Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞിനെ തിരികെ കിട്ടാൻ 15,000 രൂപ കൂടി ആവശ്യപ്പെട്ടത് വക്കീൽ ഗുമസ്തൻ; കോടതി അമ്മയ്‌ക്കൊപ്പം വിട്ട കുട്ടിയെ ചൊല്ലിയുള്ള തർക്കമെത്തിയത് പൊലീസിനെതിരായ പരാതിയിൽ; തനിക്കെതിരെയുള്ള കൈക്കൂലിക്കേസ് കെട്ടിച്ചമച്ചതാണെന്ന് കരുനാഗപ്പള്ളി എസിപി വിദ്യാധരൻ

കുഞ്ഞിനെ തിരികെ കിട്ടാൻ 15,000 രൂപ കൂടി ആവശ്യപ്പെട്ടത് വക്കീൽ ഗുമസ്തൻ; കോടതി അമ്മയ്‌ക്കൊപ്പം വിട്ട കുട്ടിയെ ചൊല്ലിയുള്ള തർക്കമെത്തിയത് പൊലീസിനെതിരായ പരാതിയിൽ;  തനിക്കെതിരെയുള്ള കൈക്കൂലിക്കേസ് കെട്ടിച്ചമച്ചതാണെന്ന് കരുനാഗപ്പള്ളി എസിപി വിദ്യാധരൻ

ആർ പീയൂഷ്

കൊല്ലം: തനിക്കെതിരെയുള്ള കൈക്കൂലിക്കേസ് കെട്ടിച്ചമച്ചതാണെന്ന് കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ. സത്യസന്ധമായി അന്വേഷണം നടത്തുകയും ന്യായമായ രീതിൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനാണ് തന്നെ മോശക്കാരനാക്കാൻ പരാതിക്കാരൻ ശ്രമിക്കുന്നത് എന്ന് വിദ്യാധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നാലുവയസ്സുകാരിയായ മകളെയും പിതാവിനെയും കാണാനില്ല എന്ന് കാട്ടി മാതാവും ബന്ധുക്കളും പരാതി നൽകിയതിനെ തുടർന്നാണ് അച്ഛനേയും മകളെയും കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകിയത്. അനവേഷണത്തിൽ ഇയാൾ മകളുമായി മാന്നാറിലുള്ള സഹോദരിയുടെ വീട്ടിലാണെന്ന് കണ്ടെത്തി.

ജില്ല വിട്ട് എത്തിയതിനാൽ അവിടെ ക്വാറന്റൈനിലാണ് എന്ന് അറിയിച്ചതിനെ തുടർന്ന് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം മകളെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് പൊലീസിന് ഉറപ്പ് നൽകി. ഇതേ തുടർന്ന് പൊലീസ് തിരികെ പോരുകയായിരുന്നു. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ ഹാജരാക്കാതിരുന്നതോടെ കുട്ടിയുടെ മാതാവ് വീണ്ടും പരാതിയുമായെത്തിയതോടെ എത്രയും വേഗം കുട്ടിയെ ഹാജരാക്കാൻ നിർദ്ദേശം നൽകി. ഇതിനിടയിൽ കുട്ടിയെ മാതാവിനൊപ്പം അയക്കാതിരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് ഒരു അഭിഭാഷകൻ മുഖേന ഇയാൾ ബന്ധപ്പെടുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ പിതാവാണ് പിന്നീട് കുട്ടിയെ സ്റ്റേഷനിൽ ഹാജരാക്കിയത്.

കോടതിയുടെ നിർദ്ദേശ പ്രകാരം മാതാവിനൊപ്പം അയക്കുകയായിരുന്നു എന്നും എ.സി.പി വ്യക്തമാക്കി. കുട്ടിയെ മാതാവിനൊപ്പം കോടതി അയക്കാൻ കാരണം ഞാനാണെന്ന് കരുതിയാണ് എനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതി ഉന്നയിച്ചിരിക്കുന്നത്. എനിക്ക് വേണ്ടി ഒരു വക്കീൽ ഗുമസ്തൻ പണം വാങ്ങി എന്നാണ് പരാതിയിൽ പറയുന്നത്. ഈ ഗുമസ്തനെ എനിക്ക് നേരിട്ട് അറിയുകയോ ഒരിക്കൽ പോലും ഫോണിൽ സംസാരിച്ചിട്ടോ ഇല്ല. അങ്ങനെയുള്ളപ്പോൾ പരാതിക്കാരൻ ഉന്നയിക്കുന്ന ആരോപണത്തിന് എന്തടിസ്ഥാനമാണുള്ളത് എന്നും എസി.പി ചോദിക്കുന്നു.

കുടുംബ പ്രശ്നം ഒത്തു തീർപ്പാക്കാൻ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് കരുനാഗപ്പള്ളി സ്വദേശിയാണ് കരുനാഗപ്പള്ളി എ.സി.പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭാര്യയുമായുള്ള പ്രശ്നത്തിൽ കുഞ്ഞിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കരുനാഗപ്പള്ളി എ.സി.പി കൈക്കൂലി വാങ്ങിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിനായി സ്ഥലത്തെ ഒരു വക്കീൽ ഗുമസ്തൻ വഴി 30,000 രൂപ എ.സി.പി വാങ്ങി എന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം.

ഗുമസ്തനുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖയും പണം യുവാവിന്റെ സ്വർണ്ണാഭരണശാലയിൽ വന്ന് വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി പാരാതിക്കൊപ്പം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എ.സി.പിയെ കൊല്ലം ഡി.സി.പി ജോസി ചെറിയാൻ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

യുവാവും ഭാര്യയുമായി അടുത്ത നാളായി ചില കുടുംബ പ്രശ്നങ്ങൾ മൂലം അകന്ന് കഴിയുകയാണ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകൾ ഉണ്ട്. ഈ മകളെ വേണമെന്ന ആവശ്യവുമായി ഭാര്യ യുവാവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും പിന്നീട് പൊലീസിൽ കേസ് കൊടുക്കുകയുമായിരുന്നു. ഈ കേസിൽ എ.സി.പി വീട്ടുകാരെ ഉൾപ്പെടെ കേസിൽപെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതെന്നാണ് യുവാവിന്റെ ആരോപണം.

കേസെടുക്കാതിരിക്കാനായി എ.സി.പിക്ക് 25,000 രൂപയും സ്റ്റേഷനിലെ മറ്റ് കാര്യങ്ങൾക്കായി 5,000 രൂപയും വേണമെന്നായിരുന്നു ആവിശ്യം. പണം കൊടുത്താൽ മകളെ യുവാവിന് തന്നെ തിരികെ വാങ്ങി നൽകാമെന്നും ഉറപ്പ് കൊടുത്തു. ഇതിൻ പ്രകാരം കരുനാഗപ്പള്ളിയിലെ ഒരു ഗുമസ്തൻ വഴിയാണ് പണം നൽകിയത്.

എന്നാൽ കുഞ്ഞിനെ തിരികെ നൽകണമെങ്കിൽ വീണ്ടും 15,000 രൂപ കൂടി നൽകണമെന്ന് ഗുമസ്തൻ വഴി എ.സി.പി ആവിശ്യപ്പെട്ടു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരാതിയിൽ അന്വേണം നടത്തിയ ഡി.സി.പി അന്വേഷണ റിപ്പോർട്ട് ഡി.ഐ.ജിക്ക് സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP