Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിൽ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; രണ്ട് ദിവസത്തിനിടെ നിയമസഭാം​ഗത്വം ഉപേക്ഷിച്ചത് മൂന്ന് കോൺ​ഗ്രസ് നേതാക്കൾ; 19ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഗുജറാത്തിൽ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; രണ്ട് ദിവസത്തിനിടെ നിയമസഭാം​ഗത്വം ഉപേക്ഷിച്ചത് മൂന്ന് കോൺ​ഗ്രസ് നേതാക്കൾ; 19ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മ​ദാബാദ്: ​ഗുജറാത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു. കോൺ​ഗ്രസ് എംഎൽഎയായ ബ്രിജേഷ് മെർജ കൂടി രാജിവെച്ചതോടെ രണ്ട് ദിവസത്തിനിടെ നിയമസഭാം​ഗത്വം രാജിവെച്ചത് മൂന്ന് കോൺ​ഗ്രസ് എംഎൽഎമാരാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിന് കേവലം രണ്ടാഴ്‌ച്ച മാത്രം അവശേഷിക്കവെയാണ് ബിജെപിയുടെ ശക്തികേന്ദ്രമായ ​ഗുജറാത്തിൽ കോൺ​ഗ്രസിന്റെ കൂടാരത്തിൽ നിന്നും കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നത്.

മോർബി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ആയ ബ്രിജേഷ് മെർജയാണ് ഏറ്റവുമൊടുവിൽ രാജിവച്ചത്. എംഎൽഎ സ്ഥാനത്തിന് പുറമെ കോൺഗ്രസ് പാർട്ടി അംഗത്വവും ഇദ്ദേഹം ഒഴിഞ്ഞു. കഴിഞ്ഞ ദിവസം അക്ഷയ് പട്ടേൽ, ജിത്തു ചൗധരി എന്നീ എന്നീ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഇത് മൂന്നാമത്തെ കോൺഗ്രസ് എംഎൽഎയാണ് രാജിവച്ചിരിക്കുന്നത്. നേരത്തെ രാജിവച്ചവരുൾപ്പെടെ മൂന്നു മാസത്തിനിടെ എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ഇതുവരെ രാജിവച്ചിരിക്കുന്നത്.

ഇതോടെ കോൺഗ്രസിന് ഗുജറാത്ത് നിയമ സഭയിലെ അം​ഗങ്ങളുടെ എണ്ണം 65 ആയി. ഇതോടെ രാജ്യസഭയിലേക്ക് എത്തിക്കാനായി ഉദ്ദേശിച്ച രണ്ടു പേരെ ഈ അംഗബലം കൊണ്ട് വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിക്കില്ല. കോൺഗ്രസ് വക്താവായ ശക്തിസിങ് ഗോഹിൽ, മുൻ ഗുജറാത്ത് അധ്യക്ഷൻ ഭരത് സിങ് സോളങ്കി എന്നിവരാണ് രാജ്യസഭാ സ്ഥാനാർത്ഥികൾ. രാജിവച്ചില്ലാെയിരന്നെങ്കിൽ ബിജെപിക്കൊപ്പം കോൺ​​ഗ്രസിനും രണ്ടം​ഗങ്ങളെ വിജയപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കോൺഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കു. ബിജെപി മൂന്ന് സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. റമീള ബാര, അഭയ് ഭരദ്വാജ്, നരഹരി അമിൻ എന്നിവരെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 19-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP