Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്തു 4 ദിവസത്തിനിടെ വിറ്റത് 250 കോടിയിലേറെ രൂപയുടെ മദ്യം; അതിവേഗം സ്‌റ്റോക്ക് കുറയുന്നത് പ്രതിസന്ധിയാകും; ഇനി ബാക്കിയുള്ളത് രണ്ടാഴ്ച പോലും കൊടുക്കാനില്ലാത്ത അളവിലെ മദ്യ കുപ്പികൾ; ഇതരസംസ്ഥാനത്തെ ഡിസ്റ്റലറികളുടെ പ്രവർത്തനം പൂർണ്ണ തോതിലാകാത്തത് പ്രശ്‌നമാകും; സംസ്ഥാനത്തെ ഡിസ്റ്റലറികളിൽ ഉദ്പാദനം കൂട്ടാൻ നീക്കം; സെക്കന്റസ് വിൽപ്പനയുടെ ആശങ്കയും ശക്തം

സംസ്ഥാനത്തു 4 ദിവസത്തിനിടെ വിറ്റത് 250 കോടിയിലേറെ രൂപയുടെ മദ്യം; അതിവേഗം സ്‌റ്റോക്ക് കുറയുന്നത് പ്രതിസന്ധിയാകും; ഇനി ബാക്കിയുള്ളത് രണ്ടാഴ്ച പോലും കൊടുക്കാനില്ലാത്ത അളവിലെ മദ്യ കുപ്പികൾ; ഇതരസംസ്ഥാനത്തെ ഡിസ്റ്റലറികളുടെ പ്രവർത്തനം പൂർണ്ണ തോതിലാകാത്തത് പ്രശ്‌നമാകും; സംസ്ഥാനത്തെ ഡിസ്റ്റലറികളിൽ ഉദ്പാദനം കൂട്ടാൻ നീക്കം; സെക്കന്റസ് വിൽപ്പനയുടെ ആശങ്കയും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മദ്യത്തിന്റെ സ്‌റ്റോക്ക് കുറഞ്ഞു തുടങ്ങി. സംസ്ഥാനത്തു 4 ദിവസത്തിനിടെ 250 കോടിയിലേറെ രൂപയുടെ മദ്യ വിൽപനയാണ് നടന്നത്. ഇതിൽ 220 കോടി രൂപ വിവിധ നികുതിയായി സർക്കാരിന് കിട്ടി. എന്നാൽ മദ്യം കുറയുന്നത് ആശങ്കയായി മാറും. മദ്യ ഉൽപാദിപ്പിക്കുന്ന ഡിസ്റ്റലറികൾ പലതും പൂർണ്ണ തോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഡിസ്റ്റിലറികളിൽ മദ്യത്തിന്റെ ഉൽപാദനം വർധിപ്പിക്കാനും സർക്കാർ നടപടി തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു സ്പിരിറ്റ് കൊണ്ടുവരാൻ പെർമിറ്റ് എടുത്തവരുടെ പെർമിറ്റ് കാലാവധി ഒരു മാസം കൂടി ദീർഘിപ്പിക്കും. മാർച്ച് 31നു പെർമിറ്റ് കാലാവധി അവസാനിച്ചിരുന്നു. പിന്നീടു 2 മാസം നീട്ടി. അതാണ് ഇപ്പോൾ വീണ്ടും ദീർഘിപ്പിക്കുന്നത്. ഈ കാലയളവിൽ ഏവരും പെർമിറ്റ് പുതുക്കണം. എൺപതിലേറെപ്പേർക്കു പെർമിറ്റുണ്ട്. മദ്യ ലഭ്യത ഉറപ്പാക്കാനാണ് ഇത്.

ഇതരസംസ്ഥാനത്തെ ഡിസ്റ്റലറികൾ പലതും പൂട്ടികിടക്കുകയാണ്. കോവിഡ് പ്രതിസന്ധി കാരണമാണ് ഇത്. തമിഴ്‌നാട്ടിലും കർണ്ണാടകയിലും മഹാരാഷ്ട്രയിലും ഡിസ്റ്റലറികൾക്ക് കോവിഡ് വിലക്കും പ്രതിസന്ധിയായി ഉണ്ട്. ഇതോടെയാണ് മദ്യോൽപാദനം കുറഞ്ഞത്. സർക്കാരിന്റെ കൈയിലുള്ള സ്റ്റോക്ക് വച്ചാണ് നിലവിൽ കച്ചവടം നടക്കുന്നത്. ഇത് തീർന്നാൽ പ്രതിസന്ധി രൂക്ഷമാകം. വീണ്ടും ഖജനാവിലേക്കുള്ള നികുതി വരവ് കുറയും. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കോവിഡ് ഭീതി മൂലം മദ്യവുമായി എത്താൻ ഡ്രൈവർമാരേയും കിട്ടുന്നില്ല. ഇതും പ്രശ്‌നമാണ്.

ബെവ്‌കോ ആപ്പ് സർക്കാരിന് വലിയ തലവേദനയായിരുന്നു. ഇത് ഏതാണ്ട് പരിഹരിച്ചുവെന്ന് വരുത്തിയിട്ടും പ്രശ്‌നങ്ങൾ തീരുന്നില്ല. മദ്യം തീർന്നാൽ എന്തു ചെയ്യണമെന്ന് സർക്കാരിന് എത്തും പിടിയുമില്ല. ബവ്‌റിജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് എന്നിവിടങ്ങളിലും എത്ര കോടിയുടെ മദ്യ വിൽപന നടന്നെന്ന കൃത്യമായ കണക്ക് എക്‌സൈസ് അധികൃതർക്കു ലഭിച്ചിട്ടില്ല. എല്ലാ സ്ഥലത്തും മദ്യം വാങ്ങുന്നതു വെയർ ഹൗസുകളിൽ നിന്നാണ്. 300 സർക്കാർ വിൽപന കേന്ദ്രങ്ങളും ഇരട്ടിയോളം ബാറുകളുമുണ്ട്. എല്ലായിടത്തും നല്ല കച്ചവടം. ഇതാണ് സ്റ്റോക്ക് അതിവേഗം കുറയാൻ കാരണം.

മദ്യ വിൽപ്പന തുടങ്ങുമ്പോൾ മൂന്നാഴ്ചത്തെ സ്‌റ്റോക്കാണ് കേരളത്തിൽ ഉണ്ടായിരുന്നത്. സാധാരണ ബവ്‌കോ വിൽപന കേന്ദ്രങ്ങൾ വഴി ശരാശരി 40 കോടി രൂപയുടെ മദ്യമാണു ദിവസേന വാങ്ങുന്നത്. ബാറുകളിലും ബവ്‌കോ നിരക്കിൽ തന്നെ വിൽക്കുന്നതിനാൽ അമിത വിൽപന നടന്നതായി കരുതാനാവില്ല. ദിവസം ശരാശരി 4.5 ലക്ഷം പേർക്കാണു മൊബൈൽ ആപ് വഴി ടോക്കൺ നൽകുന്നത്. എന്നാൽ ആപ് ഇല്ലാതിരുന്ന അവസരത്തിൽ ശരാശരി 10.5 ലക്ഷം പേർ ദിവസവും ബാറുകളിലും ബവ്‌കോ, കൺസ്യൂമർഫെഡ് കേന്ദ്രങ്ങളിലും മദ്യത്തിനായി എത്തുമായിരുന്നു എന്നാണു സർക്കാർ കണക്ക്.

ഈ നിലയിൽ ആളുകൾ മദ്യ വാങ്ങിയാൽ രണ്ടാഴ്ച കൊണ്ട് ഇത് തീരും. പിന്നീട് ആവശ്യത്തിന് അനുസരിച്ച് മദ്യ വിതരണത്തിന് അവസരം ഇല്ലാതെയാകും. ഇത് പ്രശ്‌നമായി മാറുകയും ചെയ്യും. പഴയ സ്റ്റോക്ക് മദ്യം വിൽക്കുന്നതു പല സ്ഥലത്തും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. തലസ്ഥാന ത്ത്1300 രൂപയുള്ള മദ്യം 1500 രൂപയ്ക്കാണു വിറ്റത്. വാങ്ങിയ വ്യക്തി ബാറുകാരുമായി തർക്കത്തിലായി. എന്നാൽ ബിൽ നൽകാൻ അവർ തയാറായില്ല. സർക്കാർ ഇപ്പോൾ അധികമായി ചുമത്തിയ 11.5% നികുതി കൂടി ചേർത്താണു വില ഈടാക്കുന്നതെന്നാണ് എക്‌സൈസ് പറയുന്നത്.

പഴയ സ്റ്റോക്ക് വിറ്റഴിക്കുന്നതു വരെ ഈ പ്രശ്‌നം ഉണ്ടാകുമത്രേ. എന്നാൽ ബിൽ നൽകാതിരിക്കുന്നതിനുള്ള വിശദീകരണം സർക്കാരിനുമില്ല. പരിശോധനയ്ക്കു പോലും എക്‌സൈസുകാർ ബാറിൽ കയറുന്നില്ല. സെക്കന്റ്‌സ് വിൽക്കാനുള്ള സാധ്യതയും കുടുതലാണ്. പഴയ സ്റ്റോക് എന്ന നിലയിൽ സെക്കന്റ്‌സ് വിൽക്കുന്നുണ്ടോ എന്നും സംശയം ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP