Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐ.എം.എ; സമൂഹ വ്യാപനത്തിന്റെ സൂചനയുണ്ടെന്നും മുന്നറിയിപ്പ്

ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐ.എം.എ; സമൂഹ വ്യാപനത്തിന്റെ സൂചനയുണ്ടെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐ.എം.എ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിത്. മാളുകൾ തുറക്കുന്നതും നീട്ടിവയ്ക്കണമെന്നും ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങൾ തുറക്കാൻ പാടില്ലെന്നും ഐ.എം.എ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന നമ്മുടെ സഹോദരങ്ങളിൽ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതിൽ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നുതന്നെ വേണം കരുതാൻ.

ഈ ഒരു ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി നൽകുകയാണ്; രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. അത്തരമൊരു സാഹചര്യം വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നിൽക്കേണ്ട അവസ്ഥ ഉണ്ടാവാൻ അനുവദിക്കരുത്.

ആരാധനാലയങ്ങളും മാളുകളും ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐഎംഎയുടെ സുചിന്തിതമായ അഭിപ്രായമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗ്ഗീസ്, സെക്രട്ടറി ഡോ.പി ഗോപികുമാർ എന്നിവർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP