Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്; ദാവൂദും ഭാര്യ മെഹ്ജബീൻ ഷെയ്ഖും ടെസ്റ്റിൽ പോസിറ്റീവായതോടെ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ; പേഴ്‌സണൽ സ്റ്റാഫും ഗാർഡുകളും ക്വാറന്റൈനിൽ; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദിനെ കോവിഡ് പിടികൂടുന്നത് മറ്റുരോഗങ്ങളാൽ വലയുമ്പോൾ; ഡി കമ്പനിക്കും തിരിച്ചടി

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്; ദാവൂദും ഭാര്യ മെഹ്ജബീൻ ഷെയ്ഖും ടെസ്റ്റിൽ പോസിറ്റീവായതോടെ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ; പേഴ്‌സണൽ സ്റ്റാഫും ഗാർഡുകളും ക്വാറന്റൈനിൽ; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദിനെ കോവിഡ് പിടികൂടുന്നത് മറ്റുരോഗങ്ങളാൽ വലയുമ്പോൾ; ഡി കമ്പനിക്കും തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലും, പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒളിച്ചുതാമസിക്കുകയും ചെയ്യുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കോവിഡ് 19 സ്ഥീകരിച്ചു. ദാവൂദിനൊപ്പം ഭാര്യ മെഹ്ജബീൻ ഷെയ്ഖും ടെസ്റ്റിൽ പോസിറ്റീവായത്. ഇവരെ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ദാവൂദിന്റെ പേഴ്‌സണൽ സ്റ്റാഫിനെയും ഗാർഡുകളെയും ക്വാറന്റൈനിലാക്കി.

മഹാരാഷ്ട്രയിലെ ദോങ്ക് രിയിൽ ജനിച്ച ദാവൂദ് ഇപ്പോൾ കറാച്ചിയിലാണ് ഉള്ളത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ദാവൂദ്. 1993 ലെ ബോംബെ സ്ഫോടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഇന്റർ പോൾ നിരവധി നോട്ടീസ് നൽകിയിട്ടുണ്ട്. മുംബൈയിൽ സ്ഥാപിതമായ ഇന്ത്യൻ ക്രൈം സംഘടന, ഡികമ്പനിയുടെ നേതാവാണ് ദാവൂദ് ഇബ്രാഹിം. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ അയാൾ ഇപ്പോൾ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യക്കൊപപം അമേരിക്കയും ഇയാളെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.

പാക്കിസ്ഥാനിൽ ഇതുവരെ 89,249 കേസുകൾ റിപ്പോർട്ട് ചെയ്തു. 1838 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 68 രോഗികൾ മരിച്ചു. 31,198 പേർ രോഗമുക്തരായിട്ടുണ്ട്.

ദാവൂദിന് തിരിച്ചടിയുണ്ടായത് ഇങ്ങനെ

രാജ്യാന്തര തലത്തിൽ പുതിയ കൂടുതൽ പ്രൊഫഷണൽ ക്രിമിനൽ സംഘടനകൾ വന്നതാണ്, സ്വർണ്ണക്കള്ളകടത്തും മയക്കുമരുന്ന് വ്യാപാരവും പ്രധാന ബിസിനസായ ഡി കമ്പനിക്ക് വലിയ തിരിച്ചടിയായത്. പാക്കിസ്ഥാനിലും അഫ്്ഗാനിലും വിളയുന്ന കഞ്ചാവ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ എത്തിക്കുക, ദുബൈ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുക, ഈ രണ്ട് ഏർപ്പാടുകളും പുതിയ ടീമുകൾ ഏറ്റെടുത്തു. ഡി കമ്പിയിൽ ഉണ്ടാകുന്ന പിളർപ്പും, അമേരിക്കയിൽ നിന്നടക്കം ഉണ്ടായ ശക്തമായ നടപടികളും ഡി കമ്പനിയെ ഒറ്റപ്പെടുത്തി. പുതിയ പ്രധാനമന്ത്രിയായി ഇംറാൻഖാൻ വന്നതോടെ ദാവൂദിനുള്ള രാഷ്ട്രീയ സംരക്ഷണവും ഇല്ലാതായി. ഇതിനു പുറമെ ദാവുദിന്റെ അനാരോഗ്യവും പ്രശ്‌നമായി.

മാർച്ച് 12, 1993 ഉണ്ടായ ഇന്ത്യയുടെ നെഞ്ചകം തകർത്ത മുംബൈയിലെ സ്‌ഫോടന പരമ്പരയിലാണ് സത്യത്തിൽ ദാവൂദ് കുടുങ്ങിയത്. മൂന്ന് ഇടങ്ങളിലായി നടത്തിയ കാർ സ്‌ഫോടനങ്ങളിൽ പൊലിഞ്ഞത് 250 ജീവനുകളാണ്. 1400 പേർ ഗുരുതര പരുക്കുകളോടെ ജീവിക്കുന്ന രക്തസാക്ഷികളായി. ലോകമനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിൽ മുൻനിരയിലാണ് മുംബൈ സ്‌ഫോടനത്തിന്റെ സ്ഥാനം. പ്രതിസ്ഥാനത്ത് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളിൽ ഒന്നാം പേരുകാരൻ ദാവൂദ് ഇബ്രാഹിം. മുംബൈ സ്‌ഫോടനക്കേസിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ രാത്രിക്കു രാത്രി കറാച്ചിയിലേക്കു ഒളിച്ചു കടക്കയാണ് ദാവൂദ് ചെയ്തത്.

നാല്വർഷം മുൻപാണ് അവസാനമായി ദാവൂദ് ഇബ്രാഹിം ഫോണിൽ സംസാരിച്ചത്- 2016 നവംബറിൽ. ഫോണിന്റെ മറുതലക്കൽ ഡി കമ്പനിയിലെ പ്രമുഖനെന്നാണു നിഗമനം. ആരെന്നു കണ്ടുപിടിക്കാനായില്ല. സംസാരിച്ചത് പതിനഞ്ച് മിനിറ്റോളം. കൂടുതലും വ്യക്തിപരമായ കാര്യങ്ങൾ, ഡി കമ്പനിയെ കുറിച്ചോ അധോലോക ബന്ധങ്ങളെ കുറിച്ചോ പരാമർശങ്ങളില്ല. റോ നൽകിയ രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തി ഡൽഹി പൊലീസ് ദാവൂദിന്റെ കറാച്ചി നമ്പർ നിരീക്ഷിച്ചതു കൊണ്ടായിരുന്നു അന്ന് ഫോൺ ചോർത്താൻ കഴിഞ്ഞത്. ദാവൂദിന്റെ ഫോൺ കോൾ സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്നിവരും അന്വേഷണ വിധേയമാക്കിയിരുന്നു. മുൻ ഡൽഹി പൊലീസ് കമ്മിഷണർ നീരജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP