Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎയുടെ ഭാര്യയാണ് ഇവിടെ താമസിച്ചോളാൻ പറഞ്ഞത്, ഇറങ്ങാൻ ആദ്യം പറഞ്ഞതും അവരാണ്; രണ്ട് പെണ്ണുങ്ങളും വയസ്സായ അമ്മയും തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണ്; ഞങ്ങളോട് കരുണ കാണിക്കണം; ഈ കൊറോണക്കാലത്ത് ഞങ്ങൾ എവിടെപ്പോകും? വർഷങ്ങളായി താമസിക്കുന്ന വാടക വീട്ടിൽ നിന്നും എസ് രാജേന്ദ്രൻ എംഎൽഎ ഒഴിയാൻ നിർദ്ദേശിച്ചെന്ന് മൂന്നാറിലെ വനിത ട്രക്കിങ് ഗൈഡ്; എംഎൽഎയുടെ സഹോദരൻ എത്തി വീടൊഴിയാൻ ശാഠ്യം പിടിച്ചെന്നും യുവതിയുടെ ആരോപണം

എംഎൽഎയുടെ ഭാര്യയാണ് ഇവിടെ താമസിച്ചോളാൻ പറഞ്ഞത്, ഇറങ്ങാൻ ആദ്യം പറഞ്ഞതും അവരാണ്; രണ്ട് പെണ്ണുങ്ങളും വയസ്സായ അമ്മയും തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണ്; ഞങ്ങളോട് കരുണ കാണിക്കണം; ഈ കൊറോണക്കാലത്ത് ഞങ്ങൾ എവിടെപ്പോകും? വർഷങ്ങളായി താമസിക്കുന്ന വാടക വീട്ടിൽ നിന്നും എസ് രാജേന്ദ്രൻ എംഎൽഎ ഒഴിയാൻ നിർദ്ദേശിച്ചെന്ന് മൂന്നാറിലെ വനിത ട്രക്കിങ് ഗൈഡ്; എംഎൽഎയുടെ സഹോദരൻ എത്തി വീടൊഴിയാൻ ശാഠ്യം പിടിച്ചെന്നും യുവതിയുടെ ആരോപണം

പ്രകാശ് ചന്ദ്രശേഖർ

മുന്നാർ: വർഷങ്ങളായി താമസിക്കുന്ന വീടാണ്. വരുമാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് മാസത്തെ വാടക കൊടുക്കാൻ കഴിഞ്ഞില്ല. മറ്റൊരുവീട് അന്വേഷിച്ചിട്ട് ഇതുവരെ ഒത്തുകിട്ടിയിട്ടില്ല. ഉടൻ താമസിക്കാൻ എത്തുമെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് എംഎൽഎയുടെ സഹോദരൻ രാവിലെ അറിയിച്ചിട്ടുണ്ട്. എം എൽ എയുടെ ഭാര്യയാണ് ഇവിടെ താമസിച്ചോളാൻ പറഞ്ഞത്. ഇറങ്ങാൻ ആദ്യം പറഞ്ഞതും അവരാണ്. ഞങ്ങൾ രണ്ട് പെണ്ണുങ്ങളും വയസ്സായ അമ്മയും തെരുവിലേയ്ക്കിറങ്ങേണ്ട സാഹചര്യമാണ്. ഞങ്ങളോട് കരുണ കാണിക്കണം. ഈ കൊറോണ ക്കാലത്ത് ഞങ്ങൾ എവിടെപ്പോകും. ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ മൂന്നാർ ഇക്കാനഗറിൽ സ്ഥിതി ചെയ്യുന്ന വീട്ടിലെ താമസിക്കാരിയും മൂന്നാറിലെ വനിത ട്രക്കിങ് ഗൈഡുമായ ആതിര താമസ്ഥലത്തെക്കുറിച്ചും വീടിനെക്കുറിച്ചും താൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങിനെ.

വീട്ടിൽ നിന്നൊഴിയണമെന്ന് എസ് രാജേന്ദ്രൻ എം എൽ എ ആവശ്യപ്പെട്ടെന്നും തങ്ങൾക്ക് പോകാനിടമില്ലന്നും ആതിരയും കുടുംബവും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് തങ്ങൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് ആതിരയും സഹോദരി ശ്രീലക്ഷമിയും മറുനാടനോട് പ്രതികരിച്ചത്. ഇവരുടെ വീശദീകരണ ചുവടെ.

എം എൽ എ സാറിന്റെ ഭാര്യയാണ് വീട്ടിൽ താസിക്കാൻ അനുമതി നൽകിയത്. 1500 രൂപ വാടകയായി നൽകുന്നുമുണ്ടായിരുന്നു.കൊറോണക്കാലമായതിനാൽ ഞങ്ങൾ കഴിഞ്ഞ് രണ്ട് മാസമായി ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുകയാണ്. മാതവ് ഓമന തൊഴിലുറപ്പ് പദ്ധതിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനത്തിലാണ് കഴിയുന്നത്.ഈ സ്ഥിതിലാണ് എം എൽ എയും ഭാര്യയും വീട് ഒഴിവായിത്തരണമെന്ന് ശാഠ്യം പിടിക്കുന്നത്. വീട് വിൽപ്പന നത്തിയെന്നും ഉടൻ ഒഴിവാകണമെന്നുമാണ് എം എൽ എയുടെ ഭാര്യ മൊബൈലിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എം എൽ എ യുടെ സഹോദരൻ കതിരേശൻ വീട്ടിലെത്തി ഉടനെ തന്നെ ഒഴിവായി തരേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ടാറ്റ കമ്പിനിയുടെ ക്വാർട്ടേഴ്സിലാണ് താമസമെന്നും ഇവിടെ നിന്ന് മാറേണ്ട സാഹചര്യമാണെന്നും മറ്റും അനുനയത്തിൽ വ്യക്തമാക്കി ഇദ്ദേഹം മടങ്ങി.ഇപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് .അനിയത്തി ശ്രലക്ഷമിക്ക് പനി ബാധിച്ചതിനെത്തുടർന്ന് സ്വകാര്യസ്ഥിപനത്തിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. തൊഴിലുറപ്പിന് പോകാൻ അമ്മ ഭയപ്പെടുന്ന സ്ഥിതിയാണ്. എം എൽ എയോട് അനുഭാവമുള്ളവർ അസഭ്യം പറയുന്നത് നിത്യസംഭവമായിക്കഴിഞ്ഞു.കൂടുബശ്രീയുടെ മേൽത്തട്ടിലുള്ളവരും ഈ വിഷയത്തിൽ അമ്മയെ പരമാവധി ദ്രോഹിക്കുന്നുണ്ട്.അടുത്തിടെ പണിക്കുപോയ അമ്മ അസഭ്യവർഷം സഹിക്കാൻ വയ്യാതെ കരഞ്ഞുകൊണ്ട് വീട്ടിചേയ്ക്ക് ഓടിയെത്തിയപ്പോൾ വല്ലാത്ത സംഘടമായി.

ഇപ്പോൾ ഞങ്ങൾ മൂന്നുപേർക്കും വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണ്.പിതാവ് ജയൻ രോഗബാധയെത്തുടർന്ന് വർഷങ്ങളായി കോട്ടയത്ത് സഹോദരന്റെ വീട്ടിലാണ്.തണുപ്പടിച്ചാൽ രോഗം മൂർച്ഛിക്കുമെന്നതിനാൽ മൂന്നാറിലേയ്ക്ക് വരാറില്ല.മലയാളികളെന്ന നിലയിലുള്ള വേർതിരിവും ഇവിടുത്തെ മറ്റ് താമസക്കാരിൽ നിന്നും നേരിടുന്നുണ്ട്. ഇതിനിടെ സ്ഥലം വൈദ്യുതവകുപ്പിന്റെതാണെന്നും ഒഴിഞ്ഞുമാറണമെന്നും തഹസീൽദാരും ആവശ്യപ്പെട്ടിട്ടുണ്ട്.വീട്ടിലെ വൈദ്യുത കണക്ഷൻ ഉൾപ്പെടെയുള്ള രേഖകകളിൽ പലതും എം എൽ എ യുടെ പേരിലാണ്.ഇപ്പോൾ എം എൽ എ പറയുന്നതും വൈദ്യുതവകുപ്പ് പറയുന്നതും ഒരു കാര്യമാണ്..ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങണം.പകരം ഒരു താമസസ്ഥലം അന്വേഷിക്കുന്നുണ്ട്.ഇത് തരപ്പെട്ടാൻ ഉടൻ മാറും.അതുവരെയെങ്കിലും ഇവിടെ താമസിക്കാൻ ഞങ്ങളെ അനിവദിക്കണം. കൈകൂപ്പി ആതിര ആവശ്യപ്പെടുന്നു.

എന്നാൽ ഇവർ പറയുന്ന വസ്തുതകൾ പൂർണ്ണമായും ശരിയല്ലന്നാണ് എസ് രാജേന്ദ്രൻ എം എൽ എ മറുനടനോട് പ്രതികരിച്ചത്.വീട് എന്റെത് തന്നെയാണ് .ഇവിടെ സൗകര്യം പോരെന്നുപറപ്പോൾ അവരോട് വീട് മാറിക്കോളാൻ നിർദ്ദേശിച്ചു എന്നുള്ളത് വാസ്തവമാണ്.കൂടാതെ അയർക്കാരുമായി ഇവർക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.പരാതികളും ഉയർന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് വീട്ടിൽ നിന്നും ഒഴിവാകണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.ഭീഷിണിപ്പെടുത്തിയതായി ആരോപിക്കുന്നത് മറ്റെന്തോലക്ഷ്യം വച്ചാണ് -എം എൽ എ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP