Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്‍ലിങ്ങളായ ആളുകളും ഒരു സംഭവത്തിന്റെ പേരിൽ‌ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്; ഗർഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തിൽ മനേകാ ​ഗാന്ധിയുടെ പരാമർശത്തിനെതിരെ നടി റിമ കല്ലിങ്കൽ

ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്‍ലിങ്ങളായ ആളുകളും ഒരു സംഭവത്തിന്റെ പേരിൽ‌ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്; ഗർഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തിൽ മനേകാ ​ഗാന്ധിയുടെ പരാമർശത്തിനെതിരെ നടി റിമ കല്ലിങ്കൽ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ ബിജെപി എംപിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ മനേകാ ​ഗാന്ധിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി. മലപ്പുറം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമാണെന്നും റോഡുകളിൽ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്തുകൊന്നിട്ടുണ്ടെന്നും മനേക ആരോപിച്ചു. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയായ എ.എൻ.ഐയുമായി സംസാരിക്കുന്നതിനിടെയുമാണ് അവർ വിദ്വേഷ പ്രസ്താവന നടത്തിയത്. വിദ്വേഷ പ്രചാരകർ വ്യാപകമായി മനേകയുടെ ഈ പരാമർശം ഏറ്റെടുത്തു.

സൈലന്റ് വാലിയിൽ നിന്നിറങ്ങിയ ഗർഭിണിയായ പിടിയാന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നുള്ള പരിക്കിലാണ് ചരിഞ്ഞത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. വായിൽ മുറിവേറ്റതിനെ തുടർന്ന് പുഴയിൽ ഇറങ്ങിനിന്ന ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചരിയുകയായിരുന്നു. പാലക്കാട് നടന്ന സംഭവത്തിലാണ് മനേക മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.

ഒരു ജില്ല മുഴുവനും അവിടെയുള്ള മുസ്‍ലിംകളും ഒരു സംഭവത്തിന്റെ പേരിൽ‌ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണെന്ന് നടി റിമ കല്ലിങ്കൽ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. കറുത്ത വർഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുമ്പ് നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്‍ലാമോഫോബിയയും പരിശോധിച്ചാൽ നന്നായിരിക്കുമെന്നും റിമ വ്യക്തമാക്കി.

ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികൾ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാർക്ക് മണ്ണാർക്കാടും മലപ്പുറവും മാറിപ്പോയേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്‍ലിംകളായ ആളുകളും ഒരു സംഭവത്തിന്റെ പേരിൽ‌ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാർക്കാടാണ്" -റിമ കുറിപ്പിൽ പറഞ്ഞു.

For most North Indians who think all of South Indians are Madrasis, Manarkad could be confused with Malapuram. But when...

Posted by Rima Kallingal on Wednesday, June 3, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP