Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ; സ്വകാര്യ മേഖലയിലെ ജോലി സമയം പുനക്രമീകരിച്ചു

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ; സ്വകാര്യ മേഖലയിലെ ജോലി സമയം പുനക്രമീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. സ്വകാര്യ മേഖലയുടെ പ്രവർത്തന സമയത്തിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി നാലു പേർക്ക് യാത്ര ചെയ്യാം. നേരത്തെ രണ്ടു പേർക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. കുടുംബാംഗങ്ങളാണെങ്കിൽ സ്വകാര്യ വാഹനങ്ങളിൽ നാലിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യാം.

സ്വകാര്യ മേഖലയിലെ ജോലി സമയം രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിലായി നിജപ്പെടുത്തി. വീടിനോട് ചേർന്നാണ് കായിക പരിശീലനം നടത്തുന്നതെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാൽ സാമൂഹിക അകലം പാലിക്കണം.മറ്റുള്ളവരുമായി മൂന്ന് മീറ്റർ അകലമെങ്കിലും പാലിക്കണം. കമ്പനി ബസുകളിൽ പകുതി തൊഴിലാളികളെ മാത്രമെ കയറ്റാവൂ. മാളുകൾ, ഷോപ്പിങ് സെൻററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ബാർബർ ഷോപ്പുകൾ എന്നിവ അടഞ്ഞു കിടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP