Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

24 മണിക്കൂറിനിടെ 224 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 6,312 ആയി; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 7,948 പേർക്ക് കൂടി; ചികിത്സയിലുള്ള 1,10,684 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വൈറസ് ബാധ നിയന്ത്രിക്കാനാകുന്നില്ല

24 മണിക്കൂറിനിടെ 224 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 6,312 ആയി; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 7,948 പേർക്ക് കൂടി; ചികിത്സയിലുള്ള 1,10,684 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വൈറസ് ബാധ നിയന്ത്രിക്കാനാകുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷത്തോടടുക്കുന്നു. ഇന്ന് 7,948 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 2,24,772 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 224 മരണങ്ങളാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 6,312ആയി. നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് രോ​ഗികളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഇതുവരെ 1,07,776 ആളുകൾ രോ​ഗമുക്തി നേടിയപ്പോൾ ചികിത്സയിലുള്ള 1,10,684 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

ഡൽഹിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വലിയ വർധനവാണ് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. പ്രതിദിനം ആയിരത്തിലധികം പുതിയ രോഗികൾ നഗരത്തിലുണ്ടാകുന്നതായാണ് കണക്കുകൾ പറയുന്നത്. കോവിഡ് ബാധിതർ ഏറ്റവുമധികമുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ നിലവിൽ രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വളർച്ച നിരക്കും ഡൽഹിയിൽ തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഡൽഹിയിൽ 23645 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 9500 പേർ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.

നേരത്തെ മുംബൈയിൽ 1200ലധികം പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുമ്പോഴും ഡൽഹിയിൽ ഇത് 500നും 800നും ഇടയിലായിരുന്നു. 1750 പേർക്ക് വരെ ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ച സമയവും മുംബൈയിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇത് കുറവാണ്. കോവിഡ്-19 ബാധിതരുടെ എണ്ണം വർധിച്ചതോടെ ഡൽഹിയിലേക്ക് കര, ട്രെയിൻ, വ്യോമ മാർഗം എത്തുന്ന എല്ലാവരും നിർബന്ധിത ക്വറന്റീനിൽ പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം ഹരിയാന അതിർത്തി അടച്ചിടാനും തീരുമാനമായി.

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 77,793 ആയി. ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 2933 പുതിയ കേസുകളാണ്. 123 പേർ മരിച്ചു. 2710 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1373 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 12 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,256 ആയി ഉയർന്നു. 12,132 പേരാണ് ചികിത്സയിലുള്ളത്.

കർണാടകയിൽ 257 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 4320 പേർക്കാണ് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. 2651 പേരാണ് ചികിത്സയിലുള്ളത്. ഒഡിഷയിൽ 90 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 2478 ആയി. ഇതിൽ 1481 പേർ രോഗമുക്തി നേടി. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വ്യാഴാഴ്ച മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 124 ആയി. 86 പേർ ചികിത്സയിൽ തുടരുകയാണ്.

സിക്കിമിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ മൂന്നായി. മുംബൈയിൽനിന്ന് എത്തിയയാൾക്കാണ് ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത്. പശ്ചിമബംഗാളിൽ 386 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ 6876 ആയി. ഇതിൽ 2768 പേരാണ് രോഗമുക്തി നേടിയത്. 10 പേർ കൂടി മരിച്ചതോടെ ആകെ മരണം 283 ആയി.

അതേസമയം, ലോകത്ത് കോവിഡ് മരണസംഖ്യ 3,89,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,792 കോവിഡ് രോ​ഗികളാണ് മരിച്ചത്. ഇന്ന് 67,374 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ലോകത്ത് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 66,30,070 പേർക്കാണ്. നിലവിൽ ചികിത്സയിൽ കഴിയുന്ന 30,38,951പേരിൽ 55,111 പേരുടെ നില അതീവ ​ഗുരുതരമാണ്. അമേരിക്ക-19,09,779, ബ്രസീൽ-5,90,485, റഷ്യ-4,41,108, സ്പെയിൻ-2,87,406, ബ്രിട്ടൻ-2,81,661എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP