Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ

വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഗാർഹിക പീഡന കേസിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തിൽ വിടാനും സാധ്യതയുണ്ട്. ഉത്ര വധക്കേസിൽ ഒന്നാം പ്രതിയും ഭർത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സൂരജ് ഒന്നാം പ്രതിയും അച്ഛൻ സരേന്ദ്ര പണിക്കർ രണ്ടാം പ്രതിയുമാകാനാണ് സാധ്യത. സഹോദരിയും അമ്മയും മൂന്നും നാലും പ്രതികളാകും. സഹോദരിയുടെ ആൺസുഹൃത്തും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. പത്തരയോടെയാണ് ഇവർ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. നോട്ടീസ് നൽകിയാണ് ഇവരെ അന്വേഷണ സംഘം വിളിപ്പിച്ചത്. ഇവർക്കെതിരെ ഗാർഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഇരുവരേയും അറസറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ വനിതാ കമ്മീഷൻ അന്വേഷണ സംഘത്തോട് വിശദീകരണം തേടിയിരുന്നു. ഗാർഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് അന്വേഷണ സംഘം അന്നു നൽകിയ മറുപടി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമുള്ളത്.

സൂരജിന്റെ അമ്മയേയും സഹോദരിയേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു. ഉത്രയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചതിൽ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന സൂചനയാണ് സൂരജിനെയും അച്ഛൻ സുരേന്ദ്രനേയും ചോദ്യം ചെയ്തപ്പോൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതാണ് നിർണ്ണായകം. തെളിവെടുപ്പിൽ വീട്ടിലെ മീനകുളത്തിനു സമീപം കഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയിരുന്നു. ബാങ്ക് ലോക്കറിൽ പത്തു പവനും ആറു പവൻ വായ്പ വച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ഉത്രയുടെ സ്വർണാഭരണങ്ങൾ അമ്മ മണിമേഖല തിരിച്ചറിയുകയും ചെയ്തിരുന്നു. 110പവൻ സ്വർണമാണ് ഉത്രയ്ക്കും കുഞ്ഞിനുമായി നൽകിയതെന്നാണ് ഇവർ വ്യക്തമാക്കിയത്. അധികമാരോടും അടുപ്പമില്ലാത്ത, വീടിനുള്ളിൽത്തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു സൂരജ്. ഗൃഹോപകരണങ്ങൾ തവണവ്യവസ്ഥയിൽ നൽകുന്ന ധനകാര്യസ്ഥാപനത്തിൽ പഴ്സണൽ ലോൺ സെക്ഷനിലായിരുന്നു ജോലി. 2018 മാർച്ച് 25-നാണ് സൂരജ് ഉത്രയെ വിവാഹംചെയ്തത്. ഇതിന് ശേഷം കൊടിയ പീഡനങ്ങളാണ് വീട്ടിലുണ്ടായത്.

വിവാഹത്തിനുമുമ്പുതന്നെ സൂരജിന്റെ വീടു നന്നാക്കാനും കടംതീർക്കാനും അച്ഛന് ഓട്ടോ വാങ്ങാനുമായി ഉത്രയുടെ പിതാവ് വിജയസേനൻ ലക്ഷക്കണക്കിന് രൂപ നൽകിയിരുന്നു. ഏറത്ത് റബ്ബർക്കട നടത്തുകയാണ് വിജയസേനൻ. ഉത്രയുടെ അമ്മ മണിമേഖല ആയൂർ ജവാഹർ എൽ.പി.എസ്. അദ്ധ്യാപികയായിരുന്നു. സാധാരണ കുടുംബത്തിൽപ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവൻ സ്വർണവും പണവും വേറെ. നാലേക്കറോളം സ്ഥലം നൽകാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാർ തന്നെ ഉത്രയുടെ വീട്ടുകാർ വാങ്ങിനൽകി.

ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകൻ ധ്രുവിന് നൂലുകെട്ട് ചടങ്ങിൽ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജിൽ പോകാൻ സ്‌കൂട്ടർ വാങ്ങിനൽകണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് വീട്ടുകാർക്കുള്ള പങ്ക് പൊലീസ് സംശയിക്കുന്നത്. വിദഗ്ധമായി കൊലപ്പെടുത്താനുള്ള തന്ത്രങ്ങൾ യൂട്യൂബിൽ പരതിയ സൂരജ് ചെന്നെത്തിയത് വിഷപ്പാമ്പുകളുടെ ലോകത്തേക്കാണ്. മണിക്കൂറുകളോളം ഇതിനുവേണ്ടി സൂരജ് ദിവസവും ചെലവഴിച്ചിരുന്നതായി അന്വേഷണോദ്യോഗസ്ഥർ പറയുന്നു. പാമ്പുപിടിത്തക്കാരനായ സുരേഷിനെപ്പറ്റി അറിഞ്ഞ സൂരജ്, പാരിപ്പള്ളിയിലെത്തി അയാളെ കണ്ടു.

രണ്ടുതവണയും സൂരജിന് പാമ്പിനെ നൽകിയത് സുരേഷാണ്. പ്രതിഫലമായി 15,000 രൂപയും കൈപ്പറ്റി. സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഉത്രയുടെ വീട്ടിലും ഇയാളാണ് പാമ്പുകളെ എത്തിച്ചത്. ഇതെല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു. ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരയുന്ന സൂരജിനെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ പാടുപെട്ടിരുന്നതായി ഉത്രയുടെ ബന്ധുക്കൾ പറയുന്നു. സൂരജിന്റെ ദുഃഖം നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. ഈ കരച്ചിൽ കള്ളമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP