Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; രോഗം ബാധിച്ചത് 94 പേർക്ക്; മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു; മരിച്ചതുകൊല്ലം സ്വദേശി സേവ്യർ, പാലക്കാട് സ്വദേശിനി മീനാക്ഷിയമ്മാൾ, മലപ്പുറം സ്വദേശി ഷബ്‌നാസ് എന്നിവർ; 39 പേർക്ക് രോഗമുക്തി നേടി; ഇന്ന് പോസിറ്റീവായതിൽ 37 പേർ വിദേശത്തു നിന്നും വന്നവർ; സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയത് 47 ഏഴ് പേർ; ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 857 പേർ

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; രോഗം ബാധിച്ചത് 94 പേർക്ക്; മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു; മരിച്ചതുകൊല്ലം സ്വദേശി സേവ്യർ, പാലക്കാട് സ്വദേശിനി മീനാക്ഷിയമ്മാൾ, മലപ്പുറം സ്വദേശി ഷബ്‌നാസ് എന്നിവർ; 39 പേർക്ക് രോഗമുക്തി നേടി; ഇന്ന് പോസിറ്റീവായതിൽ 37 പേർ വിദേശത്തു നിന്നും വന്നവർ; സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയത് 47 ഏഴ് പേർ; ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 857 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തിയ ദിനം. 94 പേർക്കാണ് ഇന്ന് കോവിഡ് രോഗം ബാധിച്ചത്. മൂന്ന് പേർ മരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്-19 അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതിൽ 37 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 47 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. 39പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യർ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാൾ ഇന്നലെയാണ് മരിച്ചത്. ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂർ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂർ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്,. പാലക്കാട് ഏഴ്, കണ്ണൂർ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂർ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്.

ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യർ മരിച്ചു.മൂന്ന് പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്‌നാസ് രക്താർബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കോവിഡ് സ്ഥിരീകരിച്ചു. 14. 3887 സാമ്പിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേർ ചികിത്സയിലാണ്. 170065 പേർ നിരീക്ഷണത്തിൽ. 168578 പേർ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകൾ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവ്.

ആകെ സംസ്ഥാനത്ത് 99,962 സാംപിളുകളാണ് പരിശോധിച്ചത്. ഹോട്‌സ്‌പോട്ടുകൾ 124 ആയി. കണ്ണൂർ 4, കൊല്ലം 3, പാലക്കാട് 2. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളെല്ലാം കേന്ദ്രസർക്കാർ നിരോധിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹ്യ ഒത്തുചേരലുകളും ആരാധനാലയങ്ങളിലെ പ്രാർത്ഥനയും ഉൽസവ ചടങ്ങുകളുമെല്ലാം ഇതിൽ പെടും. രോഗവ്യാപനം തടയാൻ വലിയ ആൾക്കൂട്ടം ഒഴിവാക്കണം. എന്നാൽ ലോക്ഡൗണിൽനിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ഈ നിലയിൽ അധികകാലം തുടരാൻ ആകില്ല. ഉത്പാദന, സേവന മേഖലകൾ നിശ്ചലമാക്കി അധികകാലം മുന്നോട്ടു പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗനിർദ്ദേശം വരുന്ന മുറ്ക്ക് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചർച്ച നടത്തി. ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിർന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തിൽ എത്തും. ഇവർ വരുന്നത് അപകടമാണ്.

ഇവരെ കോവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലിവരെ സുഖപ്പെടുത്താനും പ്രയാസം. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചുവെന്നം മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മാർഗദനിർദ്ദേശം വന്നാലെ സംസ്ഥാനത്തെ കാര്യം തീരുമാനിക്കൂ. രോഗവ്യാപനം ഒഴിവാക്കാനുതകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ മതനേതാക്കൾ മുന്നോട്ട് വച്ചു. ഇവ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും. കേന്ദ്ര നിർഡദ്ദേശം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകൾ കണ്ടു. കാര്യങ്ങൾ മനസിലാക്കാതെയുള്ള പ്രസ്താവനകാളാണ് ഇവയെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP