Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോളിവുഡ്-ബംഗാളി സംവിധായകൻ ബസു ചാറ്റർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ; സംസ്കാര ചടങ്ങുകൾ നടന്നത് മുംബൈ സാന്റാക്രൂസ് ശ്മശാനത്തിൽ

ബോളിവുഡ്-ബംഗാളി സംവിധായകൻ ബസു ചാറ്റർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ; സംസ്കാര ചടങ്ങുകൾ നടന്നത് മുംബൈ സാന്റാക്രൂസ് ശ്മശാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അന്തരിച്ച ബോളിവുഡ്-ബംഗാളി സംവിധായകൻ ബസു ചാറ്റർജിയുടെ സംസ്കാര ചടങ്ങുകൾ മുംബൈ സാന്റാക്രൂസ് ശ്മശാനത്തിൽ നടന്നു. ബസു പ്രധാനമന്ത്രി നരേന്ദ്ര മോദി, സംവിധായകൻ മധുർ ഭണ്ഡാർക്കർ, അമിതാഭ് ബച്ചൻ തുടങ്ങിയവർ അനുശോചനങ്ങൾ അറിയിച്ചു. 93 കാരനായ ചാറ്റർജിയുടെ അന്ത്യം, പ്രായാധിക്യത്താലുള്ള അസുഖങ്ങളാൽ മുംബൈയിൽ വച്ചായിരുന്നു.

രാജസ്ഥാനിലെ അജ്മീറിൽ ജനിച്ച ബസു ചാറ്റർജി 70കളിലെ ബംഗാളിസിനിമകളിലെയും ബോളിവുഡിലെയും തിരക്കേറിയ സംവിധായകനായിരുന്നു. അമോൽ പലേക്കർ, സെറീന വഹാബ് എന്നിവർ ഒന്നിച്ച ചിറ്റ്‌ചോർ, അമിതാഭ് ബച്ചനെ നായകനാക്കി സംവിധാനം ചെയ്ത മൻസിൽ, രാജേഷ് ഖന്ന നായകനായ ചക്രവ്യൂഹ്, ദേവ് ആനന്ദിന്റെ മൻ പസന്ത്, തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു.

ചിറ്റ്‌ചോർ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗോരി തേരാ ഗാവ് എന്ന പാട്ടിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ദുർഗ എന്ന ചിത്രത്തിന് സംവിധായകനും ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2011ൽ പുറത്തു വന്ന ത്രിശങ്കു ആണ് അവസാന ചിത്രം. ടിവി സീരീസുകളും സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നാലു ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. രണ്ടു പെൺമക്കളാണ് സംവിധായകന്. സൊനാലി ഭട്ടാചാര്യയും രൂപാലി ഗുഹയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP