Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടക പിസിസി അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കുന്നതിന് ഡി കെ ശിവകുമാർ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങൾ; സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രവർത്തകർക്ക് ഓൺലൈനായി ചടങ്ങ് കാണാം; സ്ഥാനാരോഹണത്തിന് മാത്രം ചെലവാക്കുന്നത് 10 കോടി രൂപ

കർണാടക പിസിസി അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കുന്നതിന് ഡി കെ ശിവകുമാർ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങൾ; സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രവർത്തകർക്ക് ഓൺലൈനായി ചടങ്ങ് കാണാം; സ്ഥാനാരോഹണത്തിന് മാത്രം ചെലവാക്കുന്നത് 10 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷനായി സ്ഥാനം ഏൽക്കുന്ന തീയതി സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ അധികാരം ഏറ്റെടുക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സംഘടനാ തലത്തിൽ പൂർത്തിയായി. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി അധികാരം ഏറ്റെടുക്കാനാണ് തീരുമാനം എങ്കിലും ചടങ്ങിൽ താഴെ തട്ടിലുള്ള പ്രവർത്തകരെ വരെ പങ്കാളികളാക്കാനാണ് ഡി കെ ശിവകുമാർ ലക്ഷ്യമിടുന്നത്. ഇതിനായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 10കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരെ പങ്കാളികളാക്കുന്നതിന് വേണ്ടി പ്രാദേശിക നേതാക്കൾക്ക് ഉത്തരവാദിത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 37 ജില്ലാ ഡിവിഷനുകൾ, 6021 ഗ്രാമ പഞ്ചായത്തുകൾ, 462 ബ്ലോക്ക്, 281 മുനിസിപ്പാലിറ്റിഗകളിലെ 5007 വാർഡുകളിലും ചടങ്ങ് കാണാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടി കോൺഗ്രസ് നേതാക്കൾ പ്രവർത്തനം ആരംഭിച്ചു. തന്നോടൊപ്പം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഓരോ പ്രവർത്തകനും പാർട്ടിക്ക് വേണ്ടി പ്രതിജ്ഞ ചൊല്ലണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കുന്നത്. വലിയ സ്‌ക്രീനുകൾ ഇപ്പോൾ തന്നെ കർണാടക കോൺഗ്രസ് ആസ്ഥാനത്തിന് മുമ്പിൽ സ്ഥാപിച്ചു കഴിഞ്ഞു.

സ്ഥാനാരോഹണച്ചടങ്ങ് മെയ്‌ 31-ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും നടത്താനാകാത്തതിനാൽ ജൂൺ ഏഴിന് നടത്താനായിരുന്നു കോൺഗ്രസ് സംസ്ഥാനനേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ചടങ്ങുനടത്തുന്നതിനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നു. അതിനിടെ, സ്ഥാനാരോഹണച്ചടങ്ങിന് രണ്ടാം തണയും അനുമതി നൽകാത്തതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഡി.കെ. ശിവകുമാർ ആരോപിച്ചു. ജൂൺ ഏഴിന് ചടങ്ങ് നടത്താൻ മുഖ്യമന്ത്രിയോടും ഡി.ജി.പി.യോടും സിറ്റി പൊലീസ് കമ്മിഷണറോടുമാണ് അനുമതി തേടിയത്.

ചടങ്ങിൽ നേരിട്ടും വിവിധ പഞ്ചായത്തുകളിലും വാർഡുകളിലുമായി വളരെ കുറച്ചാളുകളെ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷിച്ചതെങ്കിലും സർക്കാർ അനുമതി നൽകിയില്ല. ഇതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എങ്കിലും കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങളെ ബഹുമാനിച്ച് നിയമം ലംഘിക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.

മാർച്ചിലാണ് ഡി.കെ. ശിവകുമാറിനെ കെപിസിസി. പ്രസിഡന്റായി കോൺഗ്രസ് നേതൃത്വം നിയമിച്ചത്. മെയ്‌ 31-ന് ചുമതലയേൽക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂൺ ഏഴിലേക്ക്‌ മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP