Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹാഭ്യർഥന നിരസിച്ചു; രാജസ്ഥാനിൽ 23കാരിയെ ചുട്ടു കൊന്നു

വിവാഹാഭ്യർഥന നിരസിച്ചു; രാജസ്ഥാനിൽ 23കാരിയെ ചുട്ടു കൊന്നു

സ്വന്തം ലേഖകൻ

സികർ: വിവാഹാഭ്യർഥന നിരസിച്ചതിന് രാജസ്ഥാനിൽ 23കാരിയായ യുവതിയെ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ സികർ ജില്ലയിലെ നീം കാ താനാ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിനിയായ സുനിത കുമാരിയെ സഹപാഠിയായ ബകേഷ് കുമാർ എന്നയാളാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

സുനിത കുമാരിയോട് ബകേഷ് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിവാഹാഭ്യർഥന നിരസിച്ച സുനിതയെ വ്യാഴാഴ്ചരാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ഇയാൾ പെട്രോളൊഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച പ്രതിയെ ചികിത്സ നൽകിയശേഷം അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP