Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതമൈത്രിയുടെ വൃക്ഷത്തെ നട്ടത് ക്ഷേത്ര പൂജാരിക്കൊപ്പം; തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ എന്നും സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

മതമൈത്രിയുടെ വൃക്ഷത്തെ നട്ടത് ക്ഷേത്ര പൂജാരിക്കൊപ്പം; തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ എന്നും സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുകയും മതവിദ്വേഷ പ്രചരണം തുടരുകയും ചെയ്യുമ്പോഴും മലപ്പുറത്ത് നിന്നും പുറത്ത് വരുന്നത് മാനവിക സ്നേഹത്തിന്റെ നേർചിത്രങ്ങൾ. ക്ഷേത്രപൂജാരിക്കൊപ്പം മതമൈത്രിയുടെ വൃക്ഷത്തൈ നട്ടാണ് സയ്യിദ് മുനവറലി തങ്ങൾ പരിസ്ഥിതി ദിനാചരണത്തിൽ പങ്ക് ചേർന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് വൃക്ഷത്തൈ നട്ടത്. കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിൽ പരിസ്ഥിതി ദിനത്തിൽ പൂജാരി മണികണ്ഠൻ എമ്പ്രാന്താരിക്കൊപ്പം വൃക്ഷത്തൈ നടുന്ന ചിത്രം തങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചു.

വൃക്ഷത്തിന് മൈത്രി എന്ന് പേര് നൽകിയതായും മുനവറലി തങ്ങൾ. 'ആ തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ..' എന്നും മുനവറലി ഫേസ്‌ബുക്കിൽ കുറിച്ചു.

മലപ്പുറം അക്രമങ്ങൾക്ക് കുപ്രസിദ്ധമാണെന്ന മനേകാ ഗാന്ധിയുടെ അവാസ്തവ പ്രചരണവും കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് ബിജെപി കേന്ദ്രങ്ങൾ നടത്തിയ വിദ്വേഷ പ്രചരണവും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഹിന്ദുക്കളുടെ പുണ്യമൃഗത്തെ മുസ്ലിം ഭൂരിപക്ഷ ജില്ലയിൽ ഉള്ളവർ കൊലപ്പെടുത്തി എന്ന രീതിയിലായിരുന്നു വ്യാജപ്രചരണം. ആന ചരിഞ്ഞത് പാലക്കാട് ജില്ലയിലാണെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയെങ്കിലും മനേകാ ഗാന്ധി ഉൾപ്പെടെ ഈ വാദം തിരുത്തിയിരുന്നില്ല.

സയ്യിദ് മുനവറലി തങ്ങളുടെ കുറിപ്പ് ഇങ്ങനെ..

മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്താരിക്കൊപ്പം തൈ നട്ടു. അതിന് ഞങ്ങൾ 'മൈത്രി ' എന്ന പേർ നൽകി. ആ തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ...

മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ...

Posted by Sayyid Munavvar Ali Shihab Thangal on Thursday, June 4, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP