Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻകുതിപ്പ്; 61000 പുതിയ കേസുകൾ; 24 മണിക്കൂറിനിടെ മരണമടഞ്ഞത് 273 പേർ; രോഗികളുടെ എണ്ണത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്; മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മരണം; തമിഴ്‌നാട്ടിൽ 1438 പേർക്കുകൂടി; തുടർച്ചയായ മൂന്നുദിവസവും കേസുകളുടെ എണ്ണം കുതിച്ച് ഉയർന്നതോടെ ആശങ്ക; കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വന്നാൽ ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്ന് മെഡിക്കൽ വിദഗ്ദ്ധർ

രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻകുതിപ്പ്; 61000 പുതിയ കേസുകൾ; 24 മണിക്കൂറിനിടെ മരണമടഞ്ഞത് 273 പേർ; രോഗികളുടെ എണ്ണത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ ആറാം സ്ഥാനത്ത്; മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മരണം; തമിഴ്‌നാട്ടിൽ 1438 പേർക്കുകൂടി; തുടർച്ചയായ മൂന്നുദിവസവും കേസുകളുടെ എണ്ണം കുതിച്ച് ഉയർന്നതോടെ ആശങ്ക; കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വന്നാൽ ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്ന് മെഡിക്കൽ വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് ഒരാഴ്ചയ്്ക്കിടെ 61,000 കേസുകളുടെ കുതിപ്പുണ്ടായി. മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായപ്രകാരം കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വന്നാൽ, ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വന്നേക്കും. തുടർച്ചയായ മൂന്നുദിവസവും കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനയെന്ന് പിടിഐ റിപ്പോർട്ട്‌ചെയ്തതു. 24 മണിക്കൂറിനിടെ 273 പേർ കോവിഡ് ബാധിച്ച് മരിച്ചു. 9851 പുതിയ കേസുകൾ. ഔദ്യോഗിക കണക്ക് പ്രകാരം 2,26,770 കേസുകൾ. മരണസംഖ്യ-6,348 ഉം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണപ്രകാരം, 70 ശതമാനത്തിലേറെ കോവിഡ് മരണങ്ങളും മറ്റ് അസുഖങ്ങൾ കൂടി ഉള്ളവർക്കാണ് സംഭവിച്ചത്. അതേസമയം വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം, ഇന്ത്യയിൽ, 2,36,001 കേസുകളുണ്ട്. മരണസംഖ്യ 6649 ഉം. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്ത്. അമേരിക്കയും, ബ്രസീലും, റഷ്യയും, സ്‌പെയിനും, യുകെയും, മാത്രമാണ് ഇന്ത്യക്ക് മുന്നിൽ.

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മരണം

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് 139 പേർ മരിച്ചു. കോവിഡ് മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ദിവസമായി ഇന്ന്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,849 ആയി. 2,436 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 80,229 പേർക്കാണ് രോഗം ബാധിച്ചത്.

മുംബൈയിൽ 53 പേർക്ക് കോവിഡ് മൂലം ഇന്ന് ജീവൻനഷ്ടമായി. 1,150 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാനഗരത്തിലെ ആകെ രോഗികളുടെ എണ്ണം 45,854 ആയി ഉയർന്നു.

ഹരിയാനയിൽ 316 പേർക്ക് കോവിഡ്

ഹരിയാനയിൽ വെള്ളിയാഴ്ച 316 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,597 ആയി. സംസ്ഥാനത്ത് കോവിഡ് ഗുരുതരമായി ബാധിച്ച ഗുഡ്ഗാവിൽ മാത്രം 153 പേർക്കാണ് രോഗം കണ്ടെത്തിയത്. 24 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഗുഡ്ഗാവിൽ നാല് പേരാണ് മരിച്ചത്. ഇതുവരെ 1,563 പേർക്ക് ഗുഡ്ഗാവിൽ രോഗം ബാധിച്ചു.

തമിഴ്‌നാട്ടിൽ 1438 പേർക്കുകൂടി

തമിഴ്‌നാട്ടിൽ 1438 പേർക്കുകൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 12 പേർകൂടി മരിച്ചതോടെ ആകെ മരണം 232 ആയി. സംസ്ഥാനത്ത് 28,694 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

12,697 ആണ് നിലവിൽ ആക്ടീവ് കേസുകൾ. ഏറ്റവും കൂടുതൽ പേർക്ക് (1,116) വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19,826 ആയി. ചെങ്കൽപേട്ട് (1624), തിരുവള്ളൂർ (1191), കടലൂർ (474), കാഞ്ചീപുരം (483) എന്നീ പ്രദേശങ്ങളാണ് തൊട്ടുപിന്നിൽ. വെള്ളിയാഴ്ച 15,692 സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഇതുവരെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5.60 ലക്ഷമായി. 12 വയസിന് താഴെയുള്ള 1571 കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, 861 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 15,762 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.

ചെന്നൈ നഗരത്തിലെ 15 മേഖലകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി കെ. പളനിസ്വാമി അഞ്ച് മന്ത്രിമാരെ ചുമതലപ്പെടുത്തി. ഫിഷറീസ് മന്ത്രി ഡി ജയകുമാർ, ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അൻപഴകൻ, ഭക്ഷ്യ - സിവിൽ സർവീസ് മന്ത്രി ആർ. കാമരാജ്, റെവന്യൂ - ദുരന്ത നിവാരണ വകുപ്പ് മന്ത്രി ആർ.ബി ഉദയകുമാർ, ഗതാഗതമന്ത്രി കെ.ആർ വിജയഭാസ്‌കർ എന്നിവർക്കാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നൽകിയിട്ടുള്ളത്.

രോഗമുക്തരായവർ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത് 5355 കോവിഡ് രോഗികൾ. ആകെ 1,09,462 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.27 ശതമാനം. നിലവിൽ 1,10,960 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സർക്കാർ ലാബുകളുടെ എണ്ണം ഇപ്പോൾ 507 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 217 ആയും ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,661 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 43,86,379 സാംപിളുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP