Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആന കേന്ദ്രങ്ങളിൽ കുട്ടിയാനകളുടെ കുറുമ്പുകൾ കണ്ടു രസിക്കുന്നവർ ഓർക്കണം നിങ്ങളെ രസിപ്പിക്കാൻ വേണ്ടി മാത്രം അതിന്റെ 'അമ്മയുടെ അടുത്തുനിന്നും തട്ടിയെടുക്കപ്പെട്ട കുട്ടിയാണെന്ന്; കുട്ടിയാനകളെ തട്ടിക്കൊണ്ടുപോകുന്ന വ്യവസായം കേരളത്തിൽ: ആനിമൽ ലീഗൽ ഫോഴ്‌സിലെ എയ്ഞ്ചൽസ് നായർ എഴുതുന്നു

ആന കേന്ദ്രങ്ങളിൽ കുട്ടിയാനകളുടെ കുറുമ്പുകൾ കണ്ടു രസിക്കുന്നവർ ഓർക്കണം നിങ്ങളെ രസിപ്പിക്കാൻ വേണ്ടി മാത്രം അതിന്റെ 'അമ്മയുടെ അടുത്തുനിന്നും തട്ടിയെടുക്കപ്പെട്ട കുട്ടിയാണെന്ന്; കുട്ടിയാനകളെ തട്ടിക്കൊണ്ടുപോകുന്ന വ്യവസായം കേരളത്തിൽ: ആനിമൽ ലീഗൽ ഫോഴ്‌സിലെ എയ്ഞ്ചൽസ് നായർ എഴുതുന്നു

എയ്ഞ്ചൽസ് നായർ

കാട്ടിൽ എങ്ങാനും ഒരു ആനകുട്ടി ഒറ്റപ്പെടുകയോ ഒഴുക്കിൽ പെടുകയോ ചെയ്താൽ ആ നിമിഷം തന്നെ ആ കുട്ടിയാനയെ അടിച്ചുമാറ്റുന്ന ലോകത്തിലെ ഏക സ്ഥലമാണ് കേരളം. തട്ടിക്കൊണ്ടുപോകൽ നടത്തുന്നത് കേരള വനം വകുപ്പും. അതിന്റെ പേര് രക്ഷാപ്രവർത്തനം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിലെ 4 ആന പരിപാലന കേന്ദ്രങ്ങളിലും കുട്ടിയാനകൾ വേണം. വിനോദ സഞ്ചാരികളിൽ നിന്നും പിന്നെ ലക്ഷങ്ങളുടെ കച്ചവടം. ഇതിൽ നിന്നും കിട്ടുന്ന വരുമാനം കയ്യിട്ടുവാരാം എന്നതാണ് ഈ വ്യവസായത്തിന്റെ പ്രത്യേകത.

കാട്ടിൽ ഒറ്റപ്പെട്ട കൊച്ചുകുറുമ്പനെ വനപാലകർ രക്ഷപെടുത്തി ആനകേന്ദ്രത്തിൽ എത്തിച്ചു എന്നും കരുളായിയിൽ ഒറ്റപ്പെട്ട കുട്ടിയാന ഇനി കോട്ടൂരിന്റെ കളിക്കൂട്ടുകാരൻ എന്നും മറ്റും വാർത്തകളും അടിച്ചു വിടും. ഒരുകുട്ടിയാനയെ പോലും അമ്മ ആനയുടെ കൂടെ ചേർക്കാൻ ഇതേ വരെ ഒരു ശ്രമവും ഈ ആന വകുപ്പ് നടത്തിയിട്ടില്ല. മനുഷ്യചൂര് ഏറ്റാൽ തള്ള ആനകൂട്ടം കുട്ടിയാനകളെ സ്വീകരിക്കില്ല എന്നതാണ് ഇവരുടെ ന്യായം. ഇത് കേരളത്തിലെ ആനകളിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ 20 വർഷം കൊണ്ട് 97 കുട്ടിയാനകളെ തട്ടിഎടുത്തിൽ ഒരെണ്ണം മാത്രമാണ് 10 വയസ്സ് തികച്ചത്. മറ്റെല്ലാം മരണമടഞ്ഞു. ഇരുട്ടു മുറിയിൽ പട്ടിണിക്കിട്ട് പരിശീലനം നൽകുന്നതിനിടയിൽ ആണ് പലതും മരണപ്പെടുന്നത്. പിഞ്ചു എന്ന കുട്ടിയാനക്ക് ഒരു നഖം കൂടുതൽ ഉള്ളതിനാൽ ഭാഗ്യ ലക്ഷണമായി കണ്ട് ആദിവാസികളുടെ സഹായത്തോടെ തട്ടിയെടുത്ത് കോന്നി ആന കേന്ദ്രത്തിൽ എത്തിച്ചു. ക്രൂരമായ ചട്ടം പഠിപ്പിക്കുന്നതിനിടയിൽ ആനയുടെ പിൻഭാഗത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ട് ഇപ്പോൾ മരണം കാത്ത് കിടക്കുകയാണ്.

ചിന്നക്കനാൽ ടൗണിൽ ഒറ്റപ്പെട്ട കൊച്ചു കുറുമ്പനെ ഉടനെ തന്നെ കോട്ടൂരിലേക്ക് തട്ടിക്കൊണ്ടുപോയി ചിന്ന എന്ന പേരും ഇട്ട് ഇരുട്ടറയിൽ തളച്ചു. 3 മാസം കഴിഞ്ഞപ്പോൾ ചിന്ന ചെരിഞ്ഞു. സംഭവം പുറത്തുവിട്ടില്ല. മറ്റൊരു കുട്ടിയാനയെ തട്ടിക്കൊണ്ടുവന്ന് ചിന്ന എന്ന പേരും നൽകി ആൾമാറാട്ടം നടത്തി. ആ അപരൻ കുട്ടിയാന ചിന്ന എന്നപേരിൽ ഇപ്പോഴും കോട്ടൂരിൽ ഉണ്ട്.

നിലമ്പൂർ കരുളായിയിൽ നിന്നും കിട്ടിയ ആനയെ തിരിച്ച് കാട്ടിൽ അയച്ചു എന്നൊരു വാർത്ത വനം വകുപ്പ് മാധ്യമങ്ങൾക്ക് നൽകി. സംഭവത്തിന്റെ ഫോട്ടോയോ വിഡിയോയോ കാണാത്തത്തിൽ സംശയം തോന്നിയ സംഘടനയുടെ അന്വേഷണത്തിൽ ആന റേഞ്ച് ഓഫീസിൽ തന്നെ ഉണ്ടെന്ന് മനസ്സിലായി. ആനയെ തിരിച്ച് കാട്ടിൽ അയക്കാൻ നിവേദനം നൽകിയെങ്കിലും കോട്ടൂരിലേക്ക് മാറ്റുകയായിരുന്നു. ഒരു ജീപ്പിൽ നിർത്തി നിലമ്പുരിൽ നിന്നും തിരുവനന്തപുരം വരെ എത്തിച്ചു കിങ്ങിണി എന്ന പേരും നൽകി. ആ യാത്ര മാത്രം മതിയായിരുന്നു കിങ്ങിണിക്ക് മരിച്ചു വീഴാൻ. തുടർന്ന് ഉഏജ ക്ക് നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല.

ഈ മിണ്ടാപ്രാണികളുടെ പേരിൽ ജീവിക്കുന്ന ഉദ്യോഗസ്ഥർ എ സി കാറിൽ മുകളിൽ VIP ലൈറ്റും വച്ച് പായുമ്പോൾ മൃഗങ്ങൾക്ക് ഒരു ആംബുലൻസ് പോലും ഇല്ല. പാമ്പുകൾക്ക് പഴയ അരിചാക്ക്. കോട്ടൂരിൽ അടുത്തകാലത്ത് മരണമടഞ്ഞത് 6 കുട്ടിയാനകൾ ആയിരുന്നുവെങ്കിൽ കോന്നിയിൽ 5 എണ്ണം മരിച്ചു. കോടനാട് ഉണ്ടായിരുന്ന 4 കുട്ടിയാനകളും ഒരു വർഷത്തിനുള്ളിൽ മരിച്ചുവീണു. ചട്ടം പഠിപ്പിക്കൽ നിയമ വിരുദ്ധം ആണെങ്കിലും ചട്ടം പഠിപ്പിക്കുന്നതിനിടയിൽ ഉള്ള പട്ടിണിക്കിടലും മർദ്ദനവും ആണ് മരണകാരണം.ആന കേന്ദ്രങ്ങളിൽ കുട്ടിയാനകളുടെ കുറുമ്പുകൾ കണ്ടു രസിക്കുന്നവർ ഓർക്കണം നിങ്ങളെ രസിപ്പിക്കാൻ വേണ്ടി മാത്രം അതിന്റെ 'അമ്മയുടെ അടുത്തുനിന്നും തട്ടിയെടുക്കപ്പെട്ട കുട്ടിയാണെന്ന് . ആ അമ്മ കുട്ടിയെ അന്വേഷിച്ച് കാട്ടിലാകെ അന്വേഷിച്ച് നടക്കുകയാണെന്നും.

Angels Nair
Gen. Secretary
Animal Legal Force
8891740702

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP