Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല; ജലനിരപ്പുകളെ കുറിച്ചു ആശങ്കയും വേണ്ട; പ്രളയം നേരിടാൻ സംസ്ഥാനം സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല; ജലനിരപ്പുകളെ കുറിച്ചു ആശങ്കയും വേണ്ട; പ്രളയം നേരിടാൻ സംസ്ഥാനം സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രളയം നേരിടാൻ സംസ്ഥാനം സജ്ജമെന്ന് സർക്കാർ. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ട് എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടിൽ അടക്കം ജലനിരപ്പ് കൂടുതലാണ്. ഡാമുകൾ തുറന്നതു കൊണ്ടല്ല 2018 ൽ പ്രളയമുണ്ടായത് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്തത്. ഇക്കൊല്ലത്തെ പ്രളയം നേരിടാൻ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചുവെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല.

ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ താഴെ മാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും സർക്കാർ അറിയിച്ചു. ദുരന്തനിവാരണ അഥോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട് .കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തരം പരിശോധന നടക്കുന്നുവെന്നുണ്ടന്നുമാണ് സർക്കാർ വിശദീകരണം .2018 ൽ ഡാമുകൾ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണമായത്. പ്രതീക്ഷിക്കാത്ത അതി ശക്തമായ മഴ ഉണ്ടായതാണ് പ്രളയത്തിന് കാരണമെന്നുമാണ് സർക്കാർ വിശദീകരണം. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP