Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദി ഉച്ചാരണം പോരെന്ന് പറഞ്ഞ് മാറ്റി നിർത്തി; ദേശീയ അവാർഡും ബോളിവുഡിലെ എണ്ണമറ്റ ഹിറ്റുകളും തീർത്ത മധുര പ്രതികാരം; ദക്ഷിണേന്ത്യക്കാരെ മാറ്റിനിർത്തിയ ഉത്തരേന്ത്യൻ ലോബിക്ക് എസ്‌പിബിയെ ഭയമാണ്

മറുനാടൻ ഡെസ്‌ക്‌

ക്ഷിണേന്ത്യൻ ഗായകർ എത്ര മിടുക്കരായാലും അവരെ തിരസ്‌കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത്. സാക്ഷാൽ യേശുദാസിനുപോലും ഈ അദൃശ്യവിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെയാണ് എസ്‌പിബി വേറിട്ടു നിൽക്കുന്നത്. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകൻ. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഏതു ചായക്കടയിൽ വച്ചും ഈ ശബ്ദം നിങ്ങളെ തൊട്ടേക്കാം.

മേ ഷായർ തോ നഹിം... എന്ന സൂപ്പർ ഹിറ്റുമായി വന്ന ശൈലേന്ദ്ര സിങ്ങിനെ പോലും ഒതുക്കിയ നാടാണ് ഹിന്ദി. ഹം തും എക് കമ്രേ മേ ബന്ദ് ഹോ.... എന്ന സർവകാല ഹിറ്റ് ലതാ മങ്കേഷ്‌കർക്കൊപ്പം സൃഷ്ടിച്ച അദ്ദേഹത്തിനുപോലും അവിടെ പിടിച്ചു നിൽക്കാനായില്ല. ഗോരി തേരാ ഗാവ് ബഡാ പ്യാരായിൽ ഹിന്ദിയിൽനിന്നു ദേശീയ പുരസ്‌കാരം നേടിയ യേശുദാസിനും ശുഭകരമായിരുന്നില്ല അവിടെ കാര്യങ്ങൾ.

എസ്‌പിബിയുടെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർതന്നെ മാറ്റി നിർത്തിയ കാലത്താണ് ലക്ഷ്മികാന്ത്പ്യാരേലാൽ സംഗീതം നൽകിയ 'ഏക് ദൂജേ കേലിയേ'യിലൂടെ ഹിന്ദിയിൽ അശ്വമേഥം നടത്തിയത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരൻ സ്വന്തമാക്കി.പിന്നീട് ഹിന്ദിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'സാജൻ' എന്ന സൂപ്പർ ഹിറ്റ് വിജയത്തിലെ നിർണായക ശബ്ദമായി ഈ തെലുങ്കൻ.

തുംസേ മിൽനേ കി തമന്നാ ഹേ പ്യാർ കാ ഇരാദാ ഹേ....എന്ന താളത്തിനൊപ്പം ഇന്ത്യ നൃത്തം വച്ച രാവുകൾ.

ദേഖാ ഹേ പഹലി ബാർ...സാജന് കി ആഖോം മേ പ്യാർ.... എന്നു പാടിയ നായികയുടെ സാജനായി ഇന്ത്യൻ കാമുകിമാരുടെ ഉറക്കം കെടുത്തിയ ശബ്ദം. പിന്നീടിങ്ങോട്ട് ഷാരൂഖ് ഖാന്റെ 'ചെന്നൈ എക്സ്‌പ്രസി'ന്റെ ''നികൽ ന ജായേ...'' എന്ന ടൈറ്റിൽ സോങ് വരെ

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP