Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിലാൽ വീട്ടിലേക്ക് കടന്നു ചെന്നത് സൂത്രത്തിൽ സ്വർണവും പണവും അടിച്ചുമാറ്റാൻ; ലക്ഷ്യം തെറ്റിച്ചത് സംസാരത്തിന്നിടെ ഇറങ്ങിപ്പോകാൻ പറഞ്ഞത്; തർക്കം വന്നപ്പോൾ ഇരുവരെയും കടന്നാക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; അതിക്രൂരമായി മർദിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയത് രണ്ട് പേരും മരിച്ചു എന്നു കരുതി; ഗ്യാസ് സ്റ്റൗവ് കത്തിച്ചതിനു ശേഷം സിലിണ്ടർ തുറന്നുവിട്ടത് തെളിവ് നശിപ്പിക്കാൻ; ഗ്യാസ് പൊട്ടിത്തെറിക്കുമെന്ന കണക്കു കൂട്ടൽ തെറ്റി; ഷീബ വധക്കേസിനെ കുറിച്ച് കോട്ടയം എസ്‌പി മറുനാടനോട്

ബിലാൽ വീട്ടിലേക്ക് കടന്നു ചെന്നത് സൂത്രത്തിൽ സ്വർണവും പണവും അടിച്ചുമാറ്റാൻ; ലക്ഷ്യം തെറ്റിച്ചത് സംസാരത്തിന്നിടെ ഇറങ്ങിപ്പോകാൻ പറഞ്ഞത്; തർക്കം വന്നപ്പോൾ ഇരുവരെയും കടന്നാക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; അതിക്രൂരമായി മർദിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയത് രണ്ട് പേരും മരിച്ചു എന്നു കരുതി; ഗ്യാസ് സ്റ്റൗവ് കത്തിച്ചതിനു ശേഷം സിലിണ്ടർ തുറന്നുവിട്ടത് തെളിവ് നശിപ്പിക്കാൻ; ഗ്യാസ് പൊട്ടിത്തെറിക്കുമെന്ന കണക്കു കൂട്ടൽ തെറ്റി; ഷീബ വധക്കേസിനെ കുറിച്ച് കോട്ടയം എസ്‌പി മറുനാടനോട്

എം മനോജ് കുമാർ

കോട്ടയം: കോട്ടയത്തെ നടുക്കിയ കൊലപാതകത്തിന്റെയും കവർച്ചയുടെയും വിവരങ്ങൾ പുറത്ത് വരുന്നു. കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടിൽ കയറി വീട്ടമ്മയെ വധിച്ചതും ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ചതും അയൽവാസിയായിരുന്ന യുവാവ്. സംഭവത്തിൽ പിടിയിലായ കുമരകം സ്വദേശി മുഹമ്മദ് ബിലാലിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുന്നു. കോട്ടയം പൊലീസ് സുപ്രണ്ട് ജയദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിലാലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നത്. കവർച്ച തന്നെയായിരുന്നു ലക്ഷ്യമെന്നാണ് ബിലാൽ പൊലീസിനോട് വെളിപ്പെടുത്തിയത്.

കോട്ടയം എസ്‌പി ജയദേവിന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പ്രതി കവർന്ന വീടിനകത്തുണ്ടായിരുന്ന പണവും സ്വർണത്തിന്റെയും ഒരു പങ്കു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനിയും സ്വർണവും പണവും കണ്ടെടുക്കാനുണ്ടെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും കോട്ടയം എസ്‌പി ജി.ജയദേവ് മറുനാടനോട് പറഞ്ഞു. ഒറ്റയ്ക്ക് എത്തിയാണ് കുമരകം സ്വദേശിയായ ബിലാൽ കവർച്ചയും ആക്രമവും കൊലപാതകവും നടത്തിയത്. ഷീബയേയും മുഹമ്മദ് സാലിയേയും വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മോഷണമായിരുന്നു ലക്ഷ്യം. പക്ഷെ കവർച്ചാ ശ്രമം കയ്യിൽ നിന്ന് വിട്ടതോടെയാണ് വധത്തിൽ എത്തിയത്.

ഇവരുടെ വീട്ടിനു തൊട്ടടുത്താണ് മുൻപ് ബിലാൽ താമസിപ്പിച്ചത്. ഇപ്പോൾ കുറച്ച് അകലെയും. ഇവരുടെ വീട്ടിൽ നിന്നും പണവും സ്വർണവും കവരുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടിൽ എത്തിയത്. ബിലാലിനെ അറിയാമായതിനാൽ ഇവർ കതക് തുറക്കുകയും ചെയ്തു. ഈ കതക് തുറക്കലും ബിലാലിനെ കുടുംബം അകത്തിരുത്തിയതുമാണ് വധത്തിനും കവർച്ചയ്ക്കുമൊക്കെ ഇടവെച്ചത്. കവർച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാനായിരുന്നു രണ്ടു പേരെയും വധിക്കാൻ ശ്രമിച്ചത്. ഷീബ മരിച്ചപ്പോൾ മുഹമ്മദ് സാലിക്ക് അക്രമത്തെ തുടർന്ന് അർദ്ധബോധമുണ്ടായിരുന്നു.

സാലിയെ കൊല്ലാൻ ബിലാൽ വീണ്ടും വീണ്ടും മർദ്ദിച്ചു. അസുഖ ബാധിതനായതിനാൽ സാലി മരിക്കും എന്ന് തന്നെ ബിലാൽ കരുതി. തെളിവ് എല്ലാം നശിപ്പിക്കാൻ ഗ്യാസ് സ്റ്റൗവ് കത്തിച്ചു വെച്ചു. ഒരു സിലിണ്ടർ തുറന്നു വിടുകയും ചെയ്തു. ഗ്യാസ് ലീക്ക് ചെയ്യുന്നത് കണ്ടപ്പോൾ അപ്പോൾ തന്നെ പുറത്തിറങ്ങി. താനും അപകടത്തിൽപ്പെടും എന്നുറപ്പുള്ളതിനാലാണ് തീപ്പെട്ടി ഉരയ്ക്കാതിരുന്നത്. ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കും എന്നാണ് കരുതിയത്. രണ്ടു പേരെയും വധിച്ചു എന്ന നിഗമനത്തിലാണ് വീട് വിട്ടിറങ്ങിയത് എന്നാണ് ബിലാൽ പൊലീസിനോട് പറഞ്ഞത്. പിന്നെയും പിന്നെയും ഇവർ വധിച്ചെന്ന് ഉറപ്പ് വരുത്താൻ നിരന്തര ശ്രമം നടത്തി. ഇരുവരെയും വധിച്ചുവെന്ന നിഗമനത്തിലാണ് വീട്ടിൽ നിന്നും കാറെടുത്ത് ഇറങ്ങിയത്.

മുഹമ്മദ് ബിലാലിനെ അറിയാവുന്നത്‌കൊണ്ടാണ് മുഹമ്മദ് സാലിയും ഇയാൾക്ക് വാതിൽ തുറന്നു കൊടുത്തത്. ഇവരുടെ വീട്ടിനു തൊട്ടടുത്ത് താമസിച്ചിരുന്നതാണ് ബിലാൽ. അതുകൊണ്ട് അറിയാവുന്നതിനാലാണ് കതക് തുറന്നു കൊടുത്തത്. ചെറിയ മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ വന്നത്. മുഹമ്മദ് സാലി അസുഖ ബാധിതനാണ്. ഷീബയുമായി സംസാരിച്ചിരിക്കുന്നതിന്നിടയിൽ ചെറിയ മോഷണം നടത്താനാണ് ഇയാൾ ഉദ്ദേശിച്ചത്. വീടിനടുത്ത് താമസിച്ചിരുന്ന വേളയിൽ ബിലാലിനെക്കുറിച്ച് മുഹമ്മദ് സാലിക്ക് അറിയാമായിരുന്നു. അത്യാവശ്യം തട്ടിപ്പും തരികിടയും മോഷണവും ഉള്ളയാളാണ് ബിലാൽ എന്ന് മുഹമ്മദ് സാലിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ബിലാൽ വന്നത് മുഹമ്മദ് സാലി ഇഷ്ടപ്പെട്ടില്ല.

സംസാരമധ്യേ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ മുഹമ്മദ് സാലി ആവശ്യപ്പെട്ടു. ഇത് ബിലാലിനെ ദേഷ്യം പിടിപ്പിച്ചു. സാലി അറിയാതെ ബീനയെ കബളിപ്പിച്ച് വീട്ടിൽ നിന്നും എന്തെങ്കിലും കവരുക എന്നതായിരുന്നു ബിലാലിന്റെ ലക്ഷ്യം. ഇയാൾ തലേന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കയ്യിൽ പണവുമില്ല. സാലിയുടെ വീട്ടിൽ പണവും ആഭരണവും ഉണ്ടെന്നു ബിലാലിന് ഉറപ്പായിരുന്നു. സാലി ഇറങ്ങിപ്പോകാൻ അവശ്യപ്പെട്ടതോടെ സാലിയും ബിലാലും തമ്മിൽ തർക്കമായി. ആദ്യം ആക്രമിച്ചത് മുഹമ്മദ് സാലിയെയാണ്. എതിർത്തപ്പോൾ ബീനയെയും മർദ്ദിച്ചു. പിന്നെ ഇവരെ രണ്ടുപേരെയും വധിക്കാൻ തന്നെ ഉറച്ചു. ഇതോടെയാണ് വധിക്കാൻ തക്കവിധ ആക്രമണം നടത്തിയത്. ഇവർ മരിച്ചു എന്നുറപ്പ് വരുത്തിയിട്ടാണ് ഇറങ്ങിയത് എന്നാണ് ബിലാൽ പൊലീസിനോട് പറഞ്ഞത്. തുടർന്ന് കാറും എടുത്ത് ഇറങ്ങുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ - കോട്ടയം ജില്ലാ അതിർത്തിയിലുള്ള പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം. ചൊവ്വാഴ്ച മുതൽ ഇയാൾ പൊലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നു. ബിലാലിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മോഷണം പോയ കാർ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ സാലി ദമ്പതികളുടെ ദുബായിലുള്ള മകൾ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP