Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ ലിഖിത്ത് പഠിച്ചത് സ്കൂളിൽ ഒറ്റയ്ക്കിരുന്ന്; സംഭവം അറിഞ്ഞതോടെ ടിവി വാങ്ങി നൽകി കോൺ​ഗ്രസ് നേതാവ് സി ആർ മഹേഷ്; ചെറിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഇനി ഓൺലൈൻ പഠനം വീട്ടിലിരുന്ന്

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ ലിഖിത്ത് പഠിച്ചത് സ്കൂളിൽ ഒറ്റയ്ക്കിരുന്ന്; സംഭവം അറിഞ്ഞതോടെ ടിവി വാങ്ങി നൽകി കോൺ​ഗ്രസ് നേതാവ് സി ആർ മഹേഷ്; ചെറിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഇനി ഓൺലൈൻ പഠനം വീട്ടിലിരുന്ന്

മറുനാടൻ ഡെസ്‌ക്‌

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ സ്കൂളിൽ ഒറ്റയ്ക്കിരുന്ന് പഠിക്കേണ്ടിവന്ന പത്താം ക്ലാസുകാരന് ടിവി വാങ്ങി നൽകി കോൺ​ഗ്രസ് നേതാവ് സി ആർ മഹേഷ്. ചെറിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ലിഖിത്തിനാണ് കെപിസിസി സെക്രട്ടറി ടെലിവിഷൻ വാങ്ങി നൽകിയത്. വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസിനായി സ്കൂളിൽ ഒറ്റയ്ക്കിരിക്കുന്ന ലിബിനെ കുറിച്ച് പ്രാദേശിക കോൺ​ഗ്രസ് നേതാവ് ശ്രദ്ധയിൽപെടുത്തിയതോടെയാണ് സി ആർ മഹേഷിന്റെ ഇടപെടൽ.

ചെറിയഴീക്കൽ മുണ്ടകത്ത് വീട്ടിൽ പരേതനായ ബിനുവിന്റെ മകൻ ലിഖിത്ത്, അച്ഛന്റെ മരണത്തെ തുടർന്ന് അമ്മയുടെ സംരക്ഷണയിലാണ്. മാതാവിന്റെ തുച്ഛമായ വരുമാനത്തിലാണ് വീടു കഴിഞ്ഞ് പോകുന്നത്. വീട്ടിൽ ടിവിയില്ല. മോന്റെ പഠനത്തിന് ടിവി എന്നെങ്കിലും വേണ്ടി വരുമെന്ന് കരുതിയതുമില്ല. ഈ ഒരു സാഹചര്യത്തിൽ ടിവി അനിവാര്യമായി വന്നിരിക്കുന്നു. വീട്ടിൽ ഇരുന്ന് തന്നെ പഠനം തുടരാൻ ലിഖിത്തിന് സാഹചര്യം ഉറപ്പാക്കാം എന്ന വാക്ക് ഇന്ന് പാലിച്ചു- സി ആർ മഹേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

ഈ കൊറോണ കാലത്തും ക്ലാസ് മുറിയിലിരുന്ന് പഠിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നത് നേരു തന്നെ. പക്ഷേ അതിന് ഇടയാക്കുന്നത് വീട്ടിലെ ദാരിദ്ര്യവും, പരുവക്കേടുമാണെങ്കിൽ അങ്ങനെ പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥിയുടെ മനസ് ഇല്ലായ്മകൾ നിറഞ്ഞ ജീവിത പാഠത്തിലേക്ക് വഴിമാറി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികളെയെല്ലാം ക്ലാസ് മുറികളിൽ നിന്ന് വീടുകളിലേക്ക് കൊറോണ പറിച്ച് നട്ടെങ്കിൽ പത്താം ക്ലാസുകാരൻ ലിഖിത്തിന് വീട്ടിൽ ഇരുന്ന് പഠിക്കാൻ ഒരു സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിലും സ്‌കൂളിൽ പോയിരുന്ന് അവിടുത്തെ ടി. വി കണ്ട് ആയിരുന്നു പാഠ ഭാഗങ്ങൾ മനസ്സിലാക്കേണ്ടി ഇരുന്നത്.

ചെറിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ലിഖിത്തിനെ പറ്റി അറിയുന്നത് ആലപ്പാട് ബാങ്ക് സെക്രട്ടറി അറുമുഖൻ ചേട്ടനിലൂടെയാണ്. ചെറിയഴീക്കൽ മുണ്ടകത്ത് വീട്ടിൽ പരേതനായ ബിനുവിന്റെ മകൻ ലിഖിത്ത്. അച്ഛന്റെ മരണത്തെ തുടർന്ന് അമ്മയുടെ സംരക്ഷണ തണലിൽ വളരുകയാണ് ഈ മിടുക്കൻ. മാതാവിന്റെ തുച്ഛമായ വരുമാനത്തിലാണ് വീടു കഴിഞ്ഞ് പോകുന്നത്. വീട്ടിൽ ടിവിയില്ല. മോന്റെ പഠനത്തിന് ടിവി എന്നെങ്കിലും വേണ്ടി വരുമെന്ന് കരുതിയതുമില്ല. ഈ ഒരു സാഹചര്യത്തിൽ ടിവി അനിവാര്യമായി വന്നിരിക്കുന്നു. വീട്ടിൽ ഇരുന്ന് തന്നെ പഠനം തുടരാൻ ലിഖിത്തിന് സാഹചര്യം ഉറപ്പാക്കാം എന്ന വാക്ക് ഇന്ന് പാലിച്ചു.

ലിഖിത്തിന്റെ അദ്ധ്യാപകരുടേയും, പൊതുപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ടി.വി കൈമാറി. ഇത് പോലെ അവസരം നഷ്ടപ്പെട്ട ഒത്തിരി കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. അവരെ ചേർത്ത് നിർത്തുകയും, നമ്മളാൽ ആകും വിധം സഹായിക്കുകയും അനിവാര്യമാണ്. സഹജീവികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ഒരു പൊതുപ്രവർത്തന മാതൃക നമുക്ക് വേണം. ലിഖിത്തിന് ആശംസകൾ. അവന് മിടുക്കാനായി പഠിച്ചു മുന്നേറാൻ കഴിയട്ടെ.

ഈ കൊറോണ കാലത്തും ക്ലാസ് മുറിയിലിരുന്ന് പഠിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നത് നേരു തന്നെ. പക്ഷേ അതിന്...

Posted by CR Mahesh on Thursday, June 4, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP