Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ

ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് മദ്യം ഇല്ലാത്ത കേരളം. സമാധാനമായിരുന്നു എങ്ങും. വീണ്ടും മദ്യ കച്ചടവം തുടങ്ങി. അതോടെ ക്രിമനിലുകളുടെ മനസ്സും വികൃതമായി. കുറച്ചു ദിവസം കൊണ്ട് മദ്യത്തിന്റെ ലഹരയിൽ കേരളം പല കൊലപാതകങ്ങൾക്കും സാക്ഷിയായി. ഇപ്പോഴിതാ അതിക്രൂരമായ മറ്റൊരു കേസും. മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവ് കസ്റ്റഡിയിലാകുമ്പോൾ ചർച്ചയാകുന്നതും മദ്യത്തിന്റെ സ്വാധീനമാണ്. വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികിൽ കിടക്കുന്ന കണ്ട യുവതിയെ യുവാക്കളാണ് വീട്ടിലെത്തിച്ചത്.

അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നൽകിയ ശേഷം കടലോരത്തെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. മറ്റു പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്. ബലമായി മദ്യം നൽകിയശേഷം തീരപ്രദേശത്തെ വീട്ടിൽ വച്ചാണ് പീഡനം. ഭർത്താവ് ഒഴികെയുള്ള മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഈ പീഡനം നടന്നത് സാക്ഷര കേരളത്തിലാണെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഉത്തരേന്ത്യയിൽ മാത്രമാണ് ഇത്തരം പീഡനങ്ങൾ മുമ്പ് കേട്ടിരുന്നത്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ സ്വന്തം നാടിന് ആകെ അപമാനമാണ് ഈ സംഭവം.

ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തുകൊണ്ട് പോയി. അവിടെ വച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിന് ശേഷം ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. അങ്ങനെയാണ് ഭർത്താവിന്റെ ക്രൂരത പുറം ലോകത്ത് എത്തുന്നത്.

അവശയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. അബോധാവസ്ഥയിലായതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ ആയിട്ടില്ല. കണിയാപുരം സ്വദേശിയാണ് യുവതി. ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പല ദിവസങ്ങളിലും വൈകീട്ട് യുവതി ഭർത്താവിനൊപ്പം പുതുക്കുറിച്ചിയിലെ ബീച്ചിൽ പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭർത്താവ് യുവതിയെ വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു.

അവിടെവച്ച് ഭർത്താവും കൂട്ടുകാരും മദ്യപിച്ചു. ഇതിന് ശേഷമായിരുന്നു പീഡനം. അതിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാർ വിവരം അറിയുകയും പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തത്. നാട്ടുകാരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതെനവ്ന് പറയുന്നു. അവിടെനിന്നാണ് ആശുപത്രിയിലെത്തിച്ചത്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

വ്യാഴാഴ്ച വൈകിട്ട് പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് നാല് മണിയോട് കൂടിയാണ് ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ ഇവരെ കൊണ്ടുപോയത്. ഇവിടെ വച്ചയാരുന്നു ക്രൂരത. യുവതി അബോധാവസ്ഥയിൽ ആയതിനാൽ മൊഴി എടുത്തിട്ടിലെലന്നും ആരോ?ഗ്യനില ഭേദമായാൽ മൊഴി എടുക്കുമെന്നും പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP