Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആലഞ്ചേരിയെ കുടുക്കാൻ വ്യാജ രേഖ ചമച്ചതിന് ഒത്താശ ചെയ്തതും വൈദികർ; കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കവും പരാജയപ്പെട്ടപ്പോൾ കർദ്ദിനാളിനെതിരെ പോരിനിറങ്ങിയ വിമതർക്ക് തിരിച്ചടിയായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനവും; ജിഷാ കേസിൽ അമീറുൾ ഇസ്ലാമിന് തൂക്കു കയർ ഉറപ്പാക്കിയ അഭിഭാഷകനെ വാദിക്കാനെത്തിക്കുന്നത് വ്യാജ രേഖാ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതു നൽകാതിരിക്കാൻ; കൂടത്തായി കേസിനൊപ്പം സഭാ കേസിലും പ്രോസിക്യൂട്ടറായി ഉണ്ണിക്കൃഷ്ണനെത്തുമ്പോൾ

ആലഞ്ചേരിയെ കുടുക്കാൻ വ്യാജ രേഖ ചമച്ചതിന് ഒത്താശ ചെയ്തതും വൈദികർ; കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കവും പരാജയപ്പെട്ടപ്പോൾ കർദ്ദിനാളിനെതിരെ പോരിനിറങ്ങിയ വിമതർക്ക് തിരിച്ചടിയായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനവും; ജിഷാ കേസിൽ അമീറുൾ ഇസ്ലാമിന് തൂക്കു കയർ ഉറപ്പാക്കിയ അഭിഭാഷകനെ വാദിക്കാനെത്തിക്കുന്നത് വ്യാജ രേഖാ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതു നൽകാതിരിക്കാൻ; കൂടത്തായി കേസിനൊപ്പം സഭാ കേസിലും പ്രോസിക്യൂട്ടറായി ഉണ്ണിക്കൃഷ്ണനെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ചില വൈദികരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ചെന്ന കേസിൽ പൊലീസ് നീക്കങ്ങൾ കരുതലോടെ. സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതും അതുകൊണ്ടാണ്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി എൻ.കെ. ഉണ്ണിക്കൃഷ്ണനെത്തുമ്പോൾ അത് അതിനിർണ്ണായകമാണ്.

വിചാരണ താമസിയാതെ തുടങ്ങുമെന്നാണ് സൂചന. സിറോ മലബാർ സഭയുടെ ഭൂമിവിൽപ്പന വിവാദത്തിൽ കർദിനാളിനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതായാണ് പരാതി. തൃശ്ശൂർ സ്വദേശിയായ അഡ്വക്കേറ്റ് ഉണ്ണിക്കൃഷ്ണൻ, കൂടത്തായി കൂട്ടക്കൊലക്കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ്. പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസിലും പ്രോസിക്യൂട്ടറായിരുന്നു. ജിഷാ കേസിലും മറ്റും പ്രോസിക്യൂട്ടറെന്ന നിലയിൽ വലിയ ഇടപെടലാണ് ഉണ്ണിക്കൃഷ്ണൻ നടത്തിയത്. ഈ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.

മാർ ജോർജ് ആലഞ്ചേരി തന്റെ പേരിലുള്ള രണ്ട് രഹസ്യ ബാങ്ക് അക്കൗണ്ടുവഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നുകാണിക്കുന്ന രേഖകളാണ് വ്യാജമായി നിർമ്മിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ ക്ലബ്ബ് മെമ്പർഷിപ്പിന് കർദിനാളടക്കം എട്ടുമെത്രാന്മാർ യോഗം ചേരുകയും പണം കൈമാറുകയും ചെയ്‌തെന്ന രേഖകളും കൃത്രിമമായി തയ്യാറാക്കി. ഈ രേഖകൾ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതും കേസ് വിചാരണയിലേക്ക് എത്തിക്കുന്നതും. ഈ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.

മൂന്ന് വൈദികരടക്കം അഞ്ച് പ്രതികൾ കേസിൽ ഉണ്ടാകുമെന്നാണ് സൂചന. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനൾ മാർ ജോർജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീർക്കുന്നതിനാണ് വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോന്തുരുത്തി സ്വദേശി ആദിത്യനാണ് കംപ്യൂട്ടർ ഉപയോഗിച്ച് സ്വന്തമായി ബാങ്ക് രേഖകൾ നിർമ്മിച്ചത്. ബംഗലുരുവിലെ സുഹൃത്ത് വിഷണു റോയിയുടെ സഹായവും ആദിത്യന് കിട്ടി. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാദർ പോൾ തേലക്കാട്, ടോണി കല്ലൂക്കാരൻ, എന്നിവരുടെ നിർദ്ദേശ പ്രകാരണമാണ് ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യൻ നൽകിയ മൊഴി.

തുടർന്ന് വൈദികരായ പോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, വ്യാജ രേഖ ശരയായ രേഖയെന്ന രീതിയിൽ അവതരിപ്പിക്കൽ അടക്കം നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ നാല് പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റ് രണ്ട് വൈദികരുടെ പങ്കിലും അന്വേഷണം പൂർത്തിയായി. ഇതിൽ ഒരാൾ പ്രതിപ്പട്ടികയിൽ വരും. വിഷ്ണു റോയിക്ക് കേസിൽ നേരിട്ട് പങ്കില്ല. ഈ പ്രതിയെ മാപ്പുസാക്ഷിയാക്കുമെന്നും സൂചനയുണ്ട്. ഇനി സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിലപാടും ഇതിൽ നിർണ്ണായകമാകും.

2019 ജനുവരിയിൽ നടന്ന സിറോ മലബാർ സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ ജേക്കബ് മനത്തോടത്ത് കർദ്ദിനാളിനെതിരായ ബാങ്ക് രേഖകൾ ഹാജരാക്കിയത്. എന്നാൽ പരിശോധനയിൽ ഈ ബാങ്കുകളിൽ കർദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തി. തുടർന്നാണ് സിനഡ് നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകിയത്. ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP