Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസി ടിവിയിൽ പതിഞ്ഞത് റോഡിലൂടെ സ്‌കൂട്ടറിൽ എത്തുന്ന യുവാവ് ഗേറ്റ് തുറന്ന് വീട്ടുവളപ്പിൽ കയറി മടങ്ങുന്ന ദൃശ്യം; ദൃശ്യത്തിൽ യുവാവിനെ സ്ഥലത്ത് കാണുന്നത് 18 മിനിറ്റോളം; കൊടുങ്ങല്ലൂരിൽ പട്ടാപ്പകൽ രണ്ടുലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പിടികൂടാനുള്ള ഒരുമാസത്തെ ശ്രമം പരാജയപ്പെട്ടതോടെ ദൃശ്യം പുറത്തുവിട്ട് സഹായം തേടി പൊലീസ്

സിസി ടിവിയിൽ പതിഞ്ഞത് റോഡിലൂടെ സ്‌കൂട്ടറിൽ എത്തുന്ന യുവാവ് ഗേറ്റ് തുറന്ന് വീട്ടുവളപ്പിൽ കയറി മടങ്ങുന്ന ദൃശ്യം; ദൃശ്യത്തിൽ യുവാവിനെ സ്ഥലത്ത് കാണുന്നത് 18 മിനിറ്റോളം; കൊടുങ്ങല്ലൂരിൽ പട്ടാപ്പകൽ രണ്ടുലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പിടികൂടാനുള്ള ഒരുമാസത്തെ ശ്രമം പരാജയപ്പെട്ടതോടെ ദൃശ്യം പുറത്തുവിട്ട് സഹായം തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: പട്ടാപ്പകൽ നടന്ന കവർച്ച കേസിലെ പ്രതിയെ പിടികൂടാൻ ഒരു മാസക്കാലം മുഴുവൻ നടത്തിയ അന്വേഷണങ്ങൾ മുഴുവൻ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പ്രതിയെ പിടിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. ആനാപ്പുഴ അഞ്ചങ്ങാടി കുറ്റിപ്പറമ്പിൽ വീട്ടിൽ വേണുഗോപാലിന്റെ വീട്ടിൽ നടന്ന രണ്ടു ലക്ഷം രൂപയുടെ മോഷണത്തിന്റെ സി സി ടി വി യിൽ പതിഞ്ഞ മോഷ്ടാവിന്റെ പുറത്ത് വിട്ടാണ് പൊലീസ് മോഷ്ടാവിനെ പിടികൂടാൻ നാട്ടുകാരുടെ സഹായം തേടുന്നത്.

മോഷണം നടന്ന വീടിന്റെ മുമ്പിലുള്ള റോഡിലൂടെ സ്‌കൂട്ടറിൽ എത്തിയ യുവാവ് ഗെയ്റ്റ് തുറന്ന് വീട്ടു വളപ്പിൽ കയറി തിരികെ മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് സി സി ടി വി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. പാന്റ്‌സും ഫുൾകൈ ഷർട്ടും ധരിച്ച യുവാവിനെയാണ് ദൃശ്യത്തിൽ കാണുന്നത്. ഏകദേശം 18 മിനിട്ടോളം യുവാവ് സ്ഥലത്ത് ഉണ്ടായിരുന്നതാണെന്നാണ്സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിൽ വ്യക്തമാകുന്നത്. വീടിന്റെ എതിർ വശത്തുള്ള സ്ഥാപനത്തിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 25 നാണ് ആനാപ്പുഴ അഞ്ചങ്ങാടി കുററിപറമ്പിൽ വേണുഗോപാലിന്റെ വീട്ടിൽ മോഷണം നടന്നത്. രാവിലെ 9 മണിയോടെയാണ് സദാസമയം ആൾ സഞ്ചാരമുള്ള റോഡിന് സമീപത്തെ വീട്ടിൽ കവർച്ച നടന്നത്. മോഷണം സംബന്ധിച്ച് കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ടിരിക്കുന്നത്. ദൃശ്യത്തിൽ കാണുന്നയാളെകുറിച്ചോ ഉപയോഗിച്ച വാഹനത്തേ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലോ( ഫോൺ നമ്പർ:0480 2800621), ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (9497987143), സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (9497980539) എന്നിവരെയോ അറിയിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP