Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷ്യമിടുന്നത് ദേശീയ തലത്തിൽ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുകയെന്നത്; അമേരിക്കയിൽ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസ് ലക്ഷ്യം; അമ്പലപ്പാറയിൽ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വർഗ്ഗീയ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കാൻ പലരും ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

ലക്ഷ്യമിടുന്നത് ദേശീയ തലത്തിൽ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുകയെന്നത്; അമേരിക്കയിൽ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസ് ലക്ഷ്യം; അമ്പലപ്പാറയിൽ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വർഗ്ഗീയ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കാൻ പലരും ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമ്പലപ്പാറയിൽ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വർഗ്ഗീയ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കാൻ പലരും ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ദേശീയ തലത്തിൽ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുക. അമേരിക്കയിൽ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

'ആന ചരിഞ്ഞ സഭവം കേരളത്തെ ദുഃഖിപ്പിക്കുന്നതാണ്. ഈ വിഷയം കേരളത്തിൽ വലിയ ചർച്ചക്കിടയാക്കി. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാൽ ഈ സന്ദർഭം ഉപയോഗിച്ചുകൊണ്ട് വർഗ്ഗീയ പ്രചരണത്തിന് കളമൊരുക്കാൻ ചില ദുഷ്ട ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അവർക്കെതിരേ ജാഗ്രത പാലിക്കണം', കോടിയേരി ആവശ്യപ്പെട്ടു.

'സംഭവം പാലക്കാടാണ് നടന്നത്. പക്ഷെ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭവം നടന്നു എന്നാണ്. ബോധപൂർവ്വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമായിരുന്നു ഇത്. മേനകാ ഗാന്ധി എപ്പോഴും ഇത്തരം പ്രചാരണത്തിൽ മുന്നിലാണ്. ഈ പ്രശ്നത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് വേണ്ട സാഹചര്യമൊരുക്കാനാണ് പലരും ശ്രമിച്ചത്.

മലപ്പുറം ജില്ലയെ ലക്ഷ്യം വെക്കുക. അത് പ്രത്യേക മത വിഭാഗത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുക. അതൊക്കെയാണ് നടന്നു വരുന്നത്. ദേശീയ തലത്തിൽ മതനിരപേക്ഷമായ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കലും ഇത്തരക്കാരുടെ ലക്ഷ്യമാണ്. വർഗ്ഗീയ വിഷം തുപ്പുന്ന പ്രചാരണത്തിൽ നിന്ന് ഇത്തരക്കാർ പിന്മാറണം'

അമേരിക്കയിൽ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP