Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടിവിയില്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് സഹായമെത്തിക്കാൻ ഡിവൈഎഫ്ഐ; ഇടത് സംഘടനകളുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ജു വാര്യരും ആഷിക് അബുവും ബി ഉണ്ണിക്കൃഷ്ണനും; കണ്ണൂരിൽ എസ്എഫ്ഐ 500 ടിവികൾ നൽകും; നിലമ്പൂരിൽ പിവി അൻവർ എംഎൽഎ നൂറ് ടിവികൾ നൽകും

ടിവിയില്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് സഹായമെത്തിക്കാൻ ഡിവൈഎഫ്ഐ; ഇടത് സംഘടനകളുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ജു വാര്യരും ആഷിക് അബുവും ബി ഉണ്ണിക്കൃഷ്ണനും; കണ്ണൂരിൽ എസ്എഫ്ഐ 500 ടിവികൾ നൽകും; നിലമ്പൂരിൽ പിവി അൻവർ എംഎൽഎ നൂറ് ടിവികൾ നൽകും

ജാസിം മൊയ്തീൻ

കോഴിക്കോട്; സംസ്ഥാനത്തെ വിദ്യാഭ്യാസം ഓൺലൈൻ വഴിയും വിക്ടേർസ് ചാനൽ വഴിയുമായ സാഹചര്യത്തിൽ ടിവിയില്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങരുതെന്ന ഉദ്ദേശത്തോടെ ഡിവൈഎഫ്ഐ ആരംഭിച്ച ടിവി ചലഞ്ചിന് മികച്ച പിന്തുണ. പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം കൊണ്ടോട്ടിയിയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.നിലമ്പൂർ എംഎൽഎ പിവി അൻവറും പദ്ധതിയുമായി സഹകരിച്ച് തന്റെ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് 100 ടെലിവിഷൻ സെറ്റുകൾ നൽകുമെന്ന് അറിയിച്ചു.

ഡിവൈഎഫ്ഐയുടെ'ടിവി ചലഞ്ചുമായി' സഹകരിച്ച് നിലമ്പൂർ നിയോജക മണ്ഡലത്തിൽ സ്വന്തം നിലയ്ക്ക് 100 പുതിയ ടിവി വാങ്ങി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവിന്റെയും മാതാവിന്റെയും പേരിൽ പ്രവർത്തിക്കുന്ന പി.വി ഷൗക്കത്തലി-മറിയുമ്മ മെമോറിയൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടിവി വാങ്ങി നൽകുന്നത്. നിലമ്പൂർ മണ്ഡലത്തിൽ 95 സർക്കാർ-എയ്ഡഡ് സ്‌കൂളുകൾ നിലവിലുണ്ട്. ഇവിടുത്തെ കുട്ടികൾക്ക് ആവശ്യമായ എല്ല ഭൗതിക സാഹചര്യങ്ങളും ഉറപ്പ് വരുത്തും. ഇക്കാര്യം വിശദമായി ചർച്ച ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറേയും പങ്കെടുപ്പിച്ച് നാളെ നിലമ്പൂരിൽ വച്ച് അവലോകന യോഗം ചേരും. 50 സ്‌കൂളുകളുടെ യോഗം നാളെ വൈകിട്ട് 3 മുതൽ 4 വരെയും ബാക്കി 45 സ്‌കൂളുകളുടെ യോഗം 4 മുതൽ 5 വരെയും ചേരും. ഓൺലൈൻ ക്ലാസുകൾക്കായുള്ള പശ്ചാത്തല സൗകര്യങ്ങൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും പിവി അൻവർ എംഎൽഎ അറിയിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് പദ്ധതിയിലേക്ക് ടെലിവിഷൻ സെറ്റുകൾ കൈമാറി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ മകൻ ബിനീഷ്‌കോടിയേരി വാങ്ങി നൽകിയ ടിവികൾ കൈമാറുകയായിരുന്നു കോടിയേരി. ആർക്കും പഠനം മുടങ്ങില്ല, സർക്കാർ അതിനുള്ള സൗകര്യമൊരുക്കും. ആരും ആശങ്കപ്പെടേണ്ടതില്ല, ഡിവൈഎഫ്ഐ ഏറ്റെടുത്ത ഈ ദൗത്യം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയിലേക്ക് പ്രശസ്ത സിനിമ താരം മഞ്ജുവാര്യർ 5 ടിവികൾ വാങ്ങി നൽകുമെന്ന് അറിയിച്ചു. സിനിമാ സംവിധായകൻ ആഷിക് അബുവും പദ്ധതിയുമായി സഹകരിച്ച് 5 ടിവികൾ നൽകും. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും 3 ടിവികൾ നൽകും. എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റി 500 ടിവികൾ സംഘടിപ്പിച്ച് നൽകുമെന്ന് അറിയിച്ചു. ആദ്യ ഘട്ടമായി 50 ടിവികൾ കണ്ണൂർ ജില്ലാ ഭരണകൂടത്തിന് ഇന്നലെ കൈമാറി. ഹൈക്കോടതിയിലെ അഭിഭാഷകർ 10 ടിവികൾ പദ്ധതിയിലേക്ക് നൽകും. ഒന്നിലധികം ടിവികളുള്ളവർ ഒരു ടിവി നൽകുക എന്ന നിലയിലാണ് പദ്ധതിയാരംഭിച്ചിരുന്നത്. എന്നാൽ നിരവധിയാളുകളാണ് ഇപ്പോൾ പുതിയ ടിവികൾ വാങ്ങി നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. ടിവിയോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ സംസ്ഥാനത്ത് ഒരു വിദ്യാർത്ഥിയുടെയും പഠനം മുടങ്ങില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP