Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വളാഞ്ചേരിയിലെ വിദ്യാർത്ഥിയുടെ മരണം: മന്ത്രി ടിപി രാമകൃഷ്ണന്റെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് കലക്ടേറ്റിന് മുന്നിൽ തടഞ്ഞു; പൊലീസ് ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടു; മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ കലക്ട്രേറ്റിലേക്ക് കയറ്റി; പികെ ഫിറോസും നജീബ് കാന്തപുരവും അറസ്റ്റിൽ

വളാഞ്ചേരിയിലെ വിദ്യാർത്ഥിയുടെ മരണം: മന്ത്രി ടിപി രാമകൃഷ്ണന്റെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് കലക്ടേറ്റിന് മുന്നിൽ തടഞ്ഞു; പൊലീസ് ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടു; മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ കലക്ട്രേറ്റിലേക്ക് കയറ്റി; പികെ ഫിറോസും നജീബ് കാന്തപുരവും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: മലപ്പുറം വളാഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ദേവികയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു. കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 10.30നാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്.

പ്രതിഷേധക്കാർ കലക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ടിരിക്കെ മന്ത്രി ഔദ്യോഗിക വാഹനത്തിൽ എത്തിയപ്പോഴാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്. തുടർന്ന് പൊലീസ് ഇടപെട്ട് മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ അകത്തേക്ക് കടത്തിവിട്ടു. തുടർന്നും പ്രവർത്തകർ പിരിഞ്ഞ് പോവാത്തതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, നജീബ് കാന്തപുരം അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP