Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരിക്കൽ എല്ലാം കടൽ എടുക്കും എന്ന് പറയുന്നതിന് ഇതിലും വലിയ തെളിവെന്തു വേണം? വീടുകളും വൃക്ഷങ്ങളും അടങ്ങിയ ഒരു വലിയ ഭൂവിഭാഗം കടലിലേക്ക് ഇളകിയൊഴുകി അലിയുന്ന ഭയാനകമായ വീഡിയോ കണ്ടുനോക്കൂ

ഒരിക്കൽ എല്ലാം കടൽ എടുക്കും എന്ന് പറയുന്നതിന് ഇതിലും വലിയ തെളിവെന്തു വേണം? വീടുകളും വൃക്ഷങ്ങളും അടങ്ങിയ ഒരു വലിയ ഭൂവിഭാഗം കടലിലേക്ക് ഇളകിയൊഴുകി അലിയുന്ന ഭയാനകമായ വീഡിയോ കണ്ടുനോക്കൂ

സ്വന്തം ലേഖകൻ

ബൈബിളിൽ പറയുന്നുണ്ട് ഭൂമിയെ വിഴുങ്ങാനെത്തിയ മഹാപ്രളയത്തെക്കുറിച്ച്. ഹിന്ദുപുരാണങ്ങൾ പ്രകാരം ഓരോ യുഗത്തിന്റെ അവസാനത്തിലും പ്രളയമെത്തി ഭൂമിയെ വിഴുങ്ങും. അതായത്, അനാദികാലം മുതൽക്കെ മനുഷ്യന്റെ ഉള്ളിലെ ഭയമായിരുന്നു കടൽ വന്ന് കരയെ വിഴുങ്ങും എന്നത്. അത് വെറും ഭയമല്ല ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു യാഥാർത്ഥ്യമാണെന്ന് മനുഷ്യകുലത്തെ ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്. നോർവേയിൽ ഉണ്ടായ അതിഭീകരമായ ഒരു ഉരുൾപ്പൊട്ടലിലാണ് എട്ട് കെട്ടിടങ്ങളും വലിയൊരു ഭൂവിഭാഗവും കടലിനടിയിലേക്ക് ഊളിയിട്ടിറങ്ങിയത്.

ഡ്രോണുകൾ ഒപ്പിയെടുത്ത ഈ ചിത്രം, തീരദേശത്തെ ഒരു വലിയ പ്രദേശം തന്നെ കടലിലേക്ക് നീങ്ങുന്ന ദൃശ്യം വളരെ വ്യക്തമായി കാണിച്ചു തരുന്നു. വടക്കൻ പട്ടണമായ ആൾട്ടയിലാണ് ഇത് നടന്നത്. കടലിലെ ശക്തമായ തിരമാലകൾ എട്ട് കെട്ടിടങ്ങളെ അവശേഷിച്ച കരഭാഗത്തേക്ക് കൊണ്ടുവരുന്നതിന് മുൻപ് തന്നെ വലിയൊരു ഭാഗം ഭൂമി അപ്രത്യക്ഷമാകുകയാണ്.

ഇതുവരെ ആരും മരിച്ചതായോ ആർക്കെങ്കിലും പരിക്ക് പറ്റിയതായോ റിപ്പോർട്ടുകളില്ലെങ്കിലും അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഫിന്മാർക്ക് പൊലീസ് പറഞ്ഞത്. ഈ ഉരുൾപ്പൊട്ടലിന്റെ വിശദാംശങ്ങളും ഇതുമൂലം സംഭവിച്ച നഷ്ടങ്ങളും ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു. ഒരു നായ ഇതിൽ പെട്ട് ഒഴുകിപ്പോയതായും അത് പിന്നീട് തീരത്തേക്ക് നീന്തി അടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. എമർജൻസി റെസ്‌ക്യു സർവീസിലെ ജീവനക്കാരാണ് ചെളിയിൽ പൂണ്ടുകിടന്നിരുന്ന ഈ നായയെ പിന്നീട് രക്ഷിച്ചത്.

2020 ശാന്തമല്ല എന്നാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തവരിൽ മിക്കവരും പറയുന്നത്. പ്രകൃതിക്ക് തന്നെയാണ് ഇപ്പോഴും ജീവന്റെ നിയന്ത്രണം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ജോലി കഴിഞ്ഞ് തിരികെയെത്തുമ്പോൾ നിങ്ങളുടെ പ്രദേശം മുഴുവൻ ഒഴുകിപ്പോയെന്നറിയുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കുവാനാണ് മറ്റൊരാൾ ആവശ്യപ്പെട്ടത്. ഭൂമിയും 2020 ൽ നിന്ന് മോചിതയാകാൻ ശ്രമിക്കുന്നു എന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.

കനത്ത മഴയോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോൾ ജലം മണ്ണിനെ അലിയിച്ചു കളയുന്നത് മൂലം മണ്ണ് ദുർബലമാകുകയും തത്ഫലമായി ഉരുൾപ്പൊട്ടൽ ഉണ്ടാവുകയും ചെയ്യാം. ഇന്റർനാഷണൽ സുനാമി കമ്മീഷൻ സെക്രട്ടറി ഡോ. മുഹമ്മദ് ഹെഡർസാഡ് പറയുന്നത് മൃദുവായ കളിമണ്ണ് ധാരാളമായി ഉള്ള നോർവേ ഇത്തരം ദുരന്തങ്ങൾക്ക് ഇരയാകുവാനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ്. ഈ തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇവിടെ ദുരന്തമുണ്ടാകുവാൻ മറ്റൊരു കാരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP