Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 പ്രതിരോധ സന്ദേശവുമായി പാലക്കാട് കാർട്ടൂൺ മതിൽ ഒരുക്കി; കേരള കാർട്ടൂൺ അക്കാദമി പരിപാടി സംഘടിപ്പിച്ചത് ലോകകാർട്ടൂൺ ദിനത്തോടനുബന്ധിച്ച്

കോവിഡ് 19 പ്രതിരോധ സന്ദേശവുമായി പാലക്കാട് കാർട്ടൂൺ മതിൽ ഒരുക്കി; കേരള കാർട്ടൂൺ അക്കാദമി പരിപാടി സംഘടിപ്പിച്ചത് ലോകകാർട്ടൂൺ ദിനത്തോടനുബന്ധിച്ച്

ജാസിം മൊയ്തീൻ

പാലക്കാട്: കോവിഡ് 19 പ്രതിരോധ സന്ദേശവുമായി പാലക്കാട് പി.എം.ജി. ഹയർസെക്കൻഡറി സ്‌കൂളിൽ കാർട്ടൂൺ മതിൽ ഒരുക്കി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് മതിൽ തീർത്തത്. കോവിഡ് 19 വൈറസ് നിത്യജീവിതത്തിന്റെ ഭാഗമായ സാഹചര്യത്തിൽ ഓരോരുത്തരും ഇതിനെതിരേ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു കാർട്ടൂൺ മതിൽ. ഒമ്പത് ചിത്രക്കാരന്മാരാണ് കാർട്ടൂൺ മതിൽ പൂർത്തിയാക്കിയത്.

ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചും പാലക്കാടിന്റെ തനത് പ്രത്യേകതകൾ, ഭാഷാശൈലി, ചെമ്പൈ ഭാഗവതർ, അദ്ദേഹത്തിന്റ ശിഷ്യനായ യേശുദാസ് എന്നിവരെ ഉൾകൊള്ളിച്ചും കുഞ്ചൻ നമ്പ്യാർ, ഒ.വി. വിജയൻ തുടങ്ങിയ സാഹിത്യകാരന്മാരുടെ രചനകളിലെ നർമരംഗങ്ങളെ കോർത്തിണക്കിയുമാണ് കാർട്ടൂൺ അവതരിപ്പിച്ചിരിക്കുന്നത്. 'മലമ്പുഴയിലും വേണം മാസ്‌ക്' തുടങ്ങി പൊതു ഇടങ്ങളിൽ സോപ്പ്, മാസ്‌ക്, സാനിറ്റെസർ, ശാരീരിക അകലം, കരുതൽ തുടങ്ങിയവ നിത്യജീവിതത്തിന്റെ ഭാഗമാക്കണമന്ന പൊതുസന്ദേശവും കാർട്ടൂണിലൂടെ നൽകുന്നു.

മെയ് അഞ്ച് ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് 'ബ്രേക്ക് ദ ചെയിൻ' പ്രചരണാർത്ഥം എറണാകുളം ജില്ലയിലാണ് ആദ്യമായി കാർട്ടൂൺ മതിൽ ഒരുക്കിയത്. തുടർന്ന് സംസ്ഥാനമൊട്ടാകെ ഈ ചിത്രക്കാരന്മാർ ബോധവത്ക്കരണം നടത്തി അവസാനമായാണ് പാലക്കാട് ജില്ലയിൽ എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി കലാകാരന്മാർക്ക് സാനിറ്റെസറും മാസ്‌കും നൽകി കാർട്ടൂൺ മതിൽ ഉദ്ഘാടാനം നിർവഹിച്ചു. എസ്‌പി. ശിവവിക്രം കാർട്ടൂൺ മതിൽ സന്ദശിച്ചു. ജിയോജിത്ത് ഫിനാൻസ് കമ്പനി ജില്ലയിലെ വയോജനങ്ങൾക്കായി സാമൂഹിക സുരക്ഷാ മിഷൻ മുഖേന നൽകുന്ന 8000 മാസ്‌കുകളുടെ വിതരണവും പരിപാടിയിൽ നടന്നു.

കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, കാർട്ടൂൺ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, കാർട്ടൂൺ അക്കാദമി ജോയിൻ സെക്രട്ടറി ഡാവഞ്ചി സുരേഷ്, ഷമീം അലനെല്ലൂർ, ദിൻ രാജ്, ടി.എസ്.സന്തോഷ്, സനീഷ് ദിവാകരൻ, ശാക്കിർ ഇറവക്കാട് തുടങ്ങിയ ചിത്രകാരന്മാർ ചേർന്നാണ് കാർട്ടൂൺ മതിൽ ഒരുക്കിയത്. കേരള സാമൂഹൃ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ മൂസ പതിയിൽ, വയോമിത്രം കോഡിനേറ്റർമാരായ എം.ബി. ആതിര, കെ.എസ് നിഷാദ്, ജി. ഗാഥ എന്നിവർ കാർട്ടൂൺ രചനയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP