Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ ആയതോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭയം; സ്വയംഭോ​ഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സർവെ; പങ്കെടുത്തവരിൽ 56 ശതമാനവും ദിവസത്തിൽ ഒരുതവണ സ്വയം രതിമൂർച്ഛ അനുഭവിച്ചറിയുന്നവർ; ദിവസവും മൂന്നിൽ കൂടുതൽ തവണ സ്വയം രതിയിൽ ഏർപ്പെടുന്നത് 18 ശതമാനം ആളുകളും; ജോലിക്കിടയിലെ ഇത്തരം ഇടവേളകൾ കാര്യക്ഷമത വർധിപ്പിക്കുമെന്ന് വിദ​ഗ്ധരും

ലോക് ഡൗൺ ആയതോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭയം; സ്വയംഭോ​ഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സർവെ; പങ്കെടുത്തവരിൽ 56 ശതമാനവും ദിവസത്തിൽ ഒരുതവണ സ്വയം രതിമൂർച്ഛ അനുഭവിച്ചറിയുന്നവർ; ദിവസവും മൂന്നിൽ കൂടുതൽ തവണ സ്വയം രതിയിൽ ഏർപ്പെടുന്നത് 18 ശതമാനം ആളുകളും; ജോലിക്കിടയിലെ ഇത്തരം ഇടവേളകൾ കാര്യക്ഷമത വർധിപ്പിക്കുമെന്ന് വിദ​ഗ്ധരും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ ലോകത്തെ ആകെ മാറ്റി മറിച്ചിരുന്നു. മനുഷ്യന്റെ ജീവിതത്തിലും പ്രകൃതിയുടെ സ്വഭാവത്തിലുമെല്ലാം നിരവധി മാറ്റങ്ങളാണ് ലോക് ഡൗൺ കൊണ്ടുവന്നത്. ശാരീരിക അകലം മനുഷ്യൻ ശീലമാക്കിയപ്പോൾ ആകാശവും പുഴകളും എല്ലാം മലീനീകരണം കുറഞ്ഞ് തെളിയുന്ന കാഴ്‌ച്ചയാണ് ഈ കൊറോണക്കാലത്ത് കാണാനായത്. എന്നാൽ, ആളുകളുടെ സ്വകാര്യ ജീവിതത്തിൽ കോവിഡും ലോക് ഡൗണും എങ്ങനെ ബാധിച്ചു എന്നറിയാൻ നടത്തിയ സർവേയിൽ കണ്ടെത്തിയത് രസകരമായ കാര്യങ്ങളാണ്. ലോക്ക്ഡൗൺ നാളുകളിൽ പങ്കാളി അകലെയായതിനാൽ ആളുകളിൽ സ്വയംഭോഗം കൂടുന്നുവെന്ന് സർവ്വേ റിപ്പോർട്ട്.

പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള ലണ്ടനിലെ 2,000ത്തിൽ പരം പേരെയാണ് സർവ്വേയുടെ ഭാഗമാക്കിയത്. ലോക്ക്ഡൗൺ നാളുകളിൽ മുമ്പത്തേക്കാളും ഏറെ സ്വയംഭോഗം ചെയ്യാൻ ആൾക്കാർ മുതിരുന്നുവെന്ന് സർവ്വേ റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ ഇങ്ങനെ. വീടിന് പുറത്തുള്ള വ്യക്തിയുമായി ലൈംഗിക ബന്ധം പാടില്ല എന്ന നിയമം ഉണ്ടായതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വർദ്ധനവുണ്ടായത്

സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനവും തങ്ങൾ ദിവസത്തിൽ ഒരിക്കൽ സ്വയംഭോഗം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി. 28 ശതമാനം പേർ തങ്ങളുടെ ലൈംഗിക സ്വഭാവത്തിൽ കൂടുതലായി ഉണ്ടായ മാറ്റാത്തെ പറ്റി പറഞ്ഞു. പക്ഷെ ഒന്നിൽകൂടുതൽ തവണ ശ്രമം നടത്തുന്നവരുടെ എണ്ണവും ചെറുതല്ല. വീട്ടിൽ ഇരുന്ന് ജോലിയെടുക്കുന്നവരിൽ 27 ശതമാനം ദിവസത്തിൽ രണ്ടുതവണ സ്വയംഭോഗം ചെയ്യുന്നു. 18 ശതമാനം മൂന്നോ അതിൽക്കൂടുതലോ തവണ ചെയ്യുന്നു എന്ന് സർവ്വേ അധികരിച്ച് യു.കെ.യിലെ മാധ്യമമായ 'മെട്രോ' റിപ്പോർട്ട് ചെയ്യുന്നു. ജോലിക്കിടയിൽ സ്വയംഭോഗത്തിനായുള്ള ഇടവേളകൾ ജോലിയിൽ കൂടുതൽ കാര്യക്ഷമതക്ക് ഇടവയ്ക്കുമെന്ന് വിദഗ്ധാഭിപ്രായം. ഈ ട്രെൻഡിനൊപ്പം മറ്റൊരു വ്യവസായം കൂടി വളർന്നു വരികയാണ്. സെക്സ് ടോയികൾക്ക് പ്രിയമേറുന്നു എന്ന കണ്ടെത്തലാണ് ഇതിനാധാരം.

ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ സെക്സ് ടോയികളുടെ വിൽപ്പനയിൽ 73 ശതമാനം വർദ്ധനവാണുണ്ടായതെന്ന് പ്രമുഖ സെക്സ് ടോയ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കോവിഡ് 19 നെ തുടർന്ന് യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ സെക്സ് ടോയ് കച്ചവടം കൂടിയത് 110 ശതമാനം. മറ്റുപല രാജ്യങ്ങളിലും നിയമവിധേയമായ വ്യാപാരമാണിത്. ഈ കാലത്ത് ലോകത്ത് ഇങ്ങയൊക്കെ നടക്കുന്നുമുണ്ട്. സെക്സ് ടോയ് റിവ്യൂ ചെയ്യുന്ന ഒരു വെബ്സൈറ്റ് പറയുന്നത് കഴിഞ്ഞ കൊല്ലത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി ആളുകൾ സെക്സ് ടോയ് വിവരമറിയാൻ അവരുടെ സൈറ്റിൽ എത്തുന്നുണ്ട് എന്നാണ്. ദിനംപ്രതി 1500 സെക്സ് ടോയ് ഉപകരണങ്ങളാണ് ഡെന്മാർക്ക്‌, സ്വീഡൻ, ഫിൻലാൻഡ് , നോർവേ എന്നീ രാജ്യങ്ങളിലേക്ക് ഓൺലൈൻ ആയി പോകുന്നത്.

ന്യൂസിലൻഡിലെയും ഓസ്‌ട്രേലിയയിലെയും അവസ്ഥയും ഏതാണ്ട് സമാനമാണ് എന്നാണ് വില്ലിങ്ടണിൽ നിന്നും ദി ഗാഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ന്യൂസിലാൻഡിൽ കച്ചവടം മൂന്നിരട്ടിയായി എങ്കിൽ ഓസ്‌ട്രേലിയയിൽ ഇരട്ടിയായി എന്നാണ് കണക്കുകൾ. ബാർ ഉൾപ്പെടയുള്ളവ അടയ്ക്കാൻ പ്രഖ്യാപനങ്ങൾ വന്ന ശേഷമാണ് ഈ കച്ചവടം കൂടിയത്. ' മാർച്ച് 21 നു ശേഷമാണ് കച്ചവടത്തിൽ മാറ്റം വന്നു തുടങ്ങിയത്. ബാറിൽ പോകാൻ കഴിയില്ല. ഡേറ്റിങ് പാടില്ല. ലൈംഗിക തൊഴിലാളികളെ കിട്ടില്ല. എന്നാൽ പിന്നെ ഇങ്ങനയെയാകാം എന്ന് അവർ ചിന്തിക്കുന്നത് പോലെയാണ് തോന്നുന്നത്,' ഇത്തരം ഒരു കമ്പനിയുടെ വക്താവായ എമിൽ റൈറ്റ്സ് പറഞ്ഞു. ലോകം മുഴുവൻ വീട്ടിലടച്ചിരിക്കുമ്പോ വരുന്ന കൊല്ലം കുഞ്ഞുങ്ങളുടെ ജനനം വർധിക്കും എന്നൊരു കണക്കു കൂട്ടലിലായിരുന്നു വിദഗ്ദ്ധർ. ഗർഭ നിരോധന മാർഗങ്ങളായ ഉറകളുടെ ക്ഷാമം , ഗുളികകളുടെ നിർമ്മാണത്തിലെ കുറവ് എന്നിവ ഇതിന് ആക്കം കൂട്ടും എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാറ്റം വരുമെന്നാണ് ആളുകളുടെ സ്വഭാവത്തിലെ മാറ്റം സംബന്ധിച്ച പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ദമ്പതികളും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 'സെക്ഷ്വൽ ഹെൽത്ത് ഇൻ ദ സാർസ് കോവിഡ് 2 ഇറ' എന്ന പേരിലുള്ള പഠനം ലൈംഗിക ബന്ധത്തിനിടെ മാസ്ക് ധരിക്കുന്നതിനു പുറമെ ദമ്പതികൾ സ്വീകരിക്കേണ്ട മറ്റ് മുൻകരുതലുകളെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു. കൊറോണ വൈറസ് പകരുന്നത് തടയുന്നതിന് ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും കുളിക്കുന്നത് പ്രധാനമാണെന്നും കൂടാതെ, സോപ്പ് അല്ലെങ്കിൽ ആൾക്കഹോൾ കൊണ്ട് സ്ഥലം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു. പുരുഷന്മാരുടെ ശുക്ലത്തിൽ പോലും വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ലൈംഗിക ബന്ധത്തിൽ നിർബന്ധമായും കോണ്ടം ധരിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP