Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി; പാലക്കാട് കോവിഡ് ബാധിച്ചു മരിച്ചത് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ; 73 കാരിയായ മീനാക്ഷിയമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട്ടെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞു; ഇവരുടെ ആദ്യത്തെ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവായത് മരണ ശേഷം അയച്ച സാംപിൾ; പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ഇവർക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പ്; കേരളത്തിലെ കോവിഡ് മരണം 12 ആയി ഉയർന്നു

സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി; പാലക്കാട് കോവിഡ് ബാധിച്ചു മരിച്ചത് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ; 73 കാരിയായ മീനാക്ഷിയമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട്ടെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞു; ഇവരുടെ ആദ്യത്തെ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവായത് മരണ ശേഷം അയച്ച സാംപിൾ; പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ഇവർക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പ്; കേരളത്തിലെ കോവിഡ് മരണം 12 ആയി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്. 73 വയസായിരുന്നു. മെയ് 25-നാണ് മീനാക്ഷി അമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട് എത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടിൽ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിൾ ആണ് കോവിഡ് പൊസീറ്റീവായത്. ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ പതിനൊന്നായി.

മീനാക്ഷിയമ്മാളിന്റെ സഹോദരന്റെ മകന്റെ കുട്ടിയും പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് വൈദികൻ മരിച്ചിരുന്നു. ഇതോടെ കേരളത്തിലും കോവിഡ് ആശങ്ക പടരുകയാണ്.

ഇന്നലെ സംസ്ഥാനത്ത് 82 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയത് 53 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 19 പേരും. 5 പേർക്ക് രോഗബാധ സമ്പർക്കം വഴി. 24പേർക്ക് രോഗമുക്തിയുണ്ടായി. 160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരിൽ ആശുപത്രിയിലുള്ളത്. 158681 പേർ ക്വാറന്റീനിൽ. 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73712 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 69606 എണ്ണം നെഗറ്റീവാണ്. സെന്റിനൽസ് സർവ്വേയുടെ ഭാഗമായി മുൻഗണനാ വിഭാഗത്തിലെ 16711 സാമ്പിളുകൾ ശേഖരിച്ചതിൽ 15264 എണ്ണം നെഗറ്റീവായി.

ഹോട്ട്സ്പോട്ടുകൾ 128 ആയി. വിദേശത്തോ ഇതര സംസ്ഥാനത്തോ കഴിയുന്ന സഹോദരങ്ങളിൽ ഈ ഘട്ടത്തിൽ തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരാനും ആരോഗ്യസുരക്ഷ ഉറപ്പാക്കനുമാണ് സർക്കാർ ശ്രമിക്കുന്നത്. ദിവസേന ആളുകൾ വരുന്നുണ്ട്. സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
വൈദ്യപരിശോധന, ക്വാറന്റൈൻ, സ്രവ പരിശോധന, പോസിറ്റീവാകുന്നവർക്ക് ചികിത്സ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ നിരീക്ഷണം ഇതൊക്കെ ചിട്ടയായി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയപ്പോൾ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു. സമ്പർക്കത്തിലൂടെ രോഗം പകരുന്ന തോത് പിടിച്ചുനിർത്താനായി. മെയ് ഏഴ് മുതലാണ് വന്ദേ ഭാരത് പരിപാടി മുഖേന പ്രവാസികൾ തിരികെ വന്നത്. ജൂൺ രണ്ട് വരെ 140 വിമാനങ്ങളിൽ 24333 പേരാണ് തിരിച്ചെത്തിയത്. മൂന്ന് കപ്പൽ വഴി 1488 പേരും വിദേശത്ത് നിന്നെത്തി. മൊത്തം 25821 പേരാണ് വിദേശത്ത് നിന്നെത്തിയത്.

വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തിൽ ജൂൺ മാസത്തിൽ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP