്രണമേർപ്പെടുത്തിയ ദിവസങ്ങളിലാണ് അധികൃതർ മിന്നൽ അന്വേഷണം ആരംഭിച്ചത്. ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയായിരുന്നു അന്വേഷണം. ആമിർ മെക്കിയുടെ അറസ്റ്റോടെ ദുബായ് രാജ്യാന്തര കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്നതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടി. ദുബായിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും പ്രതികളെ കഴിയാൻ അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP