Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെന്റ് എ കാർ ബിസിനസിലെ തർക്കം; യുവാവിനെ കാറിൽ കൊണ്ടു നടന്നത് മർദിച്ചത് രണ്ടു രാത്രിയും ഒരു പകലും; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടവും ഗുണ്ട പന്തളം രഞ്ജിത്തും അറസ്റ്റിൽ

റെന്റ് എ കാർ ബിസിനസിലെ തർക്കം; യുവാവിനെ കാറിൽ കൊണ്ടു നടന്നത് മർദിച്ചത് രണ്ടു രാത്രിയും ഒരു പകലും; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടവും ഗുണ്ട പന്തളം രഞ്ജിത്തും അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: റെന്റ് എ കാർ ബിസിനസിലെ സാമ്പത്തികം സംബന്ധിച്ച തർക്കത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ ഗുണ്ടാസംഘം യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചത് രണ്ടു രാവും ഒരു പകലും. അവശനായ യുവാവിനെ മൂന്നാം നാൾ വഴിയിലുപേക്ഷിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ നേതാവിനെയും ഗുണ്ടാസംഘത്തലവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാരൂർ അനന്തു ഭവനിൽ അനന്തു(26)വിനാണ് മർദനമേറ്റത്. കൊല്ലം മുഖത്തല സ്വദേശിയും യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫൈസൽ കുളപ്പാടം, ഗുണ്ടാനേതാവ് പന്തളം രഞ്ജിത്ത് എന്നിവരെയാണ് അടൂർ ഇൻസ്പെക്ടർ യു ബിജു രായ്ക്ക് രാമാനം പൊക്കിയത്. കിട്ടാനുള്ള 60,000 രൂപയുടെ പേരിൽ റെന്റ് എ കാർ ബിസിനസിന് ഇടനില നിൽക്കുന്ന അനന്തുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി രണ്ടു രാവും ഒരു പകലും ക്രൂരമായി മർദിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് കാറിൽ തട്ടിക്കൊണ്ടു പോയ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ഇന്നലെ രാവിലെ ഒമ്പതു മണിയോടെ പന്തളം ടൗണിൽ കൊണ്ടു തള്ളുകയായിരുന്നു. ഗുരുതര പരുക്കുകൾ ഉള്ള യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ ഇയാൾക്ക് പരുക്കൊന്നുമില്ല. ഗുണ്ടാ സംഘം ഇയാളെ കാറിൽ തട്ടിക്കൊണ്ടു പോയി കുമളി അടക്കമുള്ള സ്ഥലങ്ങളിൽ വച്ചു മർദിച്ചു. പുറമേ മർദനത്തിന്റെ പാടുകൾ കാണാൻ സാധിക്കാത്ത വിധമാണ് കൈകാര്യം ചെയ്തത്. യുവാവിനെ തിങ്കളാഴ്ച കാണാതായെങ്കിലും വീട്ടുകാർ പരാതി നൽകിയത് ചൊവ്വാഴ്ച വൈകിട്ടാണ്.

പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പന്തളത്തുകൊണ്ട് ഇറക്കി വിട്ടത്. കാറിൽ കയറ്റിയ സമയം മുതൽ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അനന്തു പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി തന്നെ കുളപ്പാടം ഫൈസലിനെയും കൂട്ടുപ്രതിയെയും പൊലീസ് പിടികൂടിയത്. 60,000 രൂപയ്ക്ക് വേണ്ടിയാണ് മർദനമെന്നുള്ള അനന്തുവിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. സിപിഎം പ്രവർത്തകനാണ് അനന്തു. ഇതു കാരണമാണ് പൊലീസ് ഉണർന്നു പ്രവർത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP