Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും

പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി;  മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ;  രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: കൃത്യം ഒരു വർഷങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശ് പൊലീസ് ഒരു തുമ്പും വാലും ഇല്ലാത്ത മൃതദേഹത്തിന്റെ പിന്നാലെ പ്രതികളെ പിടിക്കാനായി പരക്കം പായുന്നത്. കൈകളും തലയും അറുത്ത് മാറ്റിയ ശരീരം. തെളിവിനായി ഒരു വസ്ത്രത്തിന്റെ നൂൽ പോലും ശരീരത്തിലുമില്ല. പൊലീസിനെ തെല്ലൊന്ന് വട്ടം ചുറ്റിച്ചെങ്കിലും ണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്നഅതീവ രഹസ്യമായി നടന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ ഒരു വർഷം കൊണ്ട് അഴിച്ചെടുത്ത് പ്രതികളെ പിടികൂടിയിരിക്കുകയാണ്. എക്ത ജസ്വാൾ എന്ന പെൺകുട്ടിയുടെ മരണ വാർത്ത വീട്ടിലെത്തിയപ്പോൾ കഴിഞ്ഞ ദിവസം വരെ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമെല്ലാം ഡി.പി മാറ്റിക്കൊണ്ടിരുന്ന തങ്ങളുടെ മകൾ ഒരു വർഷം മുന്നേ മരിച്ചെന്ന് വിശ്വസിക്കാൻ മാതാപിതാക്കൾക്കും ആയില്ല.

2019 ജൂൺ 13ന് മീററ്റിൽനിന്നാണ് തലയും കൈകളും മുറിച്ചുമാറ്റിയ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം ഉത്തർപ്രദേശ് പൊലീസ് കണ്ടെടുക്കുന്നത്. ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ വരെ മാറ്റി തിരിച്ചറിയാൻ ഒരടയാളം പോലും ബാക്കിവയ്ക്കാതെ അതിവിദഗ്ദമായാണ് കൊലയാളി മൃതദേഹം ഉപേക്ഷിച്ചത്. ഉത്തർപ്രദേശ് പൊലീസ് പല സംസ്ഥാനങ്ങളിലായി ഒരു വർഷത്തോളം നടത്തിയ അന്വേഷണത്തിനുശേഷം കഴിഞ്ഞ ദിവസമാണ് കൊലയാളിയെ കണ്ടെത്തിയത്. ലുധിയാനയിൽ നിന്നും മുഹമ്മദ് ഷാക്കിബ് എന്ന കാമുകനൊപ്പം നാടുവിട്ട സമ്പന്നകുടുംബത്തിൽ പെട്ട എക്ത ജസ്വാൾ എന്ന പെൺകുട്ടിയാണ് അതിക്രൂരമായ കൊലപാതകത്തിന് ഇരയായത്. കുടുംബത്തിന്റെ സഹായത്തോടെയാണ് മുഹമ്മദ് ഷാക്കിബ് എക്തയെ കൊലപ്പെടുത്തിയത്. ഇയാളെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു.

2019 ജൂണിൽ ആദ്യം ഏക്തയുടെ ഒരു കൈയാണ് പൊലീസിന് ആദ്യം ലഭിക്കുന്നത്. ദവസങ്ങൾക്കപ്പുറം മൃതദേഹം കണ്ടെത്തി. ആരെന്നു തിരിച്ചറിയാൻ യാതൊരു തെളിവും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ പൊലീസും വട്ടം ചുറ്റി. തുടർന്ന് അന്ന് പരിധിയിൽവന്നുപോയ മൊബൈൽ ഫോൺ നമ്പരുകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് അതീവ രഹസ്യമായി നടത്തിയ ഒരു കൊലപാതകം പൊലീസ് ചുരുളഴിച്ചെടുക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വരെ വിശ്വസിപ്പിച്ചായിരുന്നു പ്രതി കുറ്റം ഒളിപ്പിച്ചു വെച്ചത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ലുധിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു ഫോൺ നമ്പർ സംശയാസ്പദമായി. തുടർന്ന് ലുധിയാനയിൽ കാണാതായവരെ കുറിച്ചായി പൊലീസിന്റെ അന്വേഷണം. ടാക്സി ബിസിനസ് നടത്തി സമ്പന്നനായ ഒരാളുടെ മകളെ കാണാതായെന്ന വിവരം അറിഞ്ഞതോടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു. 2019 മേയിലാണ് എക്ത ജസ്വാൾ എന്ന പത്തൊൻപതുകാരിയെ കാണാതായത്. കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ഏക്തയെന്നാണ് വീട്ടുകാർ നൽകിയ വിവരം. പിന്നീട് ഇവൾക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെങ്കിലും തങ്ങളുടെ മകൾ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇവരുടെ വിശ്വാസം. അതിവിദഗ്ദമായി അവൾ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നിൽ സ്ഥാപിക്കുകയായിരുന്നുഷാക്കിബ്.

ലുധിയാനയിൽ വച്ചു പരിചയപ്പെട്ട കാമുകനൊപ്പം പണവും 25 ലക്ഷം വില വരുന്ന ആഭരണങ്ങളുമായിട്ടാണ് യുവതി ഉത്തർപ്രദേശിലേക്ക് ഒളിച്ചോടിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് യുവതിയുടെ കുടുംബത്തെ കണ്ടെങ്കിലും മകൾ മരിച്ചതായി വിശ്വസിക്കാൻ അവർ തയാറായില്ല. സമൂഹമാധ്യമങ്ങളിൽ എക്ത ചിത്രങ്ങൾ പോസ്റ്റു ചെയ്യുന്നതായിരുന്നു ഇതിനു കാരണം. സ്വന്തം അല്ലെങ്കിലും വിവിധ ചിത്രങ്ങൾ എക്തയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വാട്സാപ്പിന്റെ ഡിപിയും ഇടയ്ക്കിടെ മാറ്റാറുണ്ടായിരുന്നു. ഒരാഴ്ച മുൻപുവരെ ഇത്തരത്തിൽ ചിത്രങ്ങൾ മാറ്റിയിരുന്നു.

ഒരു വർഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എക്തയുടെ കാമുകനായ മുഹമ്മദ് ഷാക്കിബിനെയും കുടുംബത്തെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുന്നത്. ഇതോടെയാണ് കൊലപാതകത്തിന്റഎ വിവരം പുറം ലോകം അറിയുന്നത്. ലുധിയയാനയിൽ വച്ചാണ് ഷാക്കിബ് എക്തയെ പരിചയപ്പെടുന്നത്. അമൻ എന്ന പേരിലായിരുന്നു എക്തയെ ഷാക്കിബ് പരിചയപ്പെടുന്നത്. അടുപ്പത്തിലായതോടെ 2019 മേയിൽ ഇരുവരും ഒളിച്ചോടി. മീററ്റിലെത്തിയ ശേഷമാണ് ഷാക്കിബ് എന്നാണ് ഇയാളുടെ പേരെന്നും തന്നെ കബളിപ്പിക്കുയായിരുന്നുവെന്നും എക്ത തിരിച്ചറിയുന്നത്. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ എക്തയെ ശീതള പാനിയത്തിൽ മയക്കുമരുന്നു കലക്കി നൽകിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുവന്നു ക്രൂരമായി കൊല്ലുകയായിരുന്നു.

എക്ത കൈയിൽ ഷാക്കിബിന്റെ പേരു പച്ചകുത്തിയിരുന്നു. ഇത് കണ്ട് പെൺകുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് കൈകൾ മുറിച്ചുമാറ്റിയത്. കൊലയ്ക്കുശേഷം എക്തയുടെ ഫോണിലൂടെ സമൂഹമാധ്യമത്തിലും വാട്സാപ്പിലും നിരന്തരമായി ചിത്രങ്ങൾ മാറ്റുകയും ചെയ്തിരുന്നു ഷാക്കിബ്. ഇതിലൂടെ എക്ത ജീവനോടെയുണ്ടെന്ന പ്രതീതി ബന്ധുക്കൾക്കിടയിൽ നിലനിർത്തുകയായിരുന്നു ലക്ഷ്യം. ഒരാഴ്ച മുൻപുവരെ ഷാക്കിബ് ഇതിൽ വിജയിക്കുകയും ചെയ്തു.

അതിനിടെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷാക്കിബ് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെടാൻ ശ്രമിച്ചു. പൊലീസിന്റെ കൈയിൽനിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിർത്താണ് രക്ഷപെടാൻ നോക്കിയത്. ഇതോടെ പൊലീസ് ഷാക്കിബിന്റെ കാലിൽ വെടിയുതിർത്തു കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഷാക്കിബിന്റെ പിതാവ്, സഹോദരൻ, സഹോദരഭാര്യ എന്നിവരടക്കം അഞ്ചുപേരും അറസ്റ്റിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP