Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖ ബ്രാൻഡുകളുടെ വെളിച്ചെണ്ണ ഉൽപ്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി; അംഗീകൃത ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ ശേഖരം കണ്ടെത്തിയതുകൊല്ലം ഉമയനല്ലൂരിന് സമീപത്തെ ഗോഡൗണിൽ നിന്നും; 'ചക്കിലാട്ടിയ വെളിച്ചെണ്ണ' എന്ന പേരിൽ പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത് പാംഓയിലും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം

പ്രമുഖ ബ്രാൻഡുകളുടെ വെളിച്ചെണ്ണ ഉൽപ്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി; അംഗീകൃത ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ ശേഖരം കണ്ടെത്തിയതുകൊല്ലം ഉമയനല്ലൂരിന് സമീപത്തെ ഗോഡൗണിൽ നിന്നും; 'ചക്കിലാട്ടിയ വെളിച്ചെണ്ണ' എന്ന പേരിൽ പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത് പാംഓയിലും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം

വിനോദ് വി നായർ

കൊല്ലം: പ്രമുഖ ബ്രാൻഡുകളുടെ വെളിച്ചെണ്ണ ഉൽപ്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി. കൊല്ലം ഉമയനല്ലൂരിന് സമീപത്തെ ഗോഡൗണിൽ നിന്നാണ് അംഗീകൃത ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ ശേഖരം ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. സ്റ്റിക്കറും സീലും അതേപടി പകർത്തി 'ചക്കിലാട്ടിയ വെളിച്ചെണ്ണ' എന്ന പേരിൽ പാം ഓയിലും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം ആണ് വിതരണത്തിനായി തയ്യാറാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുഖത്തല സ്വദേശി സജീർ ഉമയനല്ലൂർ സ്വദേശി നിഷാദ് എന്നിവർക്കെതിരെ കേസെടുത്തു.

മായം ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസൻസ് റദ്ദാക്കിയ അഞ്ചോളം ബ്രാൻഡുകളുടെ വെളിച്ചെണ്ണയും അംഗീകൃത ബ്രാൻഡിന്റെ രണ്ട് വ്യാജ പതിപ്പും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടുകട എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ നിന്നും നിന്നും ലൈസൻസ് സംഘടിപ്പിച്ച ശേഷം ഉമയനല്ലൂരിലെ ഗോഡൗണിൽ രഹസ്യമായി വെളിച്ചെണ്ണ നിർമ്മിച്ച് വരികയായിരുന്നു. പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ട ഉടമ നൽകിയ പരാതിയെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

ആറുമാസം മുമ്പ് മുഖത്തലയിൽ സമാനമായ രീതിയിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച കുറ്റത്തിന് സജീർ പിടിയിലായിരുന്നു. തുടർന്ന് ഗോഡൗൺ വാടകയ്ക്ക് ഏറ്റെടുത്ത നിഷാദ് വ്യാജ വെളിച്ചെണ്ണ നിർമ്മാണം തുടരുകയായിരുന്നു. ഉമയനല്ലൂർ പാർക്ക് മുക്കിലെ അടഞ്ഞുകിടക്കുന്ന മിഠായികളുടെ മറവിലാണ് വെളിച്ചെണ്ണ നിർമ്മിച്ചിരുന്നത്. സാധനങ്ങളും വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ് ഗോഡൗൺ സീൽ ചെയ്തിട്ടുണ്ട് ഉണ്ട്.

മറ്റൊരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഉള്ള ബ്രാൻഡിന്റെ പേര് ഉപയോഗിച്ച് വ്യാജരേഖ ചമച്ചതിനും ഇരുവർക്കുമെതിരെ എതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുമെന്നും കൊട്ടിയം പൊലീസ് അറിയിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ കെ ശ്രീകലയുടെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ റസീമ, മാനസ, സുജിത് പെരേര, ഡോ.അസീം, മോനു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP