Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പയിലെ മണലിന്റെ പേരിൽ ഭരണമുന്നണിയിൽ തർക്കം മുറുകുന്നു; വനം വകുപ്പിനെ പിന്തുണച്ച് സിപിഐ; പ്രളയസാധ്യത മുൻനിർത്തി മണൽ വാരാനേ കലക്ടർക്ക് അധികാരമുള്ളൂ എന്നും തുടർ നടപടി വന സംരക്ഷണ നിയമപ്രകാരമെന്നും കെ പ്രകാശ് ബാബു; വിവാദങ്ങൾക്കിടയിലും മണൽ വാരൽ തുടരുന്നു

പമ്പയിലെ മണലിന്റെ പേരിൽ ഭരണമുന്നണിയിൽ തർക്കം മുറുകുന്നു; വനം വകുപ്പിനെ പിന്തുണച്ച് സിപിഐ; പ്രളയസാധ്യത മുൻനിർത്തി മണൽ വാരാനേ കലക്ടർക്ക് അധികാരമുള്ളൂ എന്നും തുടർ നടപടി വന സംരക്ഷണ നിയമപ്രകാരമെന്നും കെ പ്രകാശ് ബാബു; വിവാദങ്ങൾക്കിടയിലും മണൽ വാരൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പമ്പയിലെ മണലിന്റെ പേരിൽ സിപിഐ-സിപിഎം പോര് മുറുകുന്നു. മണൽ മാറ്റാൻ കളക്ടർ ഉത്തരവിട്ടത് തെറ്റാണെന്നും വനം വകുപ്പ് എടുത്ത നിലപാടാണ് ശരിയെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു ചൂണ്ടിക്കാട്ടുന്നു, വിവാദ വിഷയത്തിൽ വനം വകുപ്പിനെ പിന്തുണച്ച് പാർട്ടി നേതൃത്വം തന്നെ രം​ഗത്തെത്തിയതോടെ വരും ദിവസങ്ങളിൽ ഭരണമുന്നണിയിൽ തർക്കം മുറുകുമെന്ന് ഉറപ്പായി.

പ്രളയസാധ്യത മുൻനിർത്തി മണൽ വാരാനേ കലക്ടർക്ക് അധികാരമുള്ളൂ. വനംസംരക്ഷണനിയമപ്രകാരമേ തുടർ നടപടി പാടുള്ളുവെന്നാണ് സിപിഐ നിലപാട്.പമ്പ ത്രിവേണിയിൽ നിന്ന് വാരിയ മണൽ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇനിയും നടപടി ആയില്ല. പമ്പയിലെ മണൽ വനമേഖലയ്ക്കുപുറത്തേയ്ക്കുകൊണ്ടുപോകില്ലെന്ന് വനം മന്ത്രി കെ. രാജു ആവർത്തിച്ചു. വാരിയ മണൽ പമ്പ കെ.എസ് ആർടി.സിക്കു സമീപമുള്ള സ്ഥലത്താണ് നിക്ഷേപിക്കുന്നത്. മണൽ വനമേഖലയ്ക്കുപുറത്തുകൊണ്ടുപോകരുതെന്ന വനംവകുപ്പിന്റെ ഉത്തരവ് നിലനിൽക്കുകയാണ്. മണൽ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിവാദങ്ങൾക്കിടയിലും പമ്പയിൽ മണൽ വാരൽ പുരോഗമിക്കുകയാണ്. ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് മണൽ നീക്കം ചെയ്യുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്. ശേഖരിക്കുന്ന മണലിന്റെ കണക്ക് വനപാലകർ തയാറാക്കുന്നുണ്ട്. വനംവകുപ്പിന്റ എതിർപ്പുള്ളതിനാൽ വാരിയെടുക്കുന്ന മണൽ പമ്പയ്ക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. മണലെടുപ്പ് ദുരന്തനിവാരണ അഥോറിറ്റി തീരുമാനിക്കട്ടെയെന്നും ഇക്കാര്യത്തിൽ ഏറ്റുമുട്ടൽ വേണ്ടെന്നുമാണ് വനംവകുപ്പിന്റ തീരുമാനം.

അതേസമയം മണൽവാരൽ കൊള്ളയ്ക്കുള്ള നീക്കമാണ് സർക്കാർ തലത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പമ്പയിലെ മണൽ നീക്കം തടഞ്ഞ വനംവകുപ്പ് നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിമർശിച്ചത്. ഇതിന് പിന്നാലെ രാവിലെ പമ്പയിലെത്തിയ കലക്ടർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം മണൽവാരാൻ തീരുമാനമെടുക്കുകയായിരുന്നു വാരിയെടുക്കുന്ന മണൽ പമ്പയ്ക്ക് പുറത്തേക്ക് കൊണ്ടുകൊണ്ടുപോകില്ല. മണൽ വാരലിനെ എതിർത്തതിന്റ പേരിൽ രൂക്ഷവിമർശനം നേരിട്ട വനം മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ തയാറായില്ല. ഇക്കാര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി. അതേസമയം മണൽകൊള്ള നടത്താനായിരുന്നു സർക്കാരിന്റ ശ്രമമെന്നും ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ് മണൽകൊള്ളയ്ക്ക് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പാലിക്കാതെ മണൽ നീക്കാൻ ഉത്തരവിട്ടതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മണൽ വാരലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയിരുന്നു. വിവാദങ്ങൾക്കിടയിലും പമ്പയിൽ മണൽവാരൽ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP