Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ

ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ

പ്രകാശ് ചന്ദ്രശേഖർ

കൊല്ലം: ഉത്രയുടെ ഘാതകൻ സൂരജ് സ്ത്രീധനം കിട്ടിയ സ്വർണം കൊണ്ട് നയിച്ചിരുന്നത് അത്യാഡംബര ജീവിതം. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതേക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്. ഹോട്ടലുകളിൽ മുറിയെടുത്ത് മദ്യപിക്കുന്നതാണ് സൂരജിന്റെ ശൈലി. മദ്യപാനത്തിനെത്തുമ്പോൾ എ സി മുറി നിർബന്ധമായിരുന്നു. മണിക്കൂറുകളോ ദിവസങ്ങളോ തങ്ങിയുള്ള മദ്യാപാനത്തിന് ചെലവാക്കിയത് വൻതുകയായിരുന്നു. കൂടാതെ മദ്യലഹരിയിൽ രതിസുഖം തേടിയുള്ള പരസ്ത്രീ സംസർഗ്ഗവും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ഇങ്ങനെ അടിച്ചുപൊളി ജീവിതം നയിക്കാൻ ചിലവഴിച്ചതാവട്ടെ ഉത്രയുടെ സ്വർണം പണയപ്പെടുത്തി കരസ്ഥമാക്കിയ ലക്ഷങ്ങളുമായിരുന്നു. മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്സിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് സൂരജിന്റെ ആഡംമ്പര ജീവിതത്തെക്കുറിച്ച് പൊലീസ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമീക വിവരങ്ങൾ ഇങ്ങിനെയാണ്. നിരവധി സ്ത്രീകളുമായിട്ട് സൂരജ് വഴിവിട്ട ബന്ധങ്ങൾ തുടർന്നിരുന്നുവെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങൾ പൊലീസ് സംഘത്തിന് ലഭിച്ചതായിട്ടാണ് സൂചന.

ആഡംബര ജീവിതത്തിന് മാത്രമായി ഉത്രയുടെ സ്വർണ്ണാഭരങ്ങളിൽ നല്ലൊരു ശതമാനം സൂരജ് പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സൂരജിന്റെ പിതാവ് സുരേന്ദ്രൻ റബ്ബർതോട്ടത്തിൽ കുഴിച്ചിട്ടിരുന്ന 38 പവൻ ആഭരണം പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സൂരജ് ബാങ്ക് ലോക്കറിൽ നിന്നും നേരത്തെ എടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം ഒളിപ്പിക്കാൻ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം. ഇത് സംബന്ധിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയാലെ കാര്യങ്ങൾ വ്യക്തമാവൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

അന്വേഷണ സംഘം കണ്ടെടുത്തതും ബാങ്ക് ലോക്കറിൽ നിന്ന് ലഭിച്ചതും പണയപ്പെടുത്തി കാർഷിക വായ്പഎടുത്തിരുന്നതുമടക്കം 54 പവൻ സ്വർണ്ണാഭരണം ഇതുവരെ കണ്ടെടുത്തായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം. 98 പവൻ സ്വർണ്ണാഭരണം നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചതെന്ന് ഉത്രയുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ശരിയെങ്കിൽ ഇന് 44 പവൻ സ്വർണ്ണാഭരണം എവിടെപ്പോയെന്നുള്ള വിവരം കൂടി അന്വേഷണ സംഘം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിലേയ്ക്കായി അന്വേണവും തെളിവെടുപ്പും പൊലീസ് നടത്തുന്നുണ്ട്.

സൂരജിന്റെ മാതാവിനും സഹോദരിക്കും ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് ഇടപെടൽ ഉണ്ടായതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലാന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. അതേസമയം ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പണം നേടാൻ ഇവർ ഇരുവരും ശ്രമം നടത്തിയിതായി പൊലീസ് സംശയിക്കുന്നുണ്ട്.ഇരുവരുടെയും മൊഴികൾ വിശകനം ചെയ്ത്, തെളിവൈടുപ്പ് ഇക്കാര്യത്തിൽ വ്യക്തതവരുത്താനാവു എന്ന നിലപാടിലാണ് അന്വേഷക സംഘം. പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിനാൽ സൂരജിൽ നിന്നും പരാമാവധി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം.ആദ്യഘട്ടിൽ പൊലീസ് ചോദ്യം ചെയ്യലിനോട് വേണ്ടവണ്ണം സഹകരിക്കാതിരുന്ന സൂരജ് കഴിഞ്ഞ ദിവസങ്ങളിലാണ് കൃത്യത്തിന്റെ നാൾവഴി പ്രകാരമുള്ള വിവരം വെളിപ്പെടുത്തിയത്.

വിവാഹസമയത്ത് ഉത്രയ്ക്ക് നൽകിയത് 98 പവൻ ആഭരണമാണ്. ലോക്കറിൽനിന്ന് നേരത്തെ എടുത്ത 38 പവൻ സൂരജിന്റെ പറക്കോട്ടെ വീടിനു സമീപം കുഴിച്ചിട്ടത് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. ഉത്രയുടെ ആഭരണം ഈടുവച്ച് വാങ്ങിയ ബൈക്ക് സൂരജ് സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു. ഇത് അന്വേഷകസംഘം പിടിച്ചെടുത്തു. സൂരജ് ആഭരണങ്ങൾ മറ്റു ബാങ്കിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം സൂരജിനെയും രണ്ടാംപ്രതി ചാവർകോട് സുരേഷിനെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇനിയും അമ്പത് പവനോളം സ്വർണം കിട്ടാനുണ്ട്.

കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് സംസ്ഥാന വനിതാ കമീഷന് റിപ്പോർട്ട് കൈമാറി. സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കമീഷൻ കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിലുള്ള സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം ബുധനാഴ്ചയും ചോദ്യംചെയ്തു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ഇവരെല്ലാം ഗാർഹിക പീഡന കേസിൽ പ്രതിയാകും. ഉത്രയുടെ ബന്ധുക്കളും സൂരജിന്റെ സുഹൃത്തുക്കളുമായ എട്ടുപേരെ റൂറൽ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് വനംവകുപ്പ് കസ്റ്റഡി അപേക്ഷ നൽകും. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് ഇരു പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസും തലവേദനയായി മാറും.

മൂർഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭർത്താവ് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഗുളിക ജ്യൂസിൽ ചേർത്തു നൽകി മയക്കിയ ഉത്രയുടെ ഇടതുഭാഗത്ത് മുർഖനെ ജാറിൽനിന്ന് കുടഞ്ഞിടുകയായിരുന്നു. കൃത്യം നടത്തിയത് രാത്രി 12നും 12.30നും ഇടയിൽ അരണ്ട വെളിച്ചത്തിലായിരുന്നു. ഏപ്രിൽ 24 മുതൽ മെയ് ആറുവരെ പ്ലാസ്റ്റിക് ജാറിൽ അടച്ചുസൂക്ഷിച്ച മൂർഖനെ ഉത്രയുടെ ശരീരത്തിൽ കുടഞ്ഞിട്ടപ്പോൾ പാമ്പ് തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. പാമ്പിന്റെ ചീറ്റലിൽ താൻ ഭയന്നു വിറച്ചുപോയെന്നും പ്രതി പറഞ്ഞു.

ഉത്രയെ വകവരുത്താൻ മൂന്നു തവണയാണ് കെണി ഒരുക്കിയെന്ന് അന്വേഷക സംഘത്തോട് സൂരജ് സമ്മതിച്ചു. ഫെബ്രുവരി 29ന് സ്റ്റെയർകേസിൽ അണലിയെ ഇട്ടശേഷം ഉത്രയോട് മുകൾനിലയിൽനിന്ന് ഫോൺ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെട്ടതാണ് ആദ്യത്തെ കെണി. അന്നു പക്ഷെ, ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കിലേക്ക് മാറ്റി. ഇതേ പാമ്പിനെയാണ് മാർച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്രയുടെ പുറത്തുവച്ച് ചാക്കു തുറന്നാണ് കാലിൽ കടിപ്പിച്ചത്. മൂർഖനെ കൊണ്ട് കടിപ്പിച്ചത് മെയ് ആറിനായിരുന്നു. ഇതാണ് ഉത്രയുടെ കൊലയ്ക്ക് കാരണമായത്.

കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്‌ച്ച വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം അമ്മയേയും മകളേയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സൂര്യയുടെ ആൺ സുഹൃത്തിനെ പ്രതിചേർക്കുന്നതും പരിഗണനയിലാണ്. ഉഗ്രവിഷമുള്ള പാമ്പിനെ സൂരജ് പലതവണ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും അന്വേഷണസംഘത്തിനു മൊഴി നൽകി. ഉത്രയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം ഭർത്താവും സൂരജിന്റെ പിതാവുമായ സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരി സൂര്യയും സമ്മതിച്ചു. എന്നാൽ കൊലപാതകം നടത്താനുള്ള ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP