Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടുക്കാനുള്ള അറുപതിനായിരത്തിന് പകരം ചൂണ്ടിക്കാട്ടിയത് പറമ്പിൽ നിൽക്കുന്ന ആഞ്ഞിലി; മരം വെട്ടി വിറ്റിട്ടും കാശ് കൊടുക്കാതെ പറ്റിച്ചു; വിരട്ടാൻ വിട്ട ഗുണ്ട ഇടിച്ചു പെരട്ടി; അടൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം റിമാൻഡിലായത് ഇങ്ങനെ

കൊടുക്കാനുള്ള അറുപതിനായിരത്തിന് പകരം ചൂണ്ടിക്കാട്ടിയത് പറമ്പിൽ നിൽക്കുന്ന ആഞ്ഞിലി; മരം വെട്ടി വിറ്റിട്ടും കാശ് കൊടുക്കാതെ പറ്റിച്ചു; വിരട്ടാൻ വിട്ട ഗുണ്ട ഇടിച്ചു പെരട്ടി; അടൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം റിമാൻഡിലായത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി രണ്ടു രാവും ഒരു പകലും വീടുകളിലും വാഹനത്തിലുമായി കൊണ്ടു നടന്ന് ഇടിച്ചു പഞ്ചറാക്കിയ കേസിൽ പിടിയിലായ പ്രതികൾ റിമാൻഡിൽ.

കൊല്ലം നെടുമ്പന പുത്തൻ വീട്ടിൽ കുളപ്പാടം ഫൈസൽ (33), കൊല്ലം പട്ടത്താനത്ത് നിന്നും പന്തളം മുട്ടാറിന് സ മീപം മങ്ങാരം ശാന്തിനിയിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത്ത് (32) എന്നിവരാണ് റിമാൻഡിൽ ഉള്ളത്. സിപിഎം പ്രവർത്തകനായ മാരൂർ അനന്തു ഭവനിൽ അനന്തു(26) കടം വാങ്ങിയ പണം തിരികെ നൽകാതെ വന്നപ്പോഴാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി മർദിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ഫൈസൽ കുളപ്പാടം.

പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ്, ഹാഷിം, കണ്ടാലറിയാവുന്ന മറ്റൊരാൾ ഉൾപ്പെടെ മൂന്ന് പേർ ഇനി അറസ്റ്റിലാകാനുണ്ട്. അനന്തുവിന് പണം ആവശ്യം വന്നതിനെ തുടർന്ന് കാർ ഈടു വച്ച് ഫൈസലിന്റെ പക്കൽ നിന്ന് 60,000 രൂപ പലിശയ്ക്ക് വാങ്ങി. ലോക്ക് ഡൗണായതോടെ കാർ ഫൈസൽ തിരികെ കൊടുത്തു. വാങ്ങിയ പണംതിരികെ ചോദിക്കുകയും ചെയ്തു. അപ്പോഴാണ് വീട്ടിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലി മരം ചൂണ്ടിക്കാട്ടിയത്. ഇതിന്റെ കച്ചവടം ആയിട്ടുണ്ടെന്നും അതിന്റെ പണം കിട്ടിയിട്ട് നൽകാമെന്നും അനന്തു വാഗ്ദാനം ചെയ്തു. അതു വിശ്വാസത്തിലെടുത്ത് ഫൈസൽ പോയി. ആഞ്ഞിലി വിറ്റ വിവരം ഫൈസൽ അറിഞ്ഞു.

എന്നിട്ടും പണം തിരികെ കൊടുക്കാത്തതിനാൽ വാങ്ങി എടുക്കുന്നതിനാണ് ഗുണ്ടാ നേതാവ് പന്തളത്ത് താമസിക്കുന്ന രഞ്ജിത്തിന് ക്വട്ടേഷൻ കൊടുത്തത്. വിരട്ടി വാങ്ങാനാണ് പറഞ്ഞത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. കഴിഞ്ഞ ഒന്നിന് രാത്രി ഏഴിന് രണ്ട് ബൈക്കുകളിലായി രഞ്ജിത്ത് ഏർപ്പെടുത്തിയ നിഷാദ് ഉൾപ്പെടെ മൂന്ന് പേർ വീടിന് സമീപം ചെന്ന് അനന്തുവിനെ വിളിച്ചു വരുത്തി. തുടർന്ന് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി ഒമ്പതു മണിയോടെ കൊട്ടിയത്ത് നിഷാദിന്റെ വീടും കടയും ചേർന്നുള്ള കെട്ടിടത്തിൽ എത്തിച്ചു.

അതിന് ശേഷം ഇയാളെ അതിന് പുറകിലു ള്ള വിറക് കൂട്ടിയിട്ട മുറിയിൽ പൂട്ടിയിടുകയും കമ്പിവടി കൊണ്ട് മർദിക്കുകയുമായിരുന്നു. തുടർന്ന് അനന്തുവിന്റെ അനുജൻ സി.ഡി.എം വഴി പ്രതികൾ പറഞ്ഞ അക്കൗണ്ടിലേക്ക് 45000 രൂപയും അനന്തു 30000 രൂപയും അയച്ചു കൊടുത്തു. ഈ സമയം അനന്തുവിന്റെ അക്കൗണ്ടിൽ കൂടുതൽ പണം ഉണ്ടെന്ന് മനസിലാക്കിയ പ്രതികൾ വാഹനത്തിൽ കയറ്റി പന്തളത്ത് എത്തിച്ചു. ഇവിടെ വച്ചും അനന്തുവിന് മർദ്ദനമേറ്റു.

തുടർന്ന് കുട്ടിക്കാനത്തും മുണ്ടക്കയത്തും കൊണ്ടുപോയി മർദിച്ചു. തിരികെ വന്ന വാഹനം പന്തളത്ത് നിർത്തി രഞ്ജിത്ത് ഇറങ്ങിയപ്പോൾ അനന്തു ബഹളം വച്ചു. നാട്ടുകാർ കൂടുമെന്ന് വന്നതോടെ അവശ നിലയിലായ അനന്തുവിനെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിന് രഞ്ജിത്തിനെ പന്തളത്ത് വീട്ടിലും മൂന്നിന് ഫൈസലിനെ കൊട്ടിയത്തെ വീട്ടിലും നിന്ന് ഇൻസ്പെക്ടർ യു ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐമാരായ അനൂപ്, സുരേന്ദ്രൻ പിള്ള, എഎസ്ഐമാരായ ഷിബു പി സാം, എസ്സിപിഓമാരായ ഗോപകുമാർ, ജയരാജ്, സനൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP