Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ബാധിതന്റെ കട അടിച്ചു തകർത്തു; അടച്ചുപൂട്ടിയ മീൻകടയ്ക്ക് നേരെ അക്രണമുണ്ടായത് കോഴിക്കോട് തൂണേരിയിൽ; കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായതിന് ശേഷവും കച്ചവടം നടത്തിയിരുന്നെന്ന് പരാതി; മീൻ കച്ചവടക്കാരനെതിരെ കേസെടുക്കണമെന്ന് പറുയന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് നിഗമനം

കോവിഡ് ബാധിതന്റെ കട അടിച്ചു തകർത്തു; അടച്ചുപൂട്ടിയ മീൻകടയ്ക്ക് നേരെ അക്രണമുണ്ടായത് കോഴിക്കോട് തൂണേരിയിൽ; കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായതിന് ശേഷവും കച്ചവടം നടത്തിയിരുന്നെന്ന് പരാതി; മീൻ കച്ചവടക്കാരനെതിരെ കേസെടുക്കണമെന്ന് പറുയന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് നിഗമനം

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിൽ കോവിഡ് ബാധിതന്റെ അടച്ചു പൂട്ടിയ മത്സ്യ കടയ്ക്ക് നേരെ ആക്രമണം. കോവിഡ് പോസീറ്റീവ് സ്ഥിരീകരിച്ച തൂണേരി വെള്ളൂർ സ്വദേശിയുടെ കടക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ അക്രമം നടന്നത്. പുറമേരി വെള്ളൂർ റോഡിൽ മത്സ്യക്കട നടത്തിയിരുന്ന കടയുടെ ഷട്ടറും മത്സ്യം വിൽക്കാൻ ഉപയോഗിച്ചിരുന്ന സ്റ്റാൻഡുമാണ് തകർത്തത്.

രാവിലെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് വിവരം പൊലീസിനേയും പഞ്ചായത്ത് അധികൃതരേയും അറിയിച്ചത്. തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു. നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മീൻവിൽപ്പനക്കാരന്റെ സമ്പർക്കം ഉണ്ടന്ന സംശയത്തിൽ വളയം, ചേലക്കാട് ,പുറമേരി, തുടങ്ങിയ മാർക്കറ്റുകൾ അധികൃതർ പൂർണ്ണമായും അടച്ചു പൂട്ടിയിരുന്നു. എന്നാൽ തനിക്ക് രോഗലക്ഷണങ്ങൾ ഉണ്ടന്ന് മനസിലായിട്ടും വീട്ടിൽ നിരീക്ഷണത്തിൽ ഉള്ള സമയത്ത് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി നേരത്തെ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു.

ഇയാൾക്ക് എതിരെ പൊലീസ് കേസ്സ് എടുക്കണമെന്നും ചില കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ചവർ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. മെയ് 28നാണ് വടകര സ്വദേശിയായ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തലശേരി സ്വദേശിയുടെ സമ്പർക്കം വഴിയായിരുന്നു ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. അതിന് ശേഷം നാദാപുരം വടകര കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളെല്ലാം റെഡ് സോണിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP