Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്ന ലിംഗക്കാരിയുമായുള്ള സൗഹൃദത്തെ പരിഹസിച്ച യുവാവിനെ സുഹൃത്ത് ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് തണ്ടേക്കാട് ജയന്തി കോളനി ജോസഫ് ഭവനത്തിൽ ജോസ് മർസിലിൻ; ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം പ്രശാന്ത് ജോസിനെ വിളിച്ചിറക്കി റോഡിൽ വെച്ച് മർദ്ദിച്ചു; മർദ്ദനമേറ്റ് തളർന്ന് നിലത്തുവീണ ജോസിന്റെ അടിവയറ്റിൽ പ്രശാന്ത് ചവിട്ടി; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം

ഭിന്ന ലിംഗക്കാരിയുമായുള്ള സൗഹൃദത്തെ പരിഹസിച്ച യുവാവിനെ സുഹൃത്ത് ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് തണ്ടേക്കാട് ജയന്തി കോളനി ജോസഫ് ഭവനത്തിൽ ജോസ് മർസിലിൻ; ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം പ്രശാന്ത് ജോസിനെ വിളിച്ചിറക്കി റോഡിൽ വെച്ച് മർദ്ദിച്ചു; മർദ്ദനമേറ്റ് തളർന്ന് നിലത്തുവീണ ജോസിന്റെ അടിവയറ്റിൽ പ്രശാന്ത് ചവിട്ടി; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം

വിനോദ് നായർ

കൊല്ലം: ഭിന്ന ലിംഗക്കാരിയുമായുള്ള സൗഹൃദത്തെ പരിഹസിച്ച യുവാവിനെ സുഹൃത്ത് ചവിട്ടിക്കൊന്നു. കൊല്ലം കുരീപ്പുഴ തണ്ടേക്കാട് ജയന്തി കോളനി ജോസഫ് ഭവനത്തിൽ മർസിലിന്റെ മകൻ ജോസ് മർസിലിൻ (39) ആണ് കൊല്ലപ്പെട്ടത്. തണ്ടേക്കാട് കോളനി നിവാസിയായ പ്രസാദിന്റെ മകൻ പ്രശാന്ത് (30 ) ആണ് സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ജോസ് അത്താഴം കഴിച്ചു കൊണ്ടിരിക്കെ വീട്ടിലെത്തിയ പ്രശാന്ത് ജോസിനെ വിളിച്ചിറക്കി റോഡിൽ കൊണ്ടുപോയ ശേഷം മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ് തളർന്ന് നിലത്തുവീണ ജോസിന്റെ അടിവയറ്റിൽ പ്രശാന്ത് ചവിട്ടി. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഇയാളെ മതിലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കണ്ണനല്ലൂർ ചേരീക്കോണം സ്വദേശിയായ ഭിന്ന ലിംഗക്കാരിയുമായി പ്രശാന്ത് സൗഹൃദത്തിലാണ്. കുരീപ്പുഴയിലടക്കം പല സ്ഥലങ്ങളിലും ഇരുവരും സന്ദർശനം നടത്തിയതു സംബന്ധിച്ച് കൂട്ടുകാർക്കിടയിൽ ചർച്ചയായിരുന്നു. ഇതിനെച്ചൊല്ലി ജോസും സുഹൃത്തുക്കളും പ്രശാന്തിനെ കളിയാക്കുന്നത് പതിവായിരുന്നു. ഇന്നലെ വൈകിട്ട് കോളനിയിൽ നടന്ന മദ്യസൽക്കാരത്തിനിടെയും പ്രശാന്തിനെ ജോസ് കളിയാക്കി.

ഇതേത്തുടർന്ന് അവിടെ നിന്ന് പോയ പ്രശാന്ത് രാത്രിയിൽ മടങ്ങിയെത്തിയാണ് കൊലപാതകം നടത്തിയത്. പ്രതിയെ അഞ്ചാലുമ്മൂട് പൊലിസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP