Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വനംമന്ത്രിയുടെ അതൃപ്തിയൊന്നും പിണറായിക്ക് പ്രശ്നമല്ല; ഒറ്റ ദിവസം കൊണ്ട് പമ്പയിലെ മണൽ നീക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; പത്തനംതിട്ട ജില്ലയിലെ മുഴുവൻ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ടിപ്പർ ലോറികളും പമ്പയിലേക്ക് എത്തും; രാവിലെ 11 ന് മണൽ നീക്കിത്തുടങ്ങും; നിലയ്ക്കലിലേക്ക് മണൽ എത്രയും വേഗം നീക്കാൻ നിർദ്ദേശം; മണൽ നീക്കുന്നത് ദുരന്ത നിവാരണ നിയമപ്രകാരമെന്ന് വിശദീകരണം

വനംമന്ത്രിയുടെ അതൃപ്തിയൊന്നും പിണറായിക്ക് പ്രശ്നമല്ല; ഒറ്റ ദിവസം കൊണ്ട് പമ്പയിലെ മണൽ നീക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; പത്തനംതിട്ട ജില്ലയിലെ മുഴുവൻ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ടിപ്പർ ലോറികളും പമ്പയിലേക്ക് എത്തും; രാവിലെ 11 ന് മണൽ നീക്കിത്തുടങ്ങും; നിലയ്ക്കലിലേക്ക് മണൽ എത്രയും വേഗം നീക്കാൻ നിർദ്ദേശം; മണൽ നീക്കുന്നത് ദുരന്ത നിവാരണ നിയമപ്രകാരമെന്ന് വിശദീകരണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പയിലെ മണൽ നീക്കം സംബന്ധിച്ച വിവാദമൊന്നും മുഖ്യമന്ത്രിക്ക് പ്രശ്നമായില്ല. ഇന്ന് രാവിലെ 11 മുതൽ മണൽ നീക്കാൻ രാത്രി വൈകി മുഖ്യമന്ത്രി ഉത്തരവിട്ടു. വനംമന്ത്രിയുടെ എതിർപ്പ് മുഖവിലയ്ക്ക് എടുക്കാതെയാണ് മണൽ നീക്കുന്നത്. ജില്ലയിലെ മുഴുവൻ റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരും ലഭ്യമായ അത്രയും ടിപ്പർ ലോറികളുമായി പമ്പയിലെത്താൻ ഉത്തരവിട്ടു. രാവിലെ 11 ന് തുടങ്ങി, അനുവദിച്ച അളവിലുള്ള മണൽ മുഴുവൻ നിലയ്ക്കലിലേക്ക് നീക്കുകയാണ് ലക്ഷ്യം. ഇന്ന് തന്നെ പണി തീർക്കാനും നിർദേശമുണ്ട്.

വിരമിക്കാനിരുന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഹെലികോപ്ടർ യാത്രയാണ് പമ്പയിലെ മണൽ നീക്കം വിവാദമാക്കിയത്. കണ്ണൂരിലെ സിപിഎം നേതാവിന്റെയും പാർട്ടിയിലെ ഉന്നതന്റെ മകന്റെയും ഇടപെടലാണ് ചീഫ് സെക്രട്ടറിയും ഡിജിപി അടക്കമുള്ളവരെയും പമ്പയിൽ എത്തിച്ചത്. മണൽ നീക്കാൻ വൈകിയതിന്റെ പേരിൽ അന്ന് ജില്ലാ കലക്ടർ പിബി നൂഹിനെ ചീഫ് സെക്രട്ടറി രൂക്ഷമായ ഭാഷയിൽ ശാസിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിലിട്ടായിരുന്നു ശകാരം. സസ്പെൻഡ് ചെയ്യുമെന്ന് വരെ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ശാസനയിൽ വിളറിപ്പോയ നൂഹ് പിന്നീട് കലക്ടറേറ്റിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരുടെ മെക്കിട്ട് കേറുകയും ചെയ്തു.

മഹാപ്രളയ കാലത്ത് പമ്പ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് വേഗത്തിലാക്കുന്നുവെന്ന് പേരിലാണ് കമ്പനിക്ക് നൽകിയത്. കമ്പനിക്ക് വേണ്ടി സർക്കാർ തലത്തിൽ ശക്തമായ സമ്മർദമാണുള്ളത്. ഇക്കാരണം കൊണ്ടു തന്നെയാണ് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ഈ കോവിഡ് കാലത്തെ തിരക്കിന് ഇടയിലും ഓടി പമ്പയിലെത്തിയത്. സർക്കാരിൽ നിന്നുള്ള സമ്മർദം ഉന്നത ഉദ്യോഗസ്ഥർക്കാണ്. അവർക്ക് കിട്ടിയ സമ്മർദമാണ് അവർ കലക്ടറുടെ തലയിൽ വച്ചു കെട്ടിയത് എന്നും പറയുന്നു.

പമ്പയിലെ മണൽ നീക്കം സംബന്ധിച്ച് ആരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും രംഗത്തുണ്ട്. കണ്ണൂർ കേന്ദ്രമായുള്ള സ്വകാര്യ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ ഇടപെടുന്നത്. ഇതിന് പിന്നിൽ സിപിമ്മിന് നേട്ടമുണ്ടെന്നും ഇരു പാട്ടികളും ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി അടങ്ങുന്ന ഉന്നതതല സംഘം ഓടിപ്പാഞ്ഞെത്തിയതും കലക്ടർക്ക് മേൽ ശാസന ചൊരിഞ്ഞതും.

പമ്പയിൽ അടിഞ്ഞുകൂടിയ 1,29,000 മീറ്റർ ക്യൂബ് കെട്ടിട അവശിഷ്ടങ്ങൾ, മണൽ, മണ്ണ്, കളിമണ്ണ്, പ്ലാസ്റ്റിക്ക് അവശിഷ്ടം എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്താനാണ് ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എന്നിവർ പമ്പയിലും നിലയ്ക്കലും എത്തിയത്. പമ്പയിലെ കെട്ടിട അവശിഷ്ടങ്ങൾ, മണൽ, മണ്ണ്, കളിമണ്ണ്, പ്ലാസ്റ്റിക്ക് അവശിഷ്ടം തുടങ്ങിയവ നീക്കം ചെയ്യുന്നതിനു നിലനിൽക്കുന്ന തടസങ്ങൾ മനസിലാക്കുന്നതിനും അതു പരിഹരിക്കുന്നതിനുമായിരുന്നു സന്ദർശനം. മണൽ നീക്കം ചെയ്യാൻ വനം വകുപ്പ് അനുമതി നൽകണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു.

വരുന്ന ദിവസം മുതൽ മണൽ നീക്കം ചെയ്യുന്നത് പുനരാരംഭിക്കാൻ ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡിനോട് നിർദേശിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബഹ്റ എന്നിവർ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ്, എസ്‌പി:കെ.ജി സൈമൺ, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, റാന്നി ഡി.എഫ്.ഒ ഉണ്ണികൃഷ്ണൻ, റാന്നി തഹസിൽദാർ മിനി കെ.തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായും ചർച്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP